എന്റെ പുഞ്ചിരിക്ക് പിന്നിലെ കാരണം... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല; ഭർത്താവിന്റെ പിറന്നാൾ ആഘോഷിച്ച് ഐശ്വര്യ!
സീരിയലുകളിലൂടെയും സ്റ്റാർ മാജിക്ക് ഷോയിലൂടെയും പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് ഐശ്വര്യ രാജീവ്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു നടിയുടെ വിവാഹം. അർജുനാണ് ഐശ്വര്യയെ വിവാഹം ചെയ്തത്. വിവാഹശേഷം ഭർത്താവിനൊപ്പം ഖത്തറിലേക്ക് ചേക്കേറിയ ഐശ്വര്യ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. സീരിയലിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ഏറ്റവും പ്രിയപ്പെട്ട നൃത്തം നടി ഉപേക്ഷിച്ചിട്ടില്ല. ഖത്തറിലും ഡാൻസ് ക്ലാസും മറ്റുമായി തിരക്കിലാണ് താരം.
സോഷ്യൽമീഡിയയിൽ സജീവമായ ഐശ്വര്യ പങ്കുവെച്ച് ഏറ്റവും പുതിയ കുറിപ്പും വീഡിയോയുമാണ് വൈറലാകുന്നത്. ഭർത്താവിന്റെ പിറന്നാൾ പ്രമാണിച്ചായിരുന്നു സ്പെഷ്യൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ പിറന്നാൾ ഖത്തറിൽ മനോഹരമായി തന്നെ ഐശ്വര്യ ആഘോഷിച്ചു. അർധരാത്രി തന്നെ അർജുന്റെ പിറന്നാൾ ആഘോഷം നടന്നിരുന്നു.

ഉറങ്ങി കിടന്ന അർജുനെ വിളിച്ചുണർത്തി കേക്ക് കട്ട് ചെയ്യിപ്പിക്കുന്ന രംഗങ്ങൾ വീഡിയോയാക്കി ഐശ്വര്യ പങ്കിട്ടിട്ടുണ്ട്. സ്വർണ മാലയും ഷർട്ടുമായിരുന്നു ഐശ്വര്യ അർജുന് പിറന്നാൾ സമ്മാനമായി നൽകിയത്. എന്റെ പുഞ്ചിരിക്ക് പിന്നിലെ കാരണം നീയാണ്. എന്നെ ജീവിത പങ്കാളിയായി കൂടെക്കൂട്ടിയതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
നിന്നെപ്പോലെ തന്നെ ഈ ദിനവും നിനക്ക് മികച്ചതായിരിക്കട്ടെ... ഹാപ്പി ബര്‍ത്ത് ഡെ മൈ ലവ് എന്നായിരുന്നു ഐശ്വര്യയുടെ കുറിപ്പ്. നടിയുടെ സീരിയൽ മേഖലയിൽ നിന്നുള്ള സുഹൃത്തുക്കളും ആരാധകരുമെല്ലാം അർജുന് പിറന്നാൾ ആശംസിച്ചിട്ടുണ്ട്. മിനിസ്ക്രീൻ താരങ്ങൾ എല്ലാം പങ്കെടുത്ത ഗംഭീര വിവാഹമായിരുന്നു ഐശ്വര്യയുടേത്. വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയത് മുതല്‍ വീഡിയോകളും പങ്കുവെയ്ക്കുന്നുണ്ടായിരുന്നു ഐശ്വര്യ.
വിവാഹം വരെ അഞ്ച് ദിവസത്തോളം നീണ്ട് നിന്ന ആഘോഷങ്ങൾ ആയിരുന്നു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹം ആയിരുന്നു ഐശ്വര്യയുടേത്. അർജുൻ മലയാളി ആണെങ്കിലും കേരളവുമായി വലിയ ബന്ധങ്ങൾ ഇല്ല. ഹൈദരാബാദിലാണ് അർജുൻ ഏറെയും കാലം ജീവിച്ചത്. ഞാന്‍ ആര്‍ടിസ്റ്റാണെന്ന് പോലും അറിയില്ലായിരുന്നു പുള്ളിക്ക്. മാട്രിമോണിയലിലൂടെയായിരുന്നു ഈ ആലോചന വരുന്നത്. സംസാരിച്ചപ്പോള്‍ ഓക്കെയായി തോന്നിയതോടെയായിരുന്നു വിവാഹം നടത്തിയത് എന്നാണ് അർജുൻ ജീവിതത്തിലേക്ക് വന്നതിനെ കുറിച്ച് ഐശ്വര്യ മുമ്പൊരിക്കൽ പറഞ്ഞത്. ഐശ്വര്യയ്ക്ക് എത്ര കാലം അഭിനയത്തിൽ തുടരണമോ അത്രയും കാലം തുടരാം എന്ന നിലപാടാണ് അർജുന്റേത്.
പക്ഷെ കുറച്ച് കാലം സീരിയൽ ലോകം വിട്ട് കുടുംബജീവിതം ആസ്വദിക്കാമെന്നത് ഐശ്വര്യയുടെ തന്നെ തീരുമാനമായിരുന്നു. വിവാഹശേഷം നല്‍കിയ ഒരു ക്യു ആന്റ് എയില്‍ ഭര്‍ത്താവിനെക്കുറിച്ച് ഐശ്വര്യ വാചാലയായിരുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന ആളൊന്നുമല്ല. ആള് ഭയങ്കര കൂളാണ്. ഞങ്ങള്‍ തമ്മില്‍ പതിനൊന്ന് മാസത്തെ വ്യത്യാസം മാത്രമേയുള്ളൂ.

എന്നാലും ചേട്ടന്‍ എന്ന് തന്നെയാണ് വിളിക്കുന്നതെന്നാണ് ഐശ്വര്യ പറഞ്ഞത്. നാല് വയസിൽ അഭിനയരംഗത്ത് എത്തിയ ആളാണ് ഐശ്വര്യ. ബീനാ ആന്‍റണിയുടെ മകളായിട്ടായിരുന്നു സീരിയലിലെ തുടക്കം. ജയറാമും ഗീതു മോഹന്‍ദാസും ജോഡികളായ പൗരനില്‍ ഗീതുവിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചതും ഐശ്വര്യയായിരുന്നു. സുധാകര്‍ മംഗളോദയത്തിന്‍റെ വെളുത്ത ചെമ്പരത്തിയാണ് ആദ്യ സീരിയല്‍.
ഭാഗ്യലക്ഷ്മിയെന്ന സീരിയലിലെ അഭിനയത്തിന് 2015ലെ മികച്ച നടിക്കുള്ള കെ.പി ഉമ്മര്‍ അവാര്‍ഡ് ഐശ്വര്യയെ തേടിയെത്തിയിരുന്നു. പൊന്നമ്പിളി, മാനസമൈന എന്നിവയാണ് ഐശ്വര്യയുടെ ശ്രദ്ധേയ സീരിയലുകൾ. ടമാർ പടാർ, സ്റ്റാര്‍ മാജിക് ഷോകളുടെ ഭാഗമായതോടെ ഐശ്വര്യ ഏറെ ജനശ്രദ്ധ നേടി.


Click it and Unblock the Notifications