ഇപ്പോഴും ഞാന്‍ ജീവിച്ചിരിക്കാന്‍ കാരണം ഇവനാണ്! മൂത്തമകന് ആശംസകളുമായി അമ്പിളി ദേവി എഴുതിയതിങ്ങനെ

മിനിസ്‌ക്രീന്‍ സീരിയലുകളില്‍ സജീവമായി നില്‍ക്കുകയാണ് നടി അമ്പിളി ദേവി. അമ്പിളിയെ പോലെ തന്നെ നടിയുടെ മക്കളും ഇന്ന് മലയാളികള്‍ക്ക് സുപരിചിതരാണ്. രണ്ടു വിവാഹങ്ങളും പരാജയമായതിനെ തുടര്‍ന്നാണ് കഴിഞ്ഞ കുറച്ചു കാലം മുന്‍പ് വരെ നടി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്.

എന്നാല്‍ വിവാദങ്ങളില്‍ നിന്നും മാറി കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ച് കരിയറുമായി മുന്നോട്ട് പോവുകയാണ് നടി. ഇതിനിടെ താനിത് വരെ ജീവനോടെ ഇരിക്കാനുണ്ടായ കാരണമെന്താണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് അമ്പിളി. ഇന്‍സ്റ്റാഗ്രാമിലൂടെ നടി പങ്കുവെച്ച ഫോട്ടോ ശ്രദ്ധേയമാവുകയാണ്.

ambili-devi

സീരിയലില്‍ സജീവമായി അഭിനയിക്കുന്നതിനിടെയിലാണ് അമ്പിളി ദേവി ക്യാമറമാനുമായി ആദ്യം വിവാഹിതയാവുന്നത്. ഈ ബന്ധത്തില്‍ നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തു. എന്നാല്‍ പിന്നീട് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ നടി മകനൊപ്പം സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു. ഇതിനിടയിലാണ് നടന്‍ ആദിത്യന്‍ ജയനുമായി വിവാഹിതയാവുന്നത്.

ഈ വിവാഹം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പിന്നാലെ അമ്പിളി രണ്ടാമതും ഗര്‍ഭിണിയാവുകയും ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. ശേഷം വളരെ മോശമായ സാഹചര്യത്തിലാണ് ആദിത്യനുമായി അമ്പിളി വേര്‍പിരിയുന്നത്. പിന്നീട് രണ്ട് ആണ്‍മക്കളെയും വളര്‍ത്തി സന്തുഷ്ടയായി ജീവിക്കുകയാണ്.

ഇതിനിടെ അപ്പു എന്ന് വിളിക്കുന്ന മൂത്തമകന്‍ അമര്‍നാഥിന് ആശംസകളുമായി എത്തിയിരിക്കുകയാണ് നടി. അമര്‍നാഥിന്റെ ജന്മദിനമാണിന്ന്. 'ജന്മദിനാശംസകള്‍ അപ്പുട്ടാ... നീ ഇന്നലെ ജനിച്ചത് പോലെ തോന്നുന്നു. സമയം പറന്ന് പോവുകയാണ്. ഇന്നും ഞാന്‍ ജീവിച്ചിരിക്കാന്‍ കാരണം നീയാണ്,' എന്നുമാണ് മകന് ആശംസ നേര്‍ന്ന് കൊണ്ട് അമ്പിളി എഴുതിയിരിക്കുന്നത്.

ambili-devi

കലോത്സവവേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് അമ്പിളി ദേവി. പിന്നീട് മലയാളികളുടെ ഏറ്റവും പ്രിയങ്കരിയായി മാറിയ നടി സിനിമയില്‍ സജീവമായി. നായികയായിട്ടും അല്ലാതെയും അഭിനയിച്ചെങ്കിലും പിന്നീട് വിവാഹിതയായി. വര്‍ഷങ്ങള്‍ക്ക് ശേഷം സീരിയലുകളില്‍ സജീവമാവുകയായിരുന്നു.

അമ്പിളിയ്ക്കും മക്കള്‍ക്കും ആശംസകളുമായിട്ടാണ് ആരാധകര്‍ എത്തുന്നത്. ഇതുപോലെ എന്നും സന്തുഷ്ടരായി ജീവിക്കണമെന്നും മക്കളിലൂടെ അമ്പിളിയ്ക്ക് ഐശ്വര്യങ്ങള്‍ ഉണ്ടാവുമെന്നും തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

More from Filmibeat

Read more about: ambili devi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X