twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരങ്ങളല്ല മിനിസ്ക്രീനിലെ യഥാർഥ രാജാവ്, തുറന്ന് പറഞ്ഞ് സാജൻ സൂര്യ

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാജൻ സൂര്യ നാടകത്തിൽ നിന്ന് സീരിയലിൽ എത്തിയ താരം നടനായും വില്ലനായും തിളങ്ങിയിട്ടുണ്ട്. 1999 ൽ പുറത്തിറങ്ങിയ സ്ത്രീ ജന്മം എന്ന പരമ്പയിലൂടെയാണ് സാജൻ ആദ്യമായി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തുന്നത്. പിന്നീട് ഹിറ്റ് പരമ്പരകളുടെ ഭാഗമാകുകയായിരുന്നു നടൻ. പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു വില്ലനായിട്ടുള്ള നടന്റെ വേഷപകർച്ച. നടനെ പോലെ തന്നെ സാജൻ സൂര്യയുടെ നെഗറ്റീവ് വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

    സാജൻ മിനിസ്ക്രീനിൽ എത്തിയിട്ട് ഇരുപത് വർഷം പൂർത്തിയാവുകയാണ്. ഇപ്പോഴിതാ മലയാള സീരിയലിൽ വന്ന മാറ്റത്തെ കുറിച്ചും പുരുഷ കഥപാത്രങ്ങളെ കുറിച്ചും താരം തുറന്നു പറയുകയാണ്. കൂടാതെ സീരിയലുകളിലെ യഥാർഥ രാജാവ് താരങ്ങളല്ലെന്നും സാജൻ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

    ടിആർപി

    സീരിയലിലെ യഥാർഥ രാജാവ് ടിആർപി റേറ്റിങ്ങാണെന്നാണ് സാജൻ പറയുന്നത്. സിനിമയിലേത് പോലെ സൂപ്പർ സ്റ്റാറുകൾ ഇല്ലെന്നും സാജൻ പറയുന്നു. താൻ അഭിനയിക്കുന്ന സീരിയൽ ഉൾപ്പടെ എല്ലാ പരമ്പരകളും പ്രേക്ഷകർ കാണും. നിലവിൽ മികച്ച റേറ്റിങ്ങുള്ള സീരിയലിലെ നടനാണ് സൂപ്പർ സ്റ്റാർ. എന്നാൽ ഇത് ആഴ്ചതോറും മാറുമെന്നും സാജൻ സൂര്യ കൂട്ടിച്ചേർത്തു.

    പുരുഷന്മാരെ ദുർബലരായി  കാണിക്കുന്നില്ല

    സ്ത്രീ കഥാപാത്രങ്ങളെ ഉയർത്തി കാണിക്കാൻ പുരുഷന്മാരെ താഴ്ത്തി കാണിക്കുന്നു എന്നുള്ള പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടിനെതിരേയും താരം മനസ്സ് തുറന്നു. സീരിയലിൽ സ്ത്രീകളാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അവരെ ശക്തമായ സ്ത്രീകഥാപാത്രങ്ങളായിട്ടാണ് അവതരിപ്പിക്കുന്നത്. അത് വളരെ മികച്ച കാര്യമാണ്. എന്നാൽ ഇതിനർത്ഥം പുരുഷൻമാരെ സക്രീനിൽ ദുർബലരായി കാണിക്കണം എന്നല്ല. ഒരു സ്ത്രീയെ ശക്തയായി ചിത്രീകരിക്കാൻ, പുരുഷനെ പെൺകോന്തനായി ചിത്രീകരിക്കേണ്ട കാര്യമെന്താണ്?ഇത് ഒരു സീരിയൽ നൽകുന്ന സന്ദേശമായിരിക്കരുതെന്നും സാജൻ സൂര്യ പറയുന്നു.

    മലയാള സീരിയലിനെ സ്വാദീനിക്കുന്നു

    മറ്റ് ഭാഷകളിലെ പരമ്പരകൾ മലയാള സീരിയലുകളെ സ്വാദീനിക്കുന്നുണ്ടെന്നും സാജൻ സൂര്യ പറയുന്നു. ഇത് മലയാളത്തിലെ കഥപറച്ചിൽ രീതിയെ നശിപ്പിക്കുമെന്നും താരം കൂട്ടിച്ചേർത്തു. അടുത്ത കാലത്ത് ഒരു സീരിയലിലെ നായകന്മാർ കോട്ടും സ്യൂട്ടും ധരിച്ച് വരുന്നതായി കണ്ടു. കേരളത്തിലെ ഒരു മനുഷ്യൻ എവിടെയാണ് ഇത്തരത്തിൽ വസ്ത്ര ധരിക്കുന്നത്. ഒരു ചടങ്ങിൽ പോലും ഇത്തരത്തിലെ വസ്ത്രം കേരളത്തിലെ പുരുഷന്മാർ ധരിക്കുമെന്ന് തോന്നുന്നില്ല. ഇത് മറ്റ് ഭാഷകളിൽ നിന്നുള്ള സംസ്കാരങ്ങളുടെ പകർപ്പ് മാത്രമാണെന്നും താരം പറഞ്ഞു.യഥാർഥ ജീവിതത്തിന്റെ നേർകാഴ്ചയാണ് ജീവിതനൗക എന്നും അതിനാാണ് താൻ ഈ പരമ്പര തിരഞ്ഞെടുത്തതെന്നും താരം കൂട്ടിച്ചേർത്തു. ജീവിത നൗകയിൽ സ്നേഹനിധിയായ സഹോദരനെയാണ് സാജൻ സൂര്യ അവതരിപ്പിക്കുന്നത്.

    Recommended Video

    Chakkappazham Fame Arjun Finally Revealed The Reason For Quitting The Show
    ലോക്ക് ഡൗണിന് ശേഷം

    ലോക്ക് ഡൗണിന് ശേഷം കൂടുതൽ ജാഗ്രതയോടെ സീരിയൽ ചിത്രീകരണങ്ങൾ നടക്കുന്നതെന്നു താരം പറഞ്ഞു. മാസ്ക്കുകൾ ധരിക്കുകയും സെറ്റിൽ അകലം പാലിക്കേണ്ടതും അത്യവശ്യമാണ്. കൊവിഡിനെ തുടർന്ന് ഔട്ട്ഡോർ ചിത്രീകരണം കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇൻഡോർ സെറ്റിലൂടെ ഒരു കുടുംബത്തിന്റെ കഥ ഫലപ്രദമായി എത്തിക്കാൻ കഴിയുമെന്ന് ഞങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും താരം പറയുന്നു. എല്ലാ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് തങ്ങൾ പ്രതിസന്ധിയെ അതിജീവിച്ചതെന്നും സാജ

    Read more about: tv serial
    English summary
    Serial Actor Sajan Surya About Showcasing Men As Henpecked In Malayalam Serial
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X