25 കാരന്റെ അച്ഛനാണ് ,രാജേഷ് ഹെബ്ബാറിന്റെ 4 പായ്ക്കിന്റെ പിന്നിലെ രഹസ്യം ഇതാണ്!
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രാജേഷ് ഹെബ്ബാർ. വില്ലനായി എത്തുകയും പിന്നീട് മികച്ച കഥാപാത്രങ്ങൾ രാജേഷിനെ തേടി എത്തുകയായിരുന്നു. മിനിസ്ക്രീനിലെ നിത്യഹരിത നായകനാണ് ഇദ്ദേഹം. അന്നും ഇന്നും ഒരുപോലെ തന്നെയാണ. 2003 ൽ പ്രേക്ഷക കണ്ട രാജേഷ് ഹെബ്ബാർ തന്നെയാണ് 2020ലും.
ഇപ്പോഴിത തന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തുകയാണ് പ്രിയ നടൻ. വനിതയ്ക്ക് നൽകി അഭിമുഖത്തിലാണ് രാജേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചർമം കണ്ടാൽ 40,45 വയസ് പ്രായം തോന്നിക്കും എന്നാൽ ഇദ്ദേഹത്തിന്റെ യഥാർഥ വയസ് കേട്ടാൽ ആരായാലും ഒന്ന് ഞെട്ടും. ഈ വരുന്ന നംവബറിൽ തനിയ്ക്ക് വയസ്സാകുമെന്നാണ് ഇദ്ദേഹം പറയുന്നത്. 25 വയസ്സായ ഒരു മകനും 23വയസ്സായ രണ്ട് പെൺകുട്ടികളും ഉണ്ടെന്ന് പറഞ്ഞു കൊണ്ടാണ് താരം തന്റെ ഫിറ്റ്നസ്സിനെ കുറിച്ച് പറഞ്ഞത്. ശരീര സംരക്ഷണത്തിന് പ്രായം ഒരു തടസമല്ലെന്നാണ് രാജേഷ് ഹെബ്ബാർ പറയുന്നത്.

അഭിനയ രംഗത്തേയ്ക്ക് വരുന്നതിന് മുൻപ് തന്നെ താൻ വാർക്കൗട്ട് തുടങ്ങിയിരുന്നു. പണ്ട് മുതൽ തനിയ്ക്ക് താൽപര്യമുള്ള മേഖലയായിരുന്നു ഇത്. പ്രീഡിഗ്രി കഴിയും വരെ ഓട്ടവും ചാട്ടവും ഗ്രൗണ്ട് എക്സൈസുകളും മാത്രമായിരുന്നു. പിന്നീട് ജിമ്മിൽ പോകാൻ തുടങ്ങി അഭിനയ രംഗത്ത് വന്നപ്പോൾ കുറച്ച് കൂടി ശ്രദ്ധിക്കാൻ തുടങ്ങി. ജോലിയുടെ ഭാഗമാണല്ലോ എന്നുള്ള കാരണം കിട്ടി. ഈ പാഷൻ നിലനിർത്തിയാലേ ആ പാഷൻ നിൽക്കൂ എന്ന ബോധ്യമുണ്ടായി.

ലോക്ക് ഡൗണിന് മുമ്പ് വളരെ തുടർച്ചയായി ജിമ്മിൽ പോകാറുണ്ടായിരുന്നു. ലോക്ക് ഡൗൺ ആയപ്പോൾ വീട്ടിലെ സാഹചര്യങ്ങൾ വെച്ച് ഒരു സ്പെഷ്യൽ വർക്കൗട്ട് പ്ലാൻ ചെയ്തു. ഗ്രൗണ്ട് എക്സർസൈസൊക്കെ കൂടുതലാക്കി. ലോക്ക് ഡൗൺ കാലത്ത് എന്റെ മാജിക് മന്ത്രയിലൂട ഞാൻ 7 കിലോ കുറച്ചു. ഇപ്പോശ്‍ ശരീര ഭാരം 72-23 ആയി എന്ന് രാജേഷ് ഹെബ്ബാർ പറഞ്ഞു.

സാധാരണ വൈകുന്നേരമാണ് വർക്കൗട്ട്. നാലര മുതൽ ആറര വരെയാണ് സമയം. രാത്രി വൈകി കിട്ടക്കുന്ന ആളാണ് ഞാൻ . അതിനാൽ തന്നെ രാവിലെ വൈകിയാണ് എഴുന്നേൽക്കുന്നത്. വർക്കുളളപ്പോൾ രാവിലെ എഴുന്നേറ്റ് വർക്കൗട്ട് ചെയ്യും. ഭക്ഷണ ക്രമീകരണത്തിൽ കടുത്ത ചിട്ടയൊന്നും തനിയ്ക്ക് ഇല്ല. സ്വാദുള്ള ഭക്ഷണമാണ് കൂടുതൽ ഇഷ്ടം. ഭക്ഷണപ്രിയനാണെങ്കിലും ചോറ് അളവിൽ കൂടുതൽ കഴിക്കാറില്ല. കൊഴുപ്പുള്ള ഭക്ഷണമാണ് കൂടുതലും കഴിക്കാറുള്ളത്. പച്ചക്കറി ധാരളമായി ഉപയോഗിക്കും.

എന്താണ് രാജേഷ് ഹെബ്ബാറിന്റെ മാജിക് മന്ത്ര എന്ന് ചോദിച്ചപ്പോൾ നിസാരം നൂറ് പുഷപ്പും100 സ്ക്വാടുസുമാണെന്ന് താരം പറഞ്ഞു. ഭാര്യയും മൂന്ന് മക്കളും ചേരുന്നതാണ് രാജേഷിന്റെ കുടുംബം ഭാര്യ അനിത സ്വന്തമായിന ഒരു ബുട്ടീക് നടത്തുന്നു. മകൻ ആകാശ് ആമസോണിലാണ ജോലി. വർഷ, രക്ഷ രണ്ട് പെൺമക്കൾ. രണ്ട് പേരും പഠിക്കുന്നു.


Click it and Unblock the Notifications