For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹശേഷമുള്ള ആലീസിന്റേയും സജിന്റേയും ആദ്യത്തെ നൈറ്റ് ഡ്രൈവ് ഇങ്ങനെയായി...

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആലീസ് ക്രിസ്റ്റി. നിരവധി ചാനലുകളിൽ നടി വർക്ക് ചെയ്തിട്ടുണ്ട്. നവംബർ 18 ന് ആയിരുന്നു ആലീസിന്റേയും സജിന്റേയും വിവാഹം. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച കല്യാണമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷം രണ്ട് പേരും തങ്ങളുടെ ജോലികളിൽ സജീവമായിട്ടുണ്ട്. ആലീസ് സീരിയലിൽ മടങ്ങി എത്തിയിട്ടുണ്ട്.

  പരാജയം തുടങ്ങുന്നത് അവിടെ നിന്നാണ്, ആ ചിന്ത നാമറിയാതെ നമ്മെ തോൽപിച്ചു കളയും, ഫിറോസ് പറയുന്നു

  സോഷ്യൽ മീഡിയയിൽ സജീവമാണ് ആലീസ്. തന്റെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും താരം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇവർക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട് . വിവാഹത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകളും മറ്റും യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വിവാഹശേഷവും തങ്ങളുടെ വിശേഷം പങ്കുവെച്ച് ഇരുവരും എത്താറുണ്ട്.

  ജിനു ആയിരുന്നു ധൈര്യം തന്നത്, നെഞ്ചത്ത് ആ പാട് ഉണ്ടായിരുന്നു, നടനെ ചവിട്ടിയതിനെ കുറിച്ച് ദിവ്യ

  കുടുംബവിളക്കിലെ പ്രതീഷ് പുതിയ പരമ്പരയിൽ എത്തുന്നോ, അമൃത നായർ പങ്കുവെച്ച ചിത്രം ചർച്ചയാവുന്നു

  ഇപ്പോഴിത ആദ്യമായി നൈറ്റ് ഡ്രൈവിന് പോയപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് നടി. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് രസകരമായ നൈറ്റ് ഡ്രൈവിനെ കുറിച്ച് താരം പറഞ്ഞത്. ഒരു നൈറ്റ് ഡ്രൈവ് അപാരത എന്ന് കുറിച്ച് കൊണ്ടാണ് ആലീസ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ആദ്യമായി തന്നെ നൈറ്റ് ഡ്രൈവിന് കൊണ്ടു പോകാം എന്ന് പറഞ്ഞ ഭര്‍ത്താവ് ജംങ്ഷനില്‍ നിന്ന് വണ്ടി തള്ളി കളിക്കുകയാണെന്നാണ് ആലീസ് വീഡിയോയിൽ പറയുന്നത്. നീ വണ്ടിയില്‍ കയറിയപ്പോഴാണ് എല്ലാ പ്രശ്‌നവും എന്ന് സജിന്‍ പറയുന്നതും വീഡിയോയില്‍ കാണാം

  രസകരമായ കന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. താരങ്ങൾ ഉൾപ്പെടെ കമുന്റുമായി എത്തിയിട്ടുണ്ട്. ബെസ്റ്റ് നൈറ്റ് ഡ്രൈവ്, ആഞ്ഞ് തള്ള് എന്നൊക്കെയാണ് കമന്റുകള്‍. പെട്രോൾ ഉണ്ടോ എന്ന് ആദ്യം നോക്കൂ, പെട്രോൾ ഇല്ലാതെയാണ് നൈറ്റ് ഡ്രൈവിന് ഇറങ്ങുന്നത് എന്നിങ്ങനെയുള്ള കമന്റുകളാണ ലഭിക്കുന്നത് ആലീസിന്റേയും സജിന്റേയും നൈറ്റ് ഡ്രൈവ് വീഡിയോ വൈറലായിട്ടുണ്ട്. വീഡിയോ സൂപ്പർ ആയിട്ടുണ്ടെന്നും രണ്ട് പേരും പൊളിയാണെന്നു ആരാധകർ പറയുന്നുണ്ട്.

  കോമണ്‍ സുഹൃത്ത് വഴി പരിചയപ്പെട്ട സജിനും ആലീസും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരായത്. വിവാഹത്തിന് മുൻപ് തന്നെ ആദ്യമായി പരസ്പരം കണ്ടുമുട്ടിയ കഥ താരങ്ങൾ പങ്കുവെച്ചിരുന്നു. വിവാഹം വിശേഷം പങ്കുവെച്ച ഒരു വീഡിയോയിലാണ് ഇക്കാര്യം പങ്കുവെച്ചത്. സുഹൃത്തു വഴിയാണ് സജിന്റെ വിവാഹാലോചന വന്നത്. സംസാരത്തിനിടെ വിവാഹം ആലോചിക്കുന്ന കാര്യം ആവളോട് പറഞ്ഞു. വീടിനടുത്ത് ഒരാളുണ്ട് എന്നും ആലോചിക്കണോ എന്നു ചോദിക്കുകയുമായിരുന്നു. തുടർന്ന് സജിന്റെ ഫോട്ടോയും ഏതാനും ടിക്ടോക് വിഡിയോകളും അയച്ചു കൊടുത്തു. ആലിസിന്റെ ഫോട്ടോ കണ്ട് സജിനും ഇഷ്ടപ്പെട്ടു. ഇവർ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു. തുടർന്നു വീട്ടുകാരോട് പറഞ്ഞു. വീട്ടുകാർക്കും ഇഷ്ടപ്പെട്ടതോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു.

  Alice Christy Wedding Reception, Watch Video | FilmiBeat Malayalam

  സജിനെ കെട്ടാൻ തീരുമാനിച്ചതിനെ കുറിച്ചും ആലീസ് ഈ വീഡിയോയിൽ പറഞ്ഞിരുന്നു. അറേഞ്ച്ഡ് മ്യാരാജ് ആണെങ്കിലും ആളെ കണ്ട് സംസാരിച്ചതിന് ശേഷമേ വിവാഹത്തിന് സമ്മതിക്കുകയുള്ളൂ എന്ന് താൻ അമ്മയോട് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ഒരു മാസം തമ്മിൽ സംസാരിച്ചതിന് ശേഷമാണ് ഓക്കെ പറഞ്ഞത്. വളരെ സ്നേഹമുളള ആളാണ് സജിൻ. അങ്ങനെയാണ് കെട്ടാമെന്ന് തീരുമാനിച്ചതെന്നും നടി പറയുന്നു. കൂടാതെ കരിയറിൽ സജിൻ ഇടപെടാറില്ലെന്നും ആലീസ് പറയുന്നുണ്ട്. പേഴ്സൽ ലൈഫും ഫ്രെഷണൽ ലൈഫും രണ്ടായിട്ടാണ് കൊണ്ടു പോകുന്നതെന്നാണ് ഇവർ പറയുന്നത്. തന്റേയും കരിയറിൽ ആലീസ് ഇടപെടാറില്ലെന്നും സജിൻ പറയുന്നു. ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങൾ മാത്രമേ പരസ്പരം ചർച്ച ചെയ്യാറുള്ളൂവെന്നും ഇവർ പറയുന്നു.

  Read more about: serial
  English summary
  Serial Actress Alice christy shares First Funny Night Drive With Husband Sajin, video Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X