പുതിയ സന്തോഷം പങ്കുവെച്ച് അമ്പിളി ദേവി; രണ്ടാമതും ഗർഭിണിയായപ്പോഴാണ് നിര്‍ത്തിയത്, തിരിച്ച് വരവിനെ കുറിച്ച് നടി
നടി അമ്പിളി ദേവിയുടെ രണ്ടാം വിവാഹവും വളരെ പെട്ടെന്ന് തന്നെ അത് പരാജയമായതുമൊക്കെ കേരളത്തില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സീരിയല്‍ നടന്‍ ആദിത്യന്‍ ജയനെയാണ് അമ്പിളി രണ്ടാമതും വിവാഹം കഴിച്ചത്. പിന്നാലെ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇതിനിടെ രണ്ടാമതും നടി ഗര്‍ഭിണിയാവുകയും ഒരു ആണ്‍ കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. മാസങ്ങള്‍ക്ക് മുന്‍പ് ആദിത്യനുമായി വേര്‍പിരിയുകയും ചെയ്തു. ഇപ്പോള്‍ സ്വന്തം അച്ഛന്റെയും അമ്മയുടെയും രണ്ട് മക്കളുടെ കൂടെയുമാണ് അമ്പിളി ദേവി കഴിയുന്നത്.
പാർട്ടി വെയറിൽ നടി പ്രിയങ്ക അരുൾ മോഹൻ, അതീവ സുന്ദരിയായെന്ന് ആരാധകരും
അമ്പിളി ദേവി ഇനി അഭിനയത്തിലേക്ക് എന്നാണ് മടങ്ങി വരുന്നതെന്ന് ചോദിക്കുന്ന ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്തയുമായിട്ടാണ് നടിയിപ്പോള്‍ എത്തുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലൂടെ അമ്പിളി വീണ്ടും അഭിനയിക്കുകയാണ്. മൃദുല വിജയ് നായികയായിട്ടെത്തുന്ന സീരിയലില്‍ ശക്തമായൊരു സ്ത്രീകഥാപാത്രത്തെയാണ് അമ്പിളി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ തന്റെ തിരിച്ച് വരവിനെ കുറിച്ചും പുതിയ സീരിയലിനെ കുറിച്ചും വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ നടി തന്നെ തുറന്ന് പറയുകയാണ്.

''ഇളയ മോനെ ഗര്‍ഭിണിയായപ്പോഴാണ് അഭിനത്തില്‍ നിന്നും ഇടവേള എടുത്തത്. ബെഡ് റെസ്റ്റ് വേണ്ട അവസ്ഥയായിരുന്നു അന്ന്. യാത്ര ചെയ്യാന്‍ പാടില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പിന്നെ ഡെലിവറിയ്ക്ക് ശേഷം കുഞ്ഞിന്റെയും കുടുംബത്തിന്റെയും കാര്യങ്ങളുമൊക്കെയായി പോയതോടെ ഇടവേള നീണ്ടു. ഇടയ്ക്ക് തനിക്ക് വന്ന ചില ഓഫറുകള്‍ വേണ്ടെന്ന് വെച്ചിരുന്നു. അങ്ങനെ എല്ലാം ഒഴിവാക്കിയാല്‍ മുന്നോട്ട് പോകാനാവില്ലല്ലോ എന്ന് വിചാരിച്ചപ്പോഴാണ് 'തുമ്പപ്പൂവ്' സീരിയലിലേക്കുള്ള അവസരം വരുന്നത്. കഥാപാത്രം ഇഷ്ടപ്പെട്ടതിനാല്‍ അഭിനയിക്കാം എന്ന് സമ്മതിക്കുകയായിരുന്നു.

തുമ്പപ്പൂ വില്‍ നിന്നും ആദ്യം വിളി വന്നപ്പോള്‍ ഞാന്‍ നോ എന്നാണ് പറഞ്ഞത്. പിന്നെ ക്യാരക്ടര്‍ ഇഷ്ടമായതിനാലും കംഫര്‍ട്ടായി വര്‍ക്ക് ചെയ്യാനുള്ള സൗഹചര്യം ലഭിച്ചതോടെയുമാണ് അഭിനയിക്കാമെന്ന് തീരുമാനിച്ചത്. ഇപ്പോഴത്തെ അവസ്ഥയില്‍ മക്കളെ തനിച്ചാക്കി മാറി നില്‍ക്കാനാകില്ല. അതുകൊണ്ട് അച്ഛനും അമ്മയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പമാണ് ഷൂട്ടിങ്ങിന് പോകുന്നത്. അതിനുള്ള സൗകര്യം സീരിയലിന്റെ ടീം ഒരുക്കി തന്നിട്ടുണ്ടെന്ന് അമ്പിളി ദേവി പറയുന്നു.

ഞാന്‍ ലൊക്കേഷനിലേക്ക് പോകുമ്പോള്‍ അവര്‍ റൂമിലിരിക്കും. ബ്രേക്ക് ടൈമില്‍ അവരുടെ അടുത്ത് പോയി വരാമല്ലോ. ഇപ്പോള്‍ താന്‍ മള്‍ട്ടി ടാസ്‌കിങ്ങാണ് നടത്തുന്നത്. ഡാന്‍സ് ക്ലാസിനൊപ്പം അഭിനയവും കുടുംബകാര്യങ്ങളുമെല്ലാം ഒരുമിച്ച് കൊണ്ട് പോകണം. എല്ലാം ഒരുമിച്ച് കൊണ്ട് പോയല്ലേ പറ്റൂ.. സാമ്പത്തികമായി ആവശ്യങ്ങളുണ്ടല്ലോ. കുഞ്ഞുങ്ങള്‍ വളര്‍ന്ന് വരികയാണ്. അവരുടെ കാര്യങ്ങള്‍ നോക്കണം. ഇന്നത്തെ കാലത്ത് അച്ഛനും അമ്മയും വര്‍ക്കിങ് ആണെങ്കില്‍ തന്നെ ഒരു കുടുംബം മുന്നോട്ട് പോകാന്‍ പ്രായസമാണ്. അപ്പോള്‍ സിംഗിള്‍ പാരന്റ് ആവുമ്പോള്‍ കുറച്ചൂടി സാമ്പത്തികം ശ്രദ്ധിക്കണമെന്നും നടി സൂചിപ്പിച്ചു.
Recommended Video

അഭിനയത്തില്‍ നിന്നും രണ്ടര വര്‍ഷം മാറി നിന്നിട്ടു തിരികെ വരുമ്പോഴുള്ള സന്തോഷവും അമ്പിളി ദേവി പങ്കുവെച്ചിരുന്നു. കുറച്ച് സീരിയസായ കഥാപാത്രമായതിന്റെ സന്തോഷമാണ് പ്രധാനം. തന്റെ അപ്പിയറന്‍സിലും അതിന്റെതായ വ്യത്യാസമുണ്ട്. മുന്‍പൊക്കെ ചെയ്തിരുന്നത് കൂടുതലും ദുഖപുത്രി ഇമേജുള്ള കഥാപാത്രങ്ങളായിരുന്നു. അതില്‍ നിന്ന് മാറ്റമുണ്ടാകുമെന്ന്് പ്രതീക്ഷിക്കുന്നതായിട്ടും അമ്പിളി പറയുന്നു.


Click it and Unblock the Notifications











