മെസേജ് അയച്ചാല്‍ മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയാണ്; സ്വന്തം കൈ കൊണ്ട് ബിരിയാണി വിളമ്പി തന്നതിനെ കുറിച്ച് വിവേക്
പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസിന്റെ സൂരജേട്ടന്‍. ആ ഒരൊറ്റ കഥാപാത്രത്തിലൂടെയാണ് നടന്‍ വിവേക് ഗോപാന്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങളില്‍ താരം അഭിനയിച്ചു. നിലവില്‍ കാര്‍ത്തിക ദീപം എന്ന സീരിയലിലെ നായക വേഷം കൈകാര്യം ചെയ്ത് വരികയാണ് വിവേക്. ഇതിനിടയില്‍ രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുവെച്ച നടന്‍ തന്റെ വിശേഷങ്ങള്‍ തുറന്ന് പറയുകയാണ്.
ജീവിതത്തില്‍ ഏറ്റവുമധികം പിന്തുണ നല്‍കിയത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ആണെന്നാണ് വിവേക് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ചില സംഭവങ്ങളെ കുറിച്ചും മമ്മൂക്ക എന്ത് കൊണ്ടാണ് മഹത്വമുള്ള മനുഷ്യനാണെന്ന് പറയുന്നതെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ വിവേക് ഗോപന്‍ വ്യക്തമാക്കുന്നു.

'തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചിട്ടുള്ള വ്യക്തി മമ്മൂക്ക ആണെന്നാണ് വിവേക് ഗോപന്‍ പറയുന്നത്. അദ്ദേഹത്തിന്റെ സിനിമകളിലാണ് കൂടുതലായിട്ടും താന്‍ അഭിനയിച്ചിട്ടുള്ളത്. ഒപ്പം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരം കൊച്ചിയില്‍ നടന്നപ്പോഴുണ്ടായ കാര്യങ്ങളെ കുറിച്ചും താരം പറഞ്ഞിരുന്നു. അന്നൊരിക്കല്‍ ഞാന്‍ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സല്‍മാന്‍ ഖാന്‍ ആണ് അന്ന് ട്രോഫി നല്‍കിയത്. ലാലേട്ടന്‍ ആണ് ഞങ്ങളുടെ ടീമിന്റെ ക്യാപ്റ്റന്‍. കൂടാതെ മത്സരം കാണാന്‍ മമ്മൂക്കയും വന്നിരുന്നു.

മമ്മൂയ്ക്ക് പുറമേ ദിലീപേട്ടന്‍, ഗണേഷേട്ടന്‍, ലാലു അലക്‌സ് ചേട്ടന്‍ എന്നിവരൊക്കെ ഉണ്ടായിരുന്നു. എനിക്ക് മാന്‍ ഓഫ് ദി മാച്ച് കിട്ടിയ സന്തോഷത്തില്‍ ആരോടും സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. അടുത്ത ദിവസം എനിക്കൊരു ഫോണ്‍ വന്നു. ഇന്നലെ മമ്മൂക്കയെ കണ്ടിട്ടും മിണ്ടാതെ പോയല്ലേ എന്നാണ് ചോദിച്ചത്. മമ്മൂക്കയുടെ കൂടെയള്ള ലാലേഷേട്ടന്‍ ആയിരുന്നു വിളിച്ചത്. അന്നേരമാണ് മമ്മൂക്ക എന്ത് വിചാരിച്ചു കാണുമെന്ന് ഞാന്‍ ഓര്‍ത്തത്. കൊച്ചിയില്‍ വരുമ്പോള്‍ മമ്മൂക്കയെ നേരിട്ട് കണ്ട് സംസാരിക്കാം എന്നൊക്കെ ഞാന്‍ ലാലേഷേട്ടനോട് പറഞ്ഞിരുന്നു. അതൊന്നും വേണ്ട ഞാന്‍ ഫോണ്‍ കൊടുക്കാം എന്ന് പറഞ്ഞ് മമ്മുക്കയ്ക്ക് നേരിട്ട് ഫോണ്‍ കൊടുത്തു.

'നീ നന്നായി കളിച്ചു കേട്ടോ, വേറെ എന്തൊക്കെയാണ് വിശേഷം എന്നൊക്കെയാണ് പുള്ളി ചോദിച്ചത്. ഇനി കൊച്ചിയിലേക്ക് എന്നാ വരുന്നേ എന്ന മമ്മൂക്കയുടെ ചോദ്യത്തിന് നാളെ വരുന്നുണ്ടെന്ന് പറഞ്ഞു. സത്യത്തില്‍ എനിക്ക് കൊച്ചിയില്‍ പോകേണ്ട കാര്യം ഇല്ലായിരുന്നു. പക്ഷേ അദ്ദേഹം ചോദിച്ചപ്പോള്‍ അങ്ങനെ പറയാനാണ് തോന്നിയത്. നാളെ വരുന്നുണ്ടെങ്കില്‍ സെറ്റിലേക്ക് വരാനാണ് അദ്ദേഹം മറുപടി പറഞ്ഞത്. അങ്ങനെ ഇമ്മാനുവല്‍ സിനിമയുടെ ലൊക്കേഷനില്‍ പോയി. അടുത്തിരുന്ന് കുറെ നേരം സംസാരിച്ചു. എന്റെ അടുത്ത് മത്സരത്തെ കുറിച്ചൊക്കെ അദ്ദേഹം ചോദിക്കുകയും ചെയ്തിരുന്നു.
Recommended Video

അന്നവിടെ മമ്മൂക്കയുടെ വകയായിട്ടുള്ള ബിരിയാണി ഉണ്ടായിരുന്നു. അദ്ദേഹം തന്നെ സ്വന്തം കൈ കൊണ്ട് ബിരിയാണി എല്ലാവര്‍ക്കും വിളമ്പി തരികയും ചെയ്തു. ഇപ്പോഴും ആ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. അത്രയും മഹത്വമുള്ള വ്യക്തിയാണ് മമ്മൂക്ക. നമ്മള്‍ മെസേജ് അയച്ചാല്‍ പോലും അദ്ദേഹം മറുപടി തരുമെന്നും വിവേക് പറയുന്നു. നിലവില്‍ കാര്‍ത്തിക ദീപം എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. ആ സീരിയല്‍ 450-ാം എപ്പിസോഡിലേക്ക് പ്രവേശിക്കുന്നതിന്റെ സന്തോഷത്തിലാണ്. തന്റെ കരിയറില്‍ സംതൃപ്തനാണെങ്കിലും കൂടുതല്‍ ഉയരങ്ങളിലേക്ക് കയറണമെന്നുള്ള ആഗ്രഹത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിരുന്നു.


Click it and Unblock the Notifications











