മഞ്ജുവിനോടൊപ്പമുള്ള റൊമാന്റിക് ചിത്രവുമായി നടൻ ശരത് ദാസ്, ചിത്രം കണ്ട് ഞെട്ടി പ്രേക്ഷകർ
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശരത് ദാസ്. മിനിസ്ക്രീനിലെ ചാക്കോച്ചൻ എന്നാണ് നടനെ അറിയപ്പെടുന്നത്. 1994 ആണ് ശരത് മിനിസ്ക്രീനിൽ എത്തിയത്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത വിലാസിനി എന്ന സീരിയലിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് മെഗാ സീരിയലുകൾ എത്തിയതോടെ ശരത്ത് മലയാള സീരിയൽ രംഗത്ത് സജീവമായിരുന്നു നല്ല വേഷങ്ങളായിരുന്നു അധികവും ശരത്തിന് ലഭിച്ചത്, മിനിസ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും ശരത് സജീവമായിരുന്നു. 1994 ൽ തന്നെ ആയിരുന്നു നടന്റെ സിനിമാ പ്രവേശനവും. മികച്ച കഥാപാത്രങ്ങളിൽ തിളങ്ങൻ നടന് കഴിഞ്ഞിരുന്നു.
ഗ്ലാമറസ് ലുക്കിൽ നടി പാർവതി നായർ, ചിത്രം നോക്കൂ
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ശരത് ദാസ് പങ്കുവെച്ച ചിത്രമാണ് . ഭാര്യ മഞ്ജുവിനോടൊപ്പമുള്ള യാത്രാ ചിത്രമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച ശരത്തിന്റെ ചിത്രം കണ്ട് പ്രേക്ഷകർ ഞെട്ടിയിട്ടുണ്ട്. ഇത് നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

അഭിനയം പോലെ തന്നെ യാത്രകളോടും ശരത്തിന് ഏറെ പ്രിയമാണ്. കുടുംബത്തിനോടൊപ്പമുള്ള യാത്രയാണ് കൂടുതൽ ഇഷ്ടം. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള യാത്ര ചിത്രങ്ങൾ ഇതിനും മുൻപും നടൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.നേരത്തെ പങ്കുവെച്ച മാലി ദ്വീപിൽ നിന്നുള്ള യാത്രാ ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോഴിത മാലിയാത്രയ്ക്ക് ശേഷം മറ്റൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ.

ഭാര്യ മഞ്ജുവിനോടൊപ്പമുള്ള ചിത്രമാണ് ശരത് പങ്കുവെച്ചിരിക്കുന്നത്. പൂളിൽ നിന്നുമുള്ള ഒരു റൊമാന്റിക് ചിത്രമാണ് ഇത്. ഫീലിംഗ് ഫന്റാസ്റ്റിക് എന്ന സ്റ്റാറ്റസ് നൽകിക്കൊണ്ടാണ് മഞ്ജുവിനൊപ്പമുള്ള ചിത്രം ശരത് പങ്കുവച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നടൻ കൂടുതൽ ചെറുപ്പമായിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ നടന്റേയും ഭാര്യയുടേയും യാത്ര എവിടെയായിരുന്നു എന്ന് മെൻഷൻ ചെയ്തിട്ടില്ല.

ശരത്തിന്റെ യുവത്വത്തത്തിന്റെ രഹസ്യം ആരാഞ്ഞ് പ്രേക്ഷകർ രംഗത്തെത്താറുണ്ട്. മുമ്പൊരിക്കൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ഭക്ഷണത്തിനെ കുറിച്ചും മറ്റും വെളിപ്പെടുത്തിയിരുന്നു. പ്യുവർ വെജിറ്റേറിയനാണ് താരം. പച്ചക്കറികളും ജ്യൂസുമാണ് പ്രധാന ഭക്ഷണം. കൂടാതെ യോഗയും ചെയ്യുന്നുണ്ട്. ഒരു ദിവസം കൂടുതൽ ഭക്ഷണം കഴിച്ചാൽ തൊട്ട് അടുത്ത ദിവസം അതിനെ മെയിന്റേൻ ചെയ്തുള്ള ഭക്ഷണം മാത്രമാണ് കഴിക്കാറുളളത്. പെട്ടെന്ന് വണ്ണം വയ്ക്കുന്ന ശരീര പ്രകൃതമല്ല. കൂടാതെ ഡയറ്റീഷ്യനെ കൺസൾട്ട് ചെയ്യാറുണ്ടെന്നും താരം അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Recommended Video

അഭിനേതാവ് മാത്രമല്ല മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ശരത്. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നടന് ലഭിച്ചിരുന്നു. 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ശരത് ഡബ്ബിങ്ങ് മേഖലയിൽ ചുവട് വെച്ചത്. ശ്രീ മഹാഭാഗവതത്തിലെ അഭിനയത്തിലൂടെയാണ് ശരത് കൂടുതൽ ജനപ്രീതി നേടിയത്. ശ്രീകൃഷ്ണനായിട്ടായിരുന്നു ശരത് വേഷമിട്ടത്. സീരിയലിലൂടെ നല്ല താരമൂല്യവും അഭിനന്ദനങ്ങളും ശരത്തിന് ലഭിച്ചിരുന്നു.


Click it and Unblock the Notifications











