For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീടിന്റെ പാലുകാച്ചൽ ചടങ്ങിനാണ് ശരണ്യയെ അവസാനമായി കണ്ടത്, അന്ന് എന്നോട് വലിയ ആഗ്രഹം പറഞ്ഞിരുന്നു

  |

  പ്രേക്ഷകരുടെ ഉള്ളിൽ ഒരു നൊമ്പരമാവുകയാണ് നടി ശരണ്യ ശശി. ട്യൂമറിൽ നിന്ന് അതിജീവിച്ച ശരണ്യ കൊവിഡിൽ നിന്നും ന്യൂമോണിയയിൽ നിന്നും തിരികെ എത്തുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് നടിയുടെ വിയോഗ വാർത്ത എത്തുന്നത്. നടിയുടെ വേർപാട് ഇനിയും അംഗീകരിക്കാൻ ആരാധകർക്കും സഹപ്രവർത്തകർക്കും കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിൽ വെച്ചായിരുന്നു നടിയുടെ അന്ത്യം.

  saranya sasi

  നടൻ ആന്റണി വർഗീസും അനീഷയും വിവാഹിതരായി; ചിത്രങ്ങൾ വൈറൽ

  ശരണ്യ യാത്രയായത് ആ വലിയ ആഗ്രഹം ബാക്കിയാക്കി, തിരിച്ചു വരണമെന്ന് ആഗ്രഹിച്ചിരുന്നു

  ശരണ്യയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിത ശരണ്യയെ കുറിച്ച് നടൻ സാജൻ സൂര്യ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയപ്പെട്ട സുഹൃത്തിനെ അവസാനമായി കണ്ടതിനെ കുറിച്ചും ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ചും താരം പറഞ്ഞത്. സാജൻ സൂര്യയുടെ വാക്കുകൾ ഇങ്ങനെ...

  ജീവിതത്തിൽ ഒത്തിരി സന്തോഷിച്ച നിമിഷമായിരുന്നു അത്, വെളിപ്പെടുത്തി കസ്തൂരിമാൻ താരം റബേക്ക

  തിരിച്ചു വരണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നതായാണ് ശരണ്യ പറയുന്നത്. ‘‘ശരണ്യയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനാണ് ഞങ്ങൾ അവസാനം കണ്ടത്. അന്നും എന്നോട് പറഞ്ഞത് ‘ചേട്ടാ, നമുക്കിനിയും ഒന്നിച്ചഭിനയിക്കണം' എന്നാണ്. അത്രത്തോളം ജീവിതത്തെ സ്നേഹിച്ചയാളാണ് ശരണ്യ. വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ നായികാനായകൻമാരായി ഒരു സീരിയലിൽ അഭിനയിച്ചിരുന്നു. അക്കാലം മുതലേയുള്ള പരിചയവും സൗഹൃദവുമാണെന്ന് ഓർമ പങ്കുവെച്ച കൊണ്ട് സാജൻ സര്യ പറയുന്നു.

  ‘‘ഒരുപാട് പ്രയാസപ്പെട്ട കുട്ടിയാണ് അവൾ. രോഗം അവളെ ഒത്തിരി വേദനിപ്പിച്ചു. അപ്പോഴൊക്കെയും ജീവിതത്തിലേക്കു തിരിച്ചു വരണമെന്ന് അവൾ അതിഭയങ്കരമായി ആഗ്രഹിച്ചു. ഞങ്ങളെല്ലാവരും അതാണ് പ്രാർഥിച്ചത്. സീമച്ചേച്ചിയും ശരണ്യയുടെ അമ്മയുമൊക്കെ ഈ വേദന എങ്ങനെ താങ്ങുമെന്ന് എനിക്കറിയില്ല. സീമ.ജി.നായരുടെ പിന്തുണ ശരണ്യയ്ക്ക് നൽകിയ ആശ്വാസം ചെറുതല്ല''.- സാജന്‍ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു,. ശരണ്യയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മഞ്ജു വാര്യർ, ഉണ്ണി മുകുന്ദൻ തുടങ്ങിയ താരങ്ങളും എത്തിയിട്ടുണ്ട്. ബിഗ് സ്ക്രീനിലും സജീവമായിരുന്നു ശരണ്യ.

  സീമ ജി നായരിലൂടൊണ് ശരണ്യയുടെ രോഗത്തെ കുറിച്ചും നടിയുടെ അവസ്ഥയെ കുറിച്ചും പ്രേക്ഷകർ അറിഞ്ഞത്. നടിക്കും അമ്മയ്ക്കും എല്ലാവിധത്തിലുള്ള പിന്തുണയുമായി അവസാനം വരെ സീമ ജി നായർ ഒപ്പം തന്നെയുണ്ടായിരുന്നു. ശരണ്യയ്ക്ക് സ്വന്തമായി ഒരു വീട് വയ്ക്കാൻ മുന്നിൽ നിന്നതും സീമയായിരുന്നു. 'സ്നേഹസീമ' എന്നാണ് ശരണ്യ തന്റെ വീടിന് നൽകിയിരിക്കുന്ന പേര്. സീമയുമായി അത്രയ്ക്ക് അത്മബന്ധമായിരുന്നു ശരണ്യക്ക്. നടിക്ക് കൊവിഡ് പോസിറ്റീവായ വിവരം സീമാ ജി നായരിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞത്. വീഡിയോയിലൂടെയാണ് ശണ്യയുടെ അവസ്ഥയെ കുറിച്ച് സീമ പങ്കുവെച്ചത്. നല്ല ചികിത്സ നൽകുന്നുണ്ടെന്നും ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുമെന്നുള്ള പ്രതീക്ഷയും പങ്കുവെച്ചിരുന്നു.

  കാന്‍സറിനോട് പൊരുതി ശരണ്യ വിടവാങ്ങി | FIlmiBeat Malayalam

  2012 ലാണ് ശരണ്യയ്ക്ക് ട്യൂമർ സ്ഥിരീകരിക്കുന്നത് 9 ശസ്ത്രക്രീയകളും 33 കിമോയും ചെയ്തിരുന്നു. ഇത് ശരണ്യയുടെ ആരോഗ്യത്തെ മോശമായി ബാധിച്ചിരുന്നു.ശരീരത്തിന്റെ ഒരു വശം തളർന്നു പോവുകയായിരുന്നു. പിന്നീട് നടത്തിയ ചികിത്സകളുടെ ഭാഗമായി ശരണ്യ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു. പിന്നീട് പോസിറ്റിവ് മാറ്റമായിരുന്നു ശരണ്യയിൽ കണ്ടത്. എന്നാൽ അപ്രപതീക്ഷിതമായി വന്ന കൊവിഡും ന്യുമോണിയയും ശരണ്യയുടെ ജീവിതത്തിന്റെ താളം തെറ്റിക്കുകയായിരുന്നു. കൊവിഡ് നെഗറ്റീവ് ആയെങ്കിലും നടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാവുകയായിരുന്നു. മികച്ച ചികിത്സ നൽകിയെങ്കിലും ശരണ്യയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

  Read more about: seema g nair ശരണ്യ
  English summary
  Serial Actor Sajan soorya Opens Up About The Late Actress Saranya Sasi's Last Wish
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X