For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അഞ്ച് പൈസ സ്ത്രീധനം മേടിച്ചിട്ടില്ല, മൃദുല അന്നിട്ട സ്വര്‍ണ്ണം മൃദുലയ്ക്ക് എന്തിനും ഉപയോഗിക്കാം'; യുവ ക‍ൃഷ്ണ

  |

  തങ്ങളുടെ നിത്യ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും മറ്റും ഇന്‍സ്റ്റഗ്രാമിലൂടെയും യുട്യൂബിലൂടെയും പങ്കുവെക്കുന്ന താരദമ്പതികളാണ് മൃ​ദുല വിജയിയും യുവ കൃഷ്ണയും. ഇരുവരും വിവാഹ ശേഷമാണ് യുട്യൂബ് ചാനൽ ആരംഭിച്ചത്.

  മിനി സ്ക്രീനിൽ‌ നായികയായി കത്തി കയറിക്കൊണ്ടിരുന്ന സമയത്താണ് മൃദുല വിവാഹിതയായത്. പരിചയക്കാർ വഴി വന്ന ആലോചനയിലൂടെയാണ് മൃദുലയും യുവ കൃഷ്ണയും വിവാഹിതരായത്. വിവാഹശേഷവും മൃദുല അഭിനയത്തിൽ സജീവമായിരുന്നു.

  Actor Mridula Vijay, Actor Mridula Vijay Yuva Krishna, Mridula Vijay Yuva Krishna news, Mridula Vijay Yuva Krishna photos, നടൻ മൃദുല വിജയ്, നടി മൃദുല വിജയ് യുവ കൃഷ്ണ, മൃദുല വിജയ് യുവ കൃഷ്ണ വാർത്തകൾ, മൃദുല വിജയ് യുവ കൃഷ്ണ ചിത്രങ്ങൾ

  പിന്നീട് ​ഗർഭിണിയായതോടെ അഭിനയം നിർത്തി. റസ്റ്റ് അത്യാവശ്യമായി വന്നതോടെയാണ് അഭിനയത്തിൽ നിന്നും തൽക്കാലം പിന്മാറാൻ മൃദുല തീരുമാനിച്ചത്. യുവ ഇപ്പോഴും അഭിനയവുമായി സജീവമാണ്. മിനി സ്ക്രീനിൽ മൃദുലയെ കാണാൻ സാധിക്കുന്നില്ലെങ്കിലും സോഷ്യൽമീഡിയ വഴി കുടുംബപ്രേക്ഷകർക്കിടയിൽ മൃദുല സജീവമാണ്.

  ഇരുവർക്കും മകൾ പിറന്നത് കുറച്ച് മാസങ്ങൾക്ക് മുമ്പാണ്. ഇപ്പോൾ കു‍ഞ്ഞിന് കുറച്ച് മാസം ആയതിനാൽ വീണ്ടും അഭിനയത്തിലേക്ക് തിരികെ വരാനാണ് മൃദുല ശ്രമിക്കുന്നത്.

  Also Read: മഞ്ഞചരടും താലിയും സമ്മാനിച്ച് അനു; ക്ഷണക്കത്തുമായി തങ്കച്ചന്‍! സ്റ്റാര്‍ മാജിക്കിലൂടെ സത്യം പറഞ്ഞ് താരങ്ങള്‍

  രണ്ട് സീരിയലുകളിലാണ് യുവ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിത മൃദുലയും യുവ കൃഷ്ണയും പങ്കുവെച്ചൊരു പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. അതിൽ താൻ സ്ത്രീധനം വാങ്ങിയോ എന്നതിനെ കുറിച്ചും യുവ കൃഷ്ണ സംസാരിക്കുന്നുണ്ട്.

  വിവാഹ മോതിരം വിരലിൽ ഇറുകി തുടങ്ങിയതോടെ ഇരുവരും അത് മാറ്റാനായി കൊടുത്തിരുന്നു. അത് വാങ്ങാനായി ജ്വല്ലറിയിൽ പോയപ്പോൾ നടന്ന ചില കാര്യങ്ങളും പുതിയ വീഡിയോയിൽ മൃദുലയും യുവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

  മൃദുലയുടെ അച്ഛനും ധ്വനി ബേബിയും ഇരുവർക്കുമൊപ്പം വീഡിയോയിൽ ഉടനീളം ഉണ്ടായിരുന്നു. 'സുന്ദരിയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് മാസത്തില്‍ 15 ദിവസം കൊല്ലത്താണ്. റിംഗ് ഡെലിവറിയെക്കുറിച്ച് ജ്വല്ലറിക്കാർ ചോദിച്ചപ്പോള്‍ കൊല്ലത്ത് മതിയെന്ന് പറഞ്ഞതിന്റെ കാരണം അതാണ്.'

  'നമ്മള്‍ രണ്ടുപേരും എത്തുന്നതിന് മുമ്പ് തന്നെ ധ്വനിയും അച്ഛനും ഇവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്. അസ്വസ്ഥത തോന്നിയാൽ ധ്വനി ഭയങ്കര ബഹളമായിരിക്കും. പിന്നെ മാനേജ് ചെയ്യാന്‍ പാടാണ്' എന്ന് പറഞ്ഞുകൊണ്ടാണ് സ്വർണ്ണാഭരണങ്ങളുടെ മറ്റ് വിശേഷങ്ങളിലേക്ക് യുവ കൃഷ്ണ കടന്നത്.

  ജ്വല്ലറിയിലെ പുത്തന്‍ മോഡല്‍ ആഭരണങ്ങള്‍ മൃദുല പ്രേക്ഷകർക്കായി ധരിച്ച് കാണിച്ചു. 'കല്യാണത്തിന് ഞാന്‍ അണിഞ്ഞ ആഭരണങ്ങളെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു. കല്യാണത്തിന് സ്വര്‍ണ്ണമെടുത്തതും എന്റെ മൂക്ക് കുത്തിയതും ധ്വനിയുടെ കാത് കുത്തിയതുമെല്ലാം ഇവരുടെ ഷോറൂമില്‍ വെച്ചാണ്.'

  'അതാണ് ഞങ്ങള്‍ ഇങ്ങോട്ടേക്ക് തന്നെ വന്നത്' മൃദുല പറഞ്ഞു. കപ്പിള്‍ റിംഗ് മേടിക്കാനായാണ് വന്നതെങ്കിലും മാലയും ബ്രേസ്ലെറ്റും നെക്ലേസുമൊക്കെ മേടിച്ചിരുന്നു മൃദുലയും യുവയും.

  Actor Mridula Vijay, Actor Mridula Vijay Yuva Krishna, Mridula Vijay Yuva Krishna news, Mridula Vijay Yuva Krishna photos, നടൻ മൃദുല വിജയ്, നടി മൃദുല വിജയ് യുവ കൃഷ്ണ, മൃദുല വിജയ് യുവ കൃഷ്ണ വാർത്തകൾ, മൃദുല വിജയ് യുവ കൃഷ്ണ ചിത്രങ്ങൾ

  മൃദുല ആഭരണങ്ങൾ അണിഞ്ഞ് നിൽക്കവെ അഞ്ച് പൈസ സ്ത്രീധനം മേടിക്കാതെയാണ് താൻ മൃദുലയെ കെട്ടിയതെന്ന് യുവ പറയുകയും ചെയ്തിരുന്നു. 'അത് ഞാന്‍ എവിടേയും പറയും. പുള്ളിക്കാരി അന്നിട്ട സ്വര്‍ണ്ണം പുള്ളിക്കാരിക്ക് തന്നെ എന്താവശ്യത്തിനും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ കൊടുത്തിട്ടുണ്ട്.'

  'അതുപോലെ ആയിരിക്കണം എല്ലാ ഭാവി ഭര്‍ത്താക്കന്‍മാരുമെന്നും' യുവ വീഡിയോയിൽ പറഞ്ഞു. 'ധ്വനിയുടെ സമയം ആവുമ്പോഴേക്കും ഈ ട്രെന്‍ഡ് മൊത്തം മാറും. ഇപ്പോള്‍ വൈറ്റ് ഗോള്‍ഡും റോസ് ഗോള്‍ഡും മാത്രമേയുള്ളൂ. ഇനി 12 കളറൊക്കെ വരുമായിരിക്കും. ഏത് സ്‌റ്റൈലായാലും വിവാഹം കഴിക്കുന്ന കുട്ടി നന്നായിരിക്കണമെന്നതാണ് ഹൈലൈറ്റ്' എന്നും കുസൃതി കലർത്തി യുവ കൃഷ്ണ പറഞ്ഞു.

  Also Read: അത്രയും പ്രായമുള്ളൊരു മകനുണ്ടെനിക്ക്; ഭര്‍ത്താവുണ്ടാകില്ലെന്ന് പറഞ്ഞിട്ടാണ് വന്നത്! മൗനരാഗം സീരിയല്‍ നടി അഞ്ജു

  'ഇതെല്ലാം പര്‍ച്ചേസ് ചെയ്യുമ്പോഴും അമ്മൂട്ടന്‍ പ്രതീക്ഷിക്കാത്തൊരു സമ്മാനം ഞാന്‍ കൊടുക്കുന്നുണ്ട്. ഇവിടെ വെച്ച് തന്നെ ഞങ്ങള്‍ റിംഗ് എക്‌സ്‌ചേഞ്ച് നടത്തുന്നുണ്ട്. ഒരു കേക്കും കഴിച്ച് സന്തോഷത്തോടെ ഇവിടെ നിന്നും പിരിയാമെന്ന് കരുതി.'

  മകളുടെ അടുത്തായതിനാല്‍ സര്‍പ്രൈസിനെക്കുറിച്ച് മൃദുല അറിഞ്ഞിരുന്നില്ല. നീ വരുന്നതിന് മുമ്പെ നടന്ന ചടങ്ങായിരുന്നു, ഒന്നൂടെ കാണണമെന്നുണ്ടെങ്കില്‍ നോക്കൂ എന്നായിരുന്നു യുവ ധ്വനിയോട് പറഞ്ഞത്. ഇരുവരുടേയും രസകരമായ വീഡിയോ ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു.

  Read more about: mridula vijay
  English summary
  Serial Actor Mridula Vijay And Yuva Krishna Latest Video About Their Dowry, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X