For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രണ്ട് കുടുംബമായിട്ടല്ല.. ഒറ്റ കുടുംബം എന്നേ തോന്നിയുള്ളൂ...'; തന്റെ മകനെ ആരാധകരെ കാണിച്ച് ടോഷ് ക്രിസ്റ്റി!

  |

  കഴിഞ്ഞ ദിവസമാണ് നടി ചന്ദ്ര ലക്ഷ്മണിനും നടൻ ടോഷ് ക്രിസ്റ്റിക്കും ആൺകുഞ്ഞ് പിറന്നത്. ടോഷ് ക്രിസ്റ്റി തന്നെയാണ് കുഞ്ഞ് പിറന്ന സന്തോഷം സോഷ്യൽമീ‍ഡിയ വഴി പങ്കുവെച്ചത്. ഇപ്പോഴിത കുഞ്ഞിനെ നഴ്സുമാരുടെ കൈയ്യിൽ നിന്നും ആദ്യമായി കൈകളിലേറ്റ് വാങ്ങിയ ‌വീഡിയോയുമായി എത്തിയിരിക്കുകയാണ് ടോഷ് ക്രിസ്റ്റി.

  ടോഷ് ഷോട്സ് എന്ന യുട്യൂബ് ചാനൽ വഴിയാണ് ടോഷ് ക്രിസ്റ്റി വീഡിയോ പങ്കുവെച്ചത്. പ്രസവിക്കുന്നതിന് മുമ്പ് ചന്ദ്രയ്ക്കൊപ്പം ആശുപത്രിയിൽ നിന്നും പകർത്തിയ ദൃശ്യങ്ങളും ടോഷ് വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.

  Also Read: ഭാര്യ അറിയാതൊരു അവിഹിതമുണ്ടെന്ന് ആ ചേച്ചി തെറ്റിദ്ധരിച്ചു; മകന് പേരിട്ട കഥ പറഞ്ഞ് നടന്‍ മണികണ്ഠന്‍

  കുഞ്ഞിനെ സ്വീകരിക്കാനായി ചന്ദ്രയുടേയും ടോഷിന്റേയും കുടുംബവും ഒപ്പം ഉണ്ടായിരുന്നു. ചന്ദ്രയുടെ അമ്മ കൊച്ചുമകനെ കണ്ട് സന്തോഷം കൊണ്ട് കരയുന്നതും വീഡിയോയിൽ കാണാം. ചന്ദ്രയെ പ്രസവത്തിനായി കയറ്റിയത് മുതൽ പ്രാർഥനയിലായിരുന്നു ഇരു കുടുംബവും.

  കുഞ്ഞിനെ കൈകകളിൽ സ്വീകരിച്ച ശേഷം പ്രേക്ഷകർക്കായി കുഞ്ഞിന്റെ മുഖം വീഡിയോയിൽ കാണിക്കുന്നുമുണ്ട് ടോഷ് ക്രിസ്റ്റി.

  Also Read: 'ഓർമ്മക്കുറവ് വന്നപ്പോഴും ചാക്കോച്ചൻ അച്ഛന്റെ സമ്മതമില്ലാതെ സിനിമ ചെയ്യില്ല; ഇഷ്ടക്കേടിൽ സിനിമ മാറ്റി'

  സാധാരണ സെലിബ്രിറ്റികൾ കുഞ്ഞിന്റെ മുഖം ആരാധകരെ കാണിക്കാറില്ല. കുട്ടി വലുതായശേഷമോ ഒന്നാം പിറന്നാളിനോ ഒക്കെയാണ് കുഞ്ഞിന്റെ മുഖം തങ്ങളുടെ ആരാധകർക്ക് മുമ്പിൽ റിവീൽ ചെയ്യുന്നത്. അതേസമയം താൻ കണ്ടപ്പോൾ തന്നെ തന്റെ കുഞ്ഞിന്റെ മുഖം ആരാധകരേയും കാണിച്ച ടോഷിനേയും വീഡിയോ പുറത്ത് വന്ന ശേഷം ആരാധകർ പുകഴ്ത്തുന്നുണ്ട്.

  'എല്ലാവരും എത്ര പക്വതയോടെയാണ് പെരുമാറുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ, ഇത്ര സ്നേഹമുള്ള കുടുംബത്തിൽ പിറന്ന മോൻ... സ്നേഹസമ്പന്നൻ ആയി വളരട്ടെ.'

  Also Read: ഇഷ്ടം തോന്നിയ നടി അമല; ഇന്നത്തെ അമല പോളിനെ ഇഷ്ടം മകന്; നടിയെക്കുറിച്ച് സുധീഷ് പറഞ്ഞത്

  'പക്വത ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം അറിയാൻ ഈ വീഡിയോ, എന്തൊരു നല്ല ഫാമിലി. എന്ത് സന്തോഷമാ... മതത്തിന്റെ മതിൽക്കട്ടുകൾ ഇല്ലാതെ അവൻ വളരട്ടെ, ഒരുപാട് സന്തോഷം... രണ്ട് കുടുംബം എന്നല്ല ഒറ്റ കുടുംബം എന്നേ തോന്നിയുള്ളൂ.'

  'രണ്ട് അമ്മമാരും കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി, ഇപ്പോഴത്തെ കുറെ ഫാമിലി വ്ലോ​ഗേൾസ് കണ്ട് പഠിക്കട്ടെ. ഒരു ജാടയുമില്ലാതെ കുഞ്ഞിന്റെ മുഖം എല്ലാവരെയും കാണിച്ചു.'

  'ഇവിടെ കുറെയെണ്ണം മുഖത്ത് സ്റ്റിക്കർ ഒട്ടിച്ച് പ്രഹസനം കാണിക്കും...' തുടങ്ങി നിരവധി കമന്റുകളും ആശംസകളുമാണ് ടോഷ് ക്രിസ്റ്റി പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് ലഭിക്കുന്നത്. സ്വന്തം സുജാത സീരിയലിൽ അഭിനയിക്കാനെത്തിയപ്പോഴാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും പരിചയത്തിലാകുന്നതും സൗഹൃദം ആരംഭിക്കുന്നതും.

  പിന്നീട് പരസ്പരം മനസിലാക്കി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. ​ഗർഭിണിയായിരിക്കെ ഒമ്പതര മാസത്തിലും ചന്ദ്ര സ്വന്തം സുജാതയിൽ അഭിനയിച്ചിരുന്നു.

  നിറവയറിൽ ഫൈറ്റും ഹൈവി സീനുകളും ചെയ്ത ചന്ദ്രയുടെ വീഡിയോ ടോഷ് തന്നെ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നു.

  'ദൈവം തന്ന ഭാഗ്യമാണ്. മോനാണ് ഞങ്ങൾക്ക്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. സി സെക്ഷനിലൂടെയാണ് പ്രസവം നടന്നത്' എന്നാണ് പ്രസവ ശേഷം ടോഷ് പറഞ്ഞത്. 2021ലായിരുന്നു ചന്ദ്രയും ടോഷും വിവാഹിതരായത്. സ്വന്തം സുജാതയുടെ നൂറാമത്തെ എപ്പിസോഡില്‍ വെച്ചാണ് ടോഷും ചന്ദ്രയും ആദ്യമായി കണ്ടത്.

  ഒരു സമയത്ത് മലയാള ടെലിവിഷൻ സിനിമ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു ചന്ദ്ര ലക്ഷ്മൺ. 2002ൽ പുറത്തിറങ്ങിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രവേശിച്ച ചന്ദ്ര സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് മലയാള ടെലിവിഷൻ ആസ്വാദകരുടെ മനസിലേക്ക് ചുരുങ്ങിയ സമയം കൊണ്ട് കയറിക്കൂടിയത്. ടോഷും സിനിമകളിലും നിരവധി സീരിയലുകളിലും സജീവമാണ്.

  Read more about: chandra lakshman
  English summary
  Serial Actor Tosh Christy Shared His Son First Video, Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X