ഈ ബന്ധം വേണ്ട, വേര്‍പിരിയാം എന്ന് പറയാനാണ് പോയത്; ആ ദിവസം തന്നെ എല്ലാം മാറ്റി മറിച്ചെന്ന് ആലീസും സജിനും

സീരിയല്‍ നടി ആലീസ് ക്രിസ്റ്റിയുടെ വിവാഹം സോഷ്യല്‍ മീഡിയ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. സജിന്‍ എന്നയാളുമായിട്ടുള്ള വിവാഹത്തോട് അനുബന്ധിച്ചാണ് നടി യൂട്യൂബ് ചാനല്‍ തുടങ്ങുന്നതും. പിന്നീട് ഓരോ വിശേഷങ്ങളും അതിലൂടെയാണ് പങ്കുവെച്ചിരുന്നത്. വളരെ പൊരുത്തമുള്ള ഭാര്യയും ഭര്‍ത്താവുമായി സന്തുഷ്ടരായി കഴിയുകയാണ് താരങ്ങള്‍. ഇതിനിടയില്‍ ആലീസും സജിനും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതേ കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ താരങ്ങള്‍ തുറന്ന് സംസാരിക്കുകയും ചെയ്തു. ഇപ്പോഴിതാ താരദമ്പതിമാര്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറുകയാണ്. വിശദമായി വായിക്കാം...

 പെര്‍ഫക്ട് കപ്പിള്‍സ് ആയത് കല്യാണത്തിന് ശേഷം

'ഞങ്ങള്‍ പെര്‍ഫക്ട് കപ്പിള്‍സ് ആയത് കല്യാണത്തിന് ശേഷമാണെന്നാണ് ആലീസും സജിനും പറയുന്നത്. പ്രണയിക്കുന്ന സമയത്ത് ഫോണിലൂടെ വിളിച്ച് എന്നും വഴക്ക് കൂടുമായിരുന്നു. പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവും. പക്ഷെ അപ്പോഴൊക്കെ കല്യാണത്തിന് ശേഷമേ നിനക്ക് എന്നെ മനസ്സിലാവൂ എന്നാണ് ഇച്ചായന്‍ പറയാറുള്ളത്. അതൊക്കെ സത്യമാണെന്ന് കല്യാണത്തിന് ശേഷം മനസിലായി. ഇപ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള വഴക്ക് ഒരുപാട് കുറഞ്ഞെന്നാണ് ആലീസ് പറയുന്നത്.

ഈ ബന്ധം വിവാഹം വരെ പോകുമെന്ന്  വിശ്വസിച്ചിരുന്നില്ല

ആലീസുമായി റിലേഷന്‍ ആരംഭിച്ചതിന് ശേഷവും ഞാന്‍ നൂറ് ശതമാനം കമ്മിറ്റ്മെന്റ്സ് കാണിച്ചിരുന്നില്ല എന്നാണ് സജിന്‍ പറയുന്നത്. കാരണം ഈ ബന്ധം വിവാഹം വരെ പോകുമെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ഞങ്ങള്‍ തമ്മില്‍ പന്ത്രണ്ട് ദിവസത്തോളം വഴക്ക് കൂടിയിട്ട് മിണ്ടാതെ ഇരുന്നിട്ടുണ്ട്. ആ സമയത്തും ആലീസിനെ സമാധാനപ്പെടുത്താനോ കാണാനോ ഞാന്‍ മുന്‍ കൈ എടുത്തില്ല. അതിന് ശേഷം ആലീസ് വീട്ടില്‍ വന്ന ശേഷമാണ് ഈ ബന്ധം സീരിയസ് ആണെന്ന തോന്നല്‍ തന്നില്‍ ഉണ്ടാവുന്നത്

വീട് തേടി പിടിച്ച് ആലീസ് വരുമെന്ന് കരുതിയില്ല

അന്ന് താന്‍ വീട്ടില്‍ പോയില്ലായിരുന്നു എങ്കില്‍ ഈ ബന്ധം ബ്രേക്കപ്പ് ആയി പോയേക്കുമായിരുന്നു എന്നാണ് ആലീസ് പറയുന്നത്. സത്യത്തില്‍ അന്ന് ഞാന്‍ വീട്ടില്‍ പോയത്, ഈ ബന്ധം ഇനി വേണ്ട നമുക്ക് ബ്രേക്കപ്പ് ആകാം എന്ന് പറയാന്‍ വേണ്ടിയാണ്. വഴക്കിന് ശേഷം ഞാനിനി വരില്ല എന്നാണ് ഇച്ചായന്‍ കരുതിയത്. എങ്കില്‍ അത് കാണിച്ച് കൊടുക്കാം എന്ന് കരുതിയാണ് ഞാന്‍ പുറപ്പെട്ടതെന്ന് ആലീസ് പറയുന്നു. എന്നാല്‍ അത്രയും ദൂരം യാത്ര ചെയ്ത്, വീട് തേടി പിടിച്ച് ആലീസ് വരുമെന്ന് താന്‍ കരുതിയില്ലെന്നാണ് സജിന്‍ സൂചിപ്പിക്കുന്നത്.

Recommended Video

Neymar Malayalam Movie Pooja Visuals | Naslen | Filmibeat Malayalam
ആലീസും സജിനും വിവാഹ മോചിതരാകാന്‍ പോകുന്നു

ആ ദിവസത്തിന് ശേഷമാണ് ശരിയ്ക്കും വിവാഹത്തിന്റെ കാര്യങ്ങളിലേക്ക് പോവുന്നത്. സജിന്‍ അല്ലാതെ മറ്റാരെങ്കിലും ആയിരുന്നു തന്റെ ജീവിത പങ്കാളി എങ്കില്‍ തനിക്ക് ഇത്രയും സ്വാതന്ത്രത്തോടെ ജോലി ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. രണ്ട് സീരിയലുകളിലാണ് താനിപ്പോള്‍ ഒന്നിച്ച് നില്‍ക്കുന്നത്. മാസത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വീട്ടില്‍ ഉണ്ടാവുന്നത്. എന്നിട്ടും എന്റെ കരിയറിനെ അദ്ദേഹം സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വെറുതേ വീട്ടിലിരിക്കാതെ അഭിനയം അല്ലെങ്കില്‍ മറ്റെന്തെങ്കലും ജോലി ചെയ്യണമെന്നാണ് ഇച്ചായന്‍ തന്നോട് പറയാറുള്ളതെന്നും ആലീസ് വ്യക്തമാക്കി.


അതേ സമയം ആലീസും സജിനും വിവാഹ മോചിതരാകാന്‍ പോകുന്നു എന്ന തരത്തിലും ചില ഗോസിപ്പുകള്‍ വന്നിരുന്നു. അത് ഞങ്ങളും കണ്ടിരുന്നെന്നാണ് താരങ്ങള്‍ പറയുന്നത്. പക്ഷെ അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ല. വാസ്തവത്തില്‍ ആ യൂട്യൂബ് ചാനല്‍ അവരുടെ വ്യൂവേഴ്സിനെ കൂട്ടാന്‍ നോക്കുമ്പോള്‍, അറിഞ്ഞോ അറിയാതെയോ എന്നെയാണ് പ്രമോട്ട് ചെയ്യുന്നത്. അതുകൊണ്ട് എനിക്ക് അതില്‍ വലിയ പരാതികളില്ലെന്നും ആലീസ് പറഞ്ഞു. നിലവില്‍ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലും സൂര്യ ടിവിയിലെ ഒരു സീരിയലിലുമാണ് ആലീസ് അഭിനയിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X