'വിവാഹത്തോടെ ജീവിതം മാറി', അപ്രതീക്ഷിതമായി എത്തിയ പുതിയ അം​ഗീകാരത്തെ കുറിച്ച് ആലീസ്

എല്ലാവരുടേയും ജീവിതത്തിൽ ഒരു ഘട്ടമാകുമ്പോൾ വഴിത്തിരിവുകൾ സംഭവിക്കും. അത്തരത്തിൽ വിവാഹശേഷം ജീവിതം മാറിയ താരമാണ് ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ സീരിയൽ നടി ആലീസ് ​ക്രിസ്റ്റി. ഇക്കഴിഞ്ഞ നവംബറിലായിരുന്നു ആലീസ് വിവാഹിതയായത്. പത്തനംതിട്ട സ്വദേശിയായ സജിൻ സാമുവലിനേയാണ് ആലീസ് വിവാഹം ചെയ്തത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് ഇപ്പോൾ സി കേരളത്തിലെ മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

വിവാഹത്തോട് അനുബന്ധിച്ച് ഒരു യുട്യൂബ് ചാനലും ആലീസ് ക്രിസ്റ്റി ആരംഭിച്ചിരുന്നു. ബാലതാരമായിട്ടാണ് ആലീസ് അഭിനയം ആരംഭിച്ചത്. ശേഷം മഞ്ഞുരുകും കാലം അടക്കം നിരവധി സീരിയലുകളുടെ ഭാ​ഗമായി. താൻ സോഷ്യൽമീഡിയകളിൽ‍ അധികം സജീവമായിരുന്ന വ്യക്തിയായിരുന്നില്ലെന്നും സജിനെ പരിജയപ്പെട്ട ശേഷം അദ്ദേഹത്തിന്റെ പ്രേരണയോടെയാണ് യുട്യൂബ് ചാനലും ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം തുടങ്ങിയവയിൽ പോസ്റ്റുകൾ പങ്കുവെക്കാൻ തുടങ്ങിയതെന്നും ആലീസ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാഹിതയാകാൻ പോകുന്നുവെന്ന വിവരവും ആരെയാണ് വിവാഹം ചെയ്യാൻ പോകുന്നത് എന്നതുമെല്ലാം യുട്യൂബ് ചാനൽ വഴിയാണ് ആലീസ് പങ്കുവെച്ചത്.

വിവാഹത്തോടെ തരം​ഗമായ ദമ്പതികൾ

മാസങ്ങളും വർഷങ്ങളും എടുത്ത് ആളുകൾ യുട്യൂബിൽ സബ്സ്ക്രൈബേഴ്സിനെ ഉണ്ടാകുമ്പോൾ ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ടാണ് ആലീസിനും സജിനും അവരുടെ യുട്യൂബ് ചാനലിന് ഒരു ലക്ഷം സബ്സ്ക്രൈബേഴ്സിനെ ലഭിച്ചത്. ആലീസിൻ്റെ സെയ് വ് ദ ഡേറ്റ് ചിത്രങ്ങളും അതിന് മുമ്പുള്ള ഹൽദി ചിത്രങ്ങളും വിവാഹ വിശേഷങ്ങളും എല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വിവാഹത്തോട് അനുബന്ധിച്ച് സോഷ്യൽമീഡിയയിൽ വൈറലായ സെലിബ്രിറ്റി കപ്പിൾ കൂടിയാണ് ആലീസും സജിനും. പള്ളിയിൽ വച്ച് അതിഗംഭീരമായി നടത്തിയ വിവാഹവും പിന്നീട് തിരുവനന്തപുരത്ത് വച്ച് നടത്തിയ റിസപ്ഷനും എല്ലാംതന്നെ ആർഭാടകരമായിരുന്നു.

ആലീസ് ക്രിസ്റ്റി-സജിൻ വിവാഹംം

വിവാഹ സമയത്തെ വീഡിയോകളെല്ലാം അപ്പോൾ തന്നെ എഡിറ്റ് ചെയ്ത് യുട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവെക്കുകയും ചെയ്തിരുന്നു. ഓരോ വീഡിയോയ്ക്കും പത്ത്ഇ ലക്ഷം, ഇരുപത്പ്പോ ലക്ഷം കാഴ്ചക്കാരെയാണ് ലഭിച്ചിട്ടുള്ളത്. വിവാഹശേഷം ജീവിതത്തിലേക്ക് വന്ന ഏറ്റവും പുതിയ സന്തോഷത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ ആലീസും സജിനും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ആലീസിന് സീരിയൽ സംഘടനയായ ആത്മയിൽ നിന്ന് ഒരു സ്പെഷൽ അം​ഗീകാരം ലഭിച്ചതിനെക്കുറിച്ചാണ് ആലീസ് പങ്കുവെച്ചിരിക്കുന്നത്. ആലീസും സജിനും ഒരുമിച്ചാണ് വേദിയിലെത്തി ആത്മയുടെ പ്രസിഡണ്ടായ ഗണേഷ് കുമാറിൻ്റെ കയ്യിൽ നിന്നും പുരസ്കാരം സ്വീകരിച്ചത്.

Recommended Video

Alice Christy Wedding Reception, Watch Video | FilmiBeat Malayalam
ആത്മയുടെ അം​ഗീകാരം

ഫോട്ടോ പങ്കുവെച്ചതോടെ ആരാധകരായ നിരവധി പേർ ദമ്പതികൾക്ക് ആശംസകൾ നേർന്നു. ജീവതത്തിലുടനീളം നിറചിരിയോടെ ഒരുമിച്ച് ജീവിക്കാനും നിരവധി അം​ഗീകാരങ്ങൾ സ്വന്തമാക്കനും കഴിയട്ടെ എന്നാണ് താരങ്ങൾ പങ്കുവെച്ച ഫോട്ടോയ്ക്ക് ആശംസ അറിയിച്ച് ആരാധകർ കുറിച്ചത്. ഷൂട്ടിങ് തിരക്കുകൾക്കിടയിലും ആരാധകർക്കായി ട്രാവൽ വീഡിയോകളും മറ്റുമായി ആലീസും സജിനും എത്താറുണ്ട്. ഹണിമൂൺ സമയത്ത് വലിയൊരു യാത്രയാണ് ആലോചിക്കുന്നതെന്നും ആ യത്രയിൽ പ്രേക്ഷകർക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ വീഡിയോയായി പങ്കുവെക്കാനാണ് ആ​ഗ്രഹിക്കുന്നതെന്നും ആലീസും സജിനും നേരത്തെ പറഞ്ഞിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാൻ തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങളും ആലീസ് ചെയ്തിരുന്നു. ആലീസ്-സജിൻ കോമ്പോ കണ്ട് ആരാധകരിൽ പലരും പ്രണയവിവാഹമാണോ എന്ന് ചോദിച്ചിരുന്നു. പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചതാണെന്നും കൊവിഡ് മൂലം പ്രതിസന്ധികൾ വന്നതിനാലാണ് വിവാഹം നീണ്ടുപോയതെന്നും ആലീസ് പറ‍ഞ്ഞിരുന്നു.

More from Filmibeat

Read more about: television malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X