അമ്പിളി ദേവിയ്ക്ക് എന്താണ് പറ്റിയത്? ജീവിതമെന്ന് പറഞ്ഞ് നടി പങ്കുവെച്ച വീഡിയോ കണ്ട് കാര്യം തിരക്കി ആരാധകര്‍
സീരിയല്‍ താരം ആദിത്യന്‍ ജയന്റെയും അമ്പിളി ദേവിയുടെയും വിവാഹം മലയാളക്കര ഏറെ ചര്‍ച്ചയാക്കിയതാണ്. ഒരുമിച്ച് ഭാര്യ ഭര്‍ത്താക്കന്മാരായി സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് ഇരുവരും യഥാര്‍ഥ ജീവിതത്തിലും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. പിന്നീടിങ്ങോട്ട് വ്യാപകമായ അക്രമണങ്ങളാണ് താരദമ്പതിമാര്‍ക്ക് നേരിടേണ്ടി വന്നത്.
ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ഫോട്ടോസ് കാണാം
അമ്പിളിയുടെയും ജയന്റെയും ആദ്യ ബന്ധങ്ങളെ കുറിച്ചുള്ള ആരോപണങ്ങളെയൊക്കെ മറികടന്ന് സന്തുഷ്ടരായി ജീവിക്കുകയാണ് താരങ്ങള്‍. എന്നാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പേജിലൂടെ അമ്പിളി ദേവി പങ്കുവെച്ച വീഡിയോ വൈറലാവുകയാണ്. വീഡിയോ കണ്ടതോടെ അമ്പിളിയ്ക്ക് ഇതെന്താണ് പറ്റിയതെന്ന് ചോദിച്ച് ആരാധകരും എത്തി.

ജീവിതം എന്ന ക്യാപ്ഷന്‍ നല്‍കി ഒരു പാട്ട് വീഡിയോ ആണ് അമ്പിളി പോസ്റ്റ് ചെയ്തിരിക്കുന്നത്. മഴയത്തും മുന്‍പേ എന്ന സിനിമയിലെ 'കഥയറിയാതെ സൂര്യന്‍ സ്വര്‍ണ താമരയെ കൈവെടിഞ്ഞോ' എന്ന് തുടങ്ങുന്ന പാട്ടിന്റെ ഒരു ഭാഗമാണ് അതിലുള്ളത്. ഇതോടെ ഭര്‍ത്താവും നടനുമായ ജയനെ കുറിച്ചും ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങി. ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും കുഴപ്പമുള്ളത് കൊണ്ടാണോ ഇങ്ങനൊന്ന് പങ്കുവെച്ചത്? എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നിങ്ങനെയാണ് ഭൂരിഭാഗം പേര്‍ക്കും ചോദിക്കാനുള്ളത്.

അതേ സമയം ജീവിതത്തിലെ പരീക്ഷണങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരാന്‍ അമ്പിളിയ്ക്ക് സാധിക്കുമെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. 'എന്റെ അമ്പിളി കുട്ടി ഒരു ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയരും. എല്ലാ പ്രശ്‌നങ്ങളെയും അതിജീവിക്കാന്‍ എന്റെ മോള്‍ക്ക് കഴിയും'എന്നും എപ്പോഴും ഞങ്ങള്‍ കുറെ ആരാധകര്‍, മോളുടെ നാട്ടുകാര്‍ കൂടെ ഉണ്ടെന്നാണ് അമ്പിളിയ്ക്ക് കമന്റിലൂടെ ഒരു ആരാധിക പറയുന്നത്. അതേ സമയം ജയന്റെ ഫേസ്ബുക്ക് പേജ് ലോക്ക് ചെയ്തിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു.

ആദിത്യന്‍ ജയന്‍ എന്ന പേരില്‍ നിന്നും മാസങ്ങള്‍ക്ക് മുന്‍പാണ് ജയന്‍ എന്ന പേരിലേക്ക് താരം മാറുന്നത്. അമ്പിളി ദേവിയുമായുള്ള വിവാഹശേഷം സ്ഥിരമായി ഭാര്യയെയും മക്കളെയും കുറിച്ച് പോസ്റ്റുമായി എത്തുന്ന ആളാണ്. ഓണവും പിറന്നാളും മറ്റ് വിശേഷങ്ങളുമൊക്കെ കുടുംബം ഒന്നിച്ചാണ് ആഘോഷിക്കാറുള്ളത്. ഇത്തവണത്തെ വിഷു ആഘോഷത്തില്‍ അമ്പിളി ദേവിയും മക്കളുമൊന്നിച്ചുള്ള ചിത്രങ്ങള്‍ മാത്രമാണ് നടി പങ്കുവെച്ചിരുന്നത്. അന്ന് മുതല്‍ ജയന്‍ എവിടെ എന്ന ചോദ്യം ഉയര്‍ന്ന് വന്നിരുന്നു.

ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം 2019 ജനുവരിയിലാണ് ജയനും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ആ വര്‍ഷം തന്നെ ഒരു ആണ്‍കുഞ്ഞിന് അമ്പിളി ജന്മം കൊടുക്കുകയും ചെയ്തു. അമ്പിളിയുടെ ആദ്യ ബന്ധത്തിലുള്ള മകന്‍ അപ്പുവും ഇരുവര്‍ക്കുമൊപ്പമാണ് താമസം. വിവാഹശേഷം മക്കള്‍ക്കൊപ്പം കുടുംബിനിയായി കഴിയുകയായിരുന്നു അമ്പിളി. ജയന്‍ നിരവധി സീരിയലുകളില്‍ അഭിനയിക്കുന്ന തിരക്കിലുമാണ്.


Click it and Unblock the Notifications