For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വാക്കിന് വിലകൽപ്പിച്ച് ഡികെയുടെ കോട്ട് അഴിച്ചുവെച്ച് പടിയിറങ്ങുന്നു'; ഹിറ്റ്ലറിൽ നിന്നും ഷാനവാസ് പിന്മാറി!

  |

  കുങ്കുമപൂവിലെ രുദ്രൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് പിന്നീട് സീത സീരിയലിലെ വില്ലനും നായകനുമായി മാറിയ താരമാണ് ഷാനവാസ് ഷാനു. സീതയിലൂടെ വലിയ ജനപ്രീതിയാണ് സീരിയൽ താരം ഷാനവാസ് ഷാനുവിന് ലഭിച്ചത്. സീരിയൽ അവസാനിച്ചെങ്കിലും ഇന്ദ്രന്റെ പേരിൽ നിരവധി ഫാൻസ് ഗ്രൂപ്പുകൾ ഇപ്പോഴും സോഷ്യൽമീഡിയയിൽ പ്രവർത്തിക്കുന്നുണ്ട്. സീത സീരിയൽ മെ​ഗാ പരമ്പരയായി മാറാൻ കാരണമായതും ഷാനവാസ്-സ്വാസിക കെമിസ്ട്രിയിൽ പിറന്ന ഇന്ദ്രൻ-സീത ജോഡിയും അവരുടെ പ്രണയവും വിവാഹവുമെല്ലാമായിരുന്നു. ഇപ്പോൾ മിസ്റ്റർ ആൻഡ് മിസിസ് ഹിറ്റലർ എന്ന പരമ്പരയിലാണ് ഷാനവാസ് അഭിനയിക്കുന്നത്.

  Also Read: 'പൊലീസുകാരന്റെ മോനല്ലേ... ചോദ്യപേപ്പർ നേരത്തെ കിട്ടിക്കാണും, മിന്നൽ മുരളി നിരാശപ്പെടുത്തി'; നടൻ വിഷ്ണു വിശാൽ

  നടി മേഘ്‌ന വിൻസെന്റാണ് സീരിയലിൽ നായിക. ഡികെ എന്ന കേന്ദ്രകഥാപാത്രത്തെയാണ് ഷാനവാസ് അവതരിപ്പിക്കുന്നത്. മിനിസ്‌ക്രീന്റെ ആക്ഷൻ കിങ് എന്നാണ് ഷാനവാസ് വിശേഷിപ്പിക്കപ്പെടുന്നത്. സീ കേരളം ചാനലിലാണ് മിസ്റ്റർ ആൻഡ് മിസിസ് ഹിറ്റലർ എന്ന പരമ്പര സംപ്രേഷണം ചെയ്യുന്നത്. തിരുമതി ഹിറ്റ്ലർ എന്ന തമിഴ് സീരിയലിന്റെ മലയാളം പതിപ്പാണ് മിസ്റ്റർ ആൻഡ് മിസിസ് ഹിറ്റ്ലർ സീരിയൽ. ദേവ കൃഷ്ണ എന്ന കേന്ദ്ര കഥാപാത്രമായാണ് ഷാനവാസ് സീരിയലിൽ എത്തുന്നത്. ഷാനവാസിന് പുറമെ പൊന്നമ്മ ബാബുവും സീരിയലിൽ അഭിനയിച്ചിട്ടുണ്ട്.

  Also Read: 'സരസ്വതിയമ്മയെ ആട്ടിയിറക്കി ശിവദാസമേനോൻ', ഉപദേശം കൊടുത്ത് സുമിത്ര വീണ്ടും നന്മമരമാകുകയാണോയെന്ന് ആരാധകർ!

  ചന്ദനമഴക്ക് ശേഷം മേഘ്‌നയുടെ ശക്തമായ തിരിച്ച് വരവ് കണ്ട സീരിയൽ കൂടിയായിരുന്നു മിസ്റ്റർ ആൻഡ് മിസിസ് ഹിറ്റ്ലർ. ഇപ്പോൾ സീരിയലിൽ നായകനായ ഷാനവാസ് സീരിയലിൽ നിന്നും പിന്മാറുന്നുവെന്ന് അറിയിച്ചിരിക്കുകയാണ്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മിസ്റ്റർ ആൻഡ് മിസിസ് ഹിറ്റലർ പരമ്പരയിലെ ഡികെ എന്ന കഥാപാത്രത്തെ താൻ ഇനി അവതരിപ്പിക്കില്ലെന്ന് ഷാനവാസ് അറിയിച്ചിരിക്കുന്നത്. 'ഡികെയുടെ കൊട്ട് അഴിച്ചുവെച്ച് ഹിറ്റ്ലറിൽ നിന്നും പടിയിറങ്ങുന്നു' എന്ന് കുറിച്ചുകൊണ്ടാണ് ഷാനവാസിന്റെ കുറിപ്പ് ആരംഭിക്കുന്നത്. മറ്റൊരു പ്രോജക്ടിന്റെ ഭാ​ഗമാകാൻ പോകുന്നുവെന്നതിനെ കുറിച്ചും ഷാനവാസ് അറിയിച്ചിട്ടുണ്ട്.

  'ഡികെയുടെ കോട്ട് അഴിച്ചുവെച്ച് ഹിറ്റ്ലറിൽ നിന്നും പടിയിറങ്ങുന്നു.... കൊടുത്ത വാക്കിന് വില കൽപ്പിച്ച് നിലപാടിൽ ഉറച്ച് നിൽക്കുമ്പോൾ നമുക്ക് പ്രിയപ്പെട്ട പലതും നഷ്ടപ്പെട്ടുവെന്ന് വരാം. എന്നാലും കൊടുത്ത വാക്ക് പാലിച്ചതിലും നിലപാടിൽ ഉറച്ച് നിന്നതിലും അഭിമാനത്തോടെ നമുക്ക് തല ഉയർത്തി നിൽക്കാം. എന്നിൽ വിശ്വാസം അർപ്പിച്ച് ഡികെ എന്ന കഥാപാത്രത്തെ എന്റെ കയ്യിൽ ഏൽപ്പിച്ച സീ കേരളം ചാനലിന് 100 ൽ101 ശതമാനം വിശ്വാസം ഇന്നുവരെ തിരിച്ച് കൊടുക്കാൻ പറ്റി എന്ന അഭിമാനത്തോടും ചാരുതാർഥ്യത്തോടും കൂടി ഞാൻ ഹിറ്റ്ലറിനോട് സലാം പറയുന്നു. ഇതുവരെ എന്റെ കൂടെ നിന്ന ചാനലിനോടും സഹപ്രവർത്തകരോടും ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു. ഹിറ്റ്ലറിന്റെ പ്രേക്ഷകർ ഇതുവരെ എനിക്കും ഡികെ എന്ന കഥാപാത്രത്തിനും തന്ന സ്നേഹവും സപ്പോർട്ടും പുതിയ ഡികെയ്ക്കും മിസിസ് ഹിറ്റ്ലറിനും കൊടുക്കണം.'

  Recommended Video

  വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat

  'പുതിയ ഡികെയ്ക്കും മിസിസ് ഹിറ്റ്ലറിനും എല്ലാവിധ ആശംസകളും നേരുന്നു. ഞങ്ങളെ ഇഷ്ടപ്പെടുന്നവർ നിരന്തരം ആവിശ്യപെടുന്ന ആഗ്രഹിക്കുന്ന ഒരു പ്രൊജക്റ്റ്മായി ഞങ്ങൾ ഉടൻ നിങ്ങളുടെ മുന്നിൽ വരും. അടുത്ത ആഴ്ച്ച തുടങ്ങുന്ന ഷൂട്ടിന്റെ വിശേഷങ്ങളുമായി ഞങ്ങൾ വരും... എല്ലാവർക്കും നന്ദി...' എന്നാണ് ഷാനവാസ് കുറിച്ചത്. എന്ത് കാരണം കൊണ്ടാണ് സീരിയലിൽ നിന്നും പിന്മാറുന്നത് എന്ന് ഷാനവാസ് വ്യക്തമാക്കിയിട്ടില്ല. 'പെട്ടന്ന് കേട്ടപ്പോൾ സങ്കടായി എങ്കിലും അവസാനത്തെ വാക്കുകൾ തന്ന പ്രതീക്ഷ.. അത് മതി ഇക്കാ.. ഒരുപാട് കാത്തിരിക്കുന്ന ആ കഥാപാത്രവുമായി വേഗം വാ..., ഷാനുക്കാ ഉള്ളതുകൊണ്ടാണ് സീരിയൽ കാണുന്നത്' തുടങ്ങിയ കമന്റുകളാണ് ഷാനവാസിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആരാധകരിൽ ഏറെയും കമന്റായി കുറിച്ചത്.

  Read more about: serial
  English summary
  Serial Actor Shanavas Say Bid Bye To DK, His Latest Write-up Viral Fans Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X