For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നടിയെ വിവാഹം ചെയ്യരുതെന്ന് പലരും എന്നെ ഉപദേശിച്ചിരുന്നു, മൃദുലയ്ക്കൊപ്പമുള്ള ലൈഫ് പോസിറ്റീവാണ്'; യുവ കൃഷ്ണ!

  |

  മിനി സ്ക്രീനിൽ‌ ഏറ്റവും സെലിബ്രേറ്റ് ചെയ്യപ്പെടുന്ന താരദമ്പതികളാണ് നടി മൃദുല വിജയിയും നടൻ യുവ കൃഷ്ണയും. ഇരുവരും 2021ലാണ് വിവാഹിതരായത്. വീട്ടുകാർ കണ്ടിഷ്ടപ്പെട്ട് വിവാഹിതരായവരാണ് ഇരുവരും. പക്ഷെ താരദമ്പതികളുടേത് പ്രണയ വിവാഹമാണെന്നേ കരുതൂ. അടുത്തിടെയാണ് ഇരുവർക്കും ആ കൺമണി പിറന്നത്.

  നിരവധി സീരിയലുകളിലൂടെയും ടിവി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ. ഇരുവർക്കും പെൺകുഞ്ഞാണ് പിറന്നത്. ചോരക്കുഞ്ഞിൻ്റെ കുഞ്ഞിക്കൈ പിടിച്ചിരിക്കുന്ന മൃദുലയുടേയും യുവയുടേയും കൈകളുടെ ചിത്രം പങ്കിട്ടുകൊണ്ടാണ് മൃദുല താൻ അമ്മയായ വിശേഷം അറിയിച്ചത്.

  Also Read: 'ചെറുപ്പത്തിൽ മദ്രസയിൽ പഠിച്ചിട്ടുണ്ട്, അമ്പലങ്ങളിലും പോയിട്ടുണ്ട്'; അനു സിത്താര പറയുന്നു!

  'ഒരു ക്യൂട്ട് പെൺകുഞ്ഞിനെ തന്ന് ദൈവം ഞങ്ങളെ അനുഗ്രഹിച്ചു'വെന്നാണ് മൃദുല ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. 'ദൈവത്തിന് നന്ദി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചതിനും ഞങ്ങളെ അനുഗ്രഹിച്ചതിനും നന്ദിയെന്നും' മൃദുല കുറിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൃദുലയുടെ കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ.

  നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെതത്തിയത്. അതേസമയം കുഞ്ഞിൻ്റെ മുഖം വ്യക്തമാകുന്ന ഫോട്ടോയും പേരും ഇതുവരെ താരങ്ങൾ പുറത്തുവിട്ടിട്ടില്ല.

  Also Read: 'ഇവിടെ പച്ചപിടിച്ചില്ല... അതുകൊണ്ട് തമിഴിലേക്ക് പോയി, സൈബർ അറ്റാക്ക് നല്ലതാണ്'; കാളിദാസ് ജയറാം പറയുന്നു!

  മൃദുലയുടെ വീട്ടിൽ കല്യാണം ആലോചിച്ച് പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും യുവ നേരത്തെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു. 'മൃദുലയാണ് വീട്ടിൽ പറയണമെന്ന് പറഞ്ഞത്. ഒരു ദിവസം മൃദുലയെ വീട്ടിൽ ഡ്രോപ് ചെയ്യാൻ പോയപ്പോഴാണ് വിവാഹ കാര്യം അവതരിപ്പിച്ചത്.'

  'മൃദുലയുടെ അച്ഛനോടും അമ്മയോടും സംസാരിച്ചശേഷം ഇറങ്ങാൻ നേരത്താണ് ഇക്കാര്യം പറഞ്ഞത്. മൃദുലയെ എനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. മറുപടി ഫോണിൽ വിളിച്ച് പറഞ്ഞാ മതിയെന്ന് പറഞ്ഞ ഉടൻ തന്നെ അവിടെ നിന്നും പോവുകയായിരുന്നു' എന്നാണ് യുവ പറഞ്ഞത്.

  ഇപ്പോൾ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും സംസാരിക്കുന്ന യുവ കൃഷ്ണയുടെ വീഡിയോയാണ് വൈറലാകുന്നത്. 'എന്റെ ശരിയായ പേര് ഉണ്ണികൃഷ്ണൻ എന്നാണ്.'

  'മാജിക്ക് പ്ലാനെറ്റിൽ ജോയിൻ ചെയ്ത ശേഷമാണ് മുതുകാട് സാറുമായി ആ​ലോചിച്ച് യുവ കൃഷ്ണ എന്ന പേര് ഇട്ടത്. അവിടെ പെർഫോം ചെയ്യുമ്പോൾ എല്ലാവരും കരുതിയത് ഞാൻ നോർത്ത് ഇന്ത്യനാണെന്നാണ്. ലൈഫിൽ‌ മുമ്പ് ഉണ്ണികൃഷ്ണന്റെ സ്വഭാവമുള്ള വ്യക്തിയായിരുന്നു.'

  'നിരവധി ​ഗേൾ ഫ്രണ്ട്സുണ്ടായിരുന്നു. മാത്രമല്ല പ്രണയങ്ങളും ബ്രേക്കപ്പുകളും സംഭവിച്ചിട്ടുണ്ട്. എല്ലാ റിലേഷൻഷിപ്പ്സും ജെനുവിനായിരുന്നു. പക്ഷെ ഒന്നും വിവാഹത്തിലെത്തിയില്ല.'

  'ആരായിരിക്കും ലൈഫ് പാട്നറായി വരുന്നതെന്ന് ആലോചിച്ച് ടെൻഷനായിരുന്നു. പക്ഷെ ദൈവം സഹായിച്ച് നല്ലൊരു വ്യക്തിയെ ദൈവം തന്നു. ആളുകൾ പലരും എന്നോട് പറഞ്ഞിട്ടുണ്ട്. സെയിം ഫീൽഡിൽ നിന്നും വിവാഹം ചെയ്താൽ ഇ​ഗോ ക്ലാഷ് ഉണ്ടാകുമെന്ന്.'

  'പക്ഷെ മൃദുല ഭയങ്കര അണ്ടർസ്റ്റാന്റിങാണ്. അവൾക്ക് എന്റെ ഫീൽഡിനെ കുറിച്ച അറിയാമെന്നതാണ് കാരണം. പോസിറ്റീവ് ഫീലാണ് ഇപ്പോൾ ലൈഫിന്. പൃഥ്വിരാജ് എനിക്ക് ഇഷ്ടമുള്ള നടനാണ്. ഞാൻ അദ്ദേഹത്തെ കണ്ട് സംസാരിച്ചിട്ടുണ്ട്. ​ഗോവയിൽ പോകണമെന്ന് എനിക്കും മൃദുലയ്ക്കും വലിയ ആ​ഗ്രഹമായിരുന്നു.'

  'അതിനായി എല്ലാം റെഡിയാക്കി വെച്ചപ്പോഴാണ് മൃദുല ​ഗർഭിണിയായത്. ഇനി കുഞ്ഞാവയോടൊപ്പം പോകാം. നടനായില്ലായിരുന്നുവെങ്കിൽ ഞാൻ ഇല്യൂഷനിസ്റ്റായിരിക്കും. അറിയപ്പെടുന്ന ഇല്യൂഷനിസ്റ്റാവാൻ ആ​ഗ്രഹമുണ്ട്.'

  'അഭിനയത്തിലേക്ക് ഇറങ്ങിയപ്പോൾ വീട്ടിൽ ഭയങ്കര എതിർപ്പായിരുന്നു. ഇപ്പോഴും അമ്മയ്ക്ക് ആ എതിർപ്പുണ്ട്. ആർട്ടിസ്റ്റിന് സ്റ്റഡിയായി ഇൻകം വരില്ലല്ലോയെന്നതാണ് അമ്മയെ ഭയപ്പെടുത്തുന്നത്' യുവ കൃഷ്ണ പറയുന്നു.

  Read more about: serial
  English summary
  serial actor Yuva Krishna open up about his married life and future plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X