For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനിയുള്ള യാത്രയില്‍ ശബരീനാഥില്ല! കണ്ണീരോടെ താരങ്ങള്‍! സീരിയല്‍ പ്രേമികളുടെ പ്രിയതാരത്തിന് വിട

  |

  പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് എല്ലാവരും. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ അഭിനേതാവാണ് ശബരീനാഥ്. ചിരിച്ച മുഖത്തോടെയാണ് താരം മിക്കപ്പോഴും എത്താറുള്ളത്. പോസിറ്റീവ് കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കാറുള്ളതും.

  ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പാടാത്ത പൈങ്കിളിയില്‍ അഭിനയിച്ച് വരുന്നതിനിടയിലാണ് അപ്രതീക്ഷിത വിയോഗം. ശബരിയുടെ വിയോഗത്തെക്കുറിച്ച് താരങ്ങളും ആരാധകരും ഒരുപോലെ ഞെട്ടിയിരുന്നു. കുറച്ച് മുന്‍പ് വരെ പരമ്പരയില്‍ കണ്ടിരുന്നുവെന്നും വിശ്വസിക്കാനാവുന്നില്ലെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

  ഷട്ടില്‍ കളിക്കുന്നതിനിടെ

  ഷട്ടില്‍ കളിക്കുന്നതിനിടെ

  വീടിന് സമീപത്തുനിന്ന് ഷട്ടില്‍ കളിക്കുന്നതിനിടയിലായിരുന്നു ശബരീനാഥിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായാണ് വിയോഗം. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ് ശബരിനാഥ്. അഭിനയരംഗത്തേക്ക് എത്തിയതിനെക്കുറിച്ചും തന്റെ സീരിയലുകളെക്കുറിച്ചുമെല്ലാം സംസാരിക്കാറുണ്ടായിരുന്നു അദ്ദേഹം. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ എക്‌സിക്യുട്ടീവ് അംഗം കൂടിയാണ് ശബരി.

  സൗഹൃദവലയം

  സൗഹൃദവലയം

  താരങ്ങളെല്ലാമായി അടുത്ത സൗഹൃദമാണ് ശബരീനാഥിനുണ്ടായിരുന്നത്. പ്രിയപ്പെട്ട ശബരി ഇനിയില്ലെന്നറിഞ്ഞതിന്റെ നടുക്കത്തിലാണ് പലരും. കിഷോര്‍ സത്യ, സാജന്‍ സൂര്യ, ഫസല്‍ റാഫി, ഉമ നായര്‍, ശരത് തുടങ്ങിയവരെല്ലാം ആശുപത്രിയിലേക്ക് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളെല്ലാം ശബരിക്ക് ആദരാഞ്ജലി നേര്‍ന്നെത്തിയിട്ടുണ്ട്. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞായിരുന്നു ഷിജു എത്തിയത്.

   വാക്കുകളില്ല

  വാക്കുകളില്ല

  പ്രിയപ്പെട്ട സുഹൃത്തിനു ആദരാഞ്ജലികൾ വിശ്വസിക്കാൻ പറ്റുന്നില്ല, പറയാൻ വാക്കുകളില്ല, ഇത്രേയുമേ ഉള്ളു മനുഷ്യനെന്നായിരുന്നു ജയന്‍ കുറിച്ചത്. നഷ്ടം, ആദരാഞ്ജലികളെന്നായിരുന്നു ഷാനവാസ് കുറിച്ചത്. ശബരിചേട്ടന് ആദരാഞ്ജലികളെന്നായിരുന്നു വിവേക് ഗോപന്‍ കുറിച്ചത്. നിരവധി പേരാണ് ശബരിയുടെ വിയോഗത്തെക്കുറിച്ച് വേദനയോടെ പ്രതികരിച്ചിട്ടുള്ളത്. താരങ്ങളുടെ പോസ്റ്റുകള്‍ക്ക് കീഴിലെല്ലാം കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. വിശ്വസിക്കാനാവുന്നില്ലെന്നും, വല്ലാത്തൊരു പോക്കായിപ്പോയെന്നുമൊക്കെയായിരുന്നു ആരാധകര്‍ പറഞ്ഞത്.

  പകരക്കാരനായി തുടങ്ങി

  പകരക്കാരനായി തുടങ്ങി

  അപ്രതീക്ഷിതമായാണ് ശബരീനാഥ് അഭിനയ രംഗത്തേക്ക് എത്തിയത്. മിന്നുകെട്ടെന്ന സീരിയലിന്റെ ലൊക്കേഷനില്‍ ചിത്രീകരണം നടക്കുമ്പോള്‍ ശബരിയുമുണ്ടായിരുന്നു. ഒരു താരം വരാതിരുന്നതോടെ പകരക്കാരനായി ശബരിയും അഭിനയിക്കുകയായിരുന്നു. അങ്ങനെയാണ് അഭിനയജീവിതം തുടങ്ങുന്നത്. പിന്നീട് നിരവധി പരമ്പരകളിലെ അവസരം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കെല്ലാം പരിചിതനായി മാറുകയായിരുന്നു ശബരി.

  പാടാത്ത പൈങ്കിളി

  പാടാത്ത പൈങ്കിളി

  നിലവിളക്ക്, അമല, സ്വാമി അയ്യപ്പന്‍, പ്രണയം തുടങ്ങി പാടാത്ത പൈങ്കിളിയില്‍ എത്തി നില്‍ക്കുകയായിരുന്നു ശബരിയുടെ അഭിനയ ജീവിതം. സീരിയല്‍ ലോകത്തുനിന്നും മികച്ച സൗഹൃദമാണ് തനിക്ക് ലഭിച്ചതെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. ചിത്രീകരണ തിരക്കുകളില്ലാത്ത സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോവാനും ശബരി മുന്നിലുണ്ടാവാറുണ്ടായിരുന്നു. കടലും കായലുകളുമൊക്കെയായിരുന്നു ശബരിക്ക് പ്രിയപ്പെട്ട കാഴ്ചകള്‍.

  സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam
  മനസ്സിലെ ആഗ്രഹം

  മനസ്സിലെ ആഗ്രഹം

  വക്കീല്‍ വേഷത്തില്‍ അഭിനയിക്കണമെന്നായിരുന്നു ശബരി ആഗ്രഹിച്ചത്. നായകനായാലും സഹനടനായാലും തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമാക്കാറുണ്ട് അദ്ദേഹം. ഈ മേഖലയിലേക്ക് എത്തിയില്ലായിരുന്നുവെങ്കില്‍ കംപ്യൂട്ടര്‍ വിദഗ്ധനായി താന്‍ തുടര്‍ന്നേനെയെന്നായിരുന്നു താരം പറഞ്ഞത്. ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തിയത്.

  English summary
  Serial Actor Sabarinath passes away, celebrities conveys heartfelt condolence
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X