ഒന്നാന്തരം മൊണ്ണകളാണെന്ന് അവർ തെളിയിച്ചു, കരയുന്നതിന് പകരം തിരിച്ച് പ്രവോക്ക് ചെയ്താൽ അനു പൊളിക്കും; അമേയ

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് പതിനാറാം എപ്പിസോഡിൽ എത്തി നിൽക്കുമ്പോൾ ഹൗസിൽ അവശേഷിക്കുന്നത് പതിനേഴ് മത്സരാർത്ഥികളാണ്. അനുമോൾ v/s അപ്പാനി ശരത്ത്, ജിസേൽ ​ഗ്യാങ്ങ് എന്ന രീതിയിലാണ് ​ഗെയിം മുന്നോട്ട് പോകുന്നത്. ഇക്കഴിഞ്ഞ വീക്കെന്റ് എപ്പിസോഡിന് മുമ്പ് വരെ എല്ലാവരും അനീഷിന് പിന്നാലെയായിരുന്നു. അനീഷുമായി വഴക്കിട്ടാൽ കണ്ടന്റുണ്ടാക്കാം എന്ന ലൈനായിരുന്നു.

എന്നാൽ കഴിഞ്ഞ വീക്കെന്റ് എപ്പിസോഡിൽ ജിസേൽ വിഷയവുമായി ബന്ധപ്പെട്ട് അനുവിനെ മോഹൻലാൽ വിമർശിച്ചിരുന്നു. ഇക്കഴിഞ്ഞ രണ്ട് വീക്കെന്റ് എപ്പിസോഡുകളിലുമായി ലാലേട്ടൻ ഏറ്റവും കൂടുതൽ എടുത്ത് കുടഞ്ഞത് അനുവിനെയാണ്. മാത്രമല്ല ഹൗസിലെ പുരുഷന്മാരെ മൊണ്ണകൾ എന്ന് അനു വിശേഷിപ്പിച്ചതിനേയും മോഹൻലാൽ വിമർശിച്ചിരുന്നു.

Ameya Nair
Photo Credit: Ameya Nair / Anu Mol

അതിനാൽ അനുവിന് പ്രേക്ഷകർക്കിടയിൽ നെ​ഗറ്റീവ് ഇമേജാണെന്ന് കരുതിയാണ് ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി മുതൽ എല്ലാവരും അനുവുമായി വഴക്കിടുന്നത്. ഇപ്പോഴിതാ അനുവിനെ കുറിച്ച് സീരിയൽ താരം അമേയ നായർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ചർച്ചയാകുന്നത്. ആണുങ്ങളെല്ലാം ഒരുമിച്ച് നിന്ന് ഒറ്റയ്ക്കാക്കാൻ നോക്കിട്ടും പണികൊടുക്കാൻ ശ്രമിച്ചിട്ടും അനുമോൾ പകച്ചില്ലെന്നും തനിക്ക് പ്രിയപ്പെട്ട മത്സരാർത്ഥി അനുവാണെന്നും അമേയ കുറിച്ചു.

ജിസേലിന് ഒപ്പം നിന്ന് അനുവിനെ വിമർശിച്ച് പുരുഷ മത്സരാർത്ഥികൾ മൊണ്ണകളായി മാറിയെന്നും അമേയ കുറിച്ചു. മൊണ്ണകളാണോയെന്ന് സംശയിച്ചവരെല്ലാം ചേർന്ന് ജിസേലിന് വോട്ട് ചെയ്ത് തെളിയിച്ചിരിക്കുന്നു അവർ നല്ല മികച്ച ഒന്നാന്തരം മോണ്ണകളാണെന്ന്. കാര്യം എല്ലാരും ചേർന്ന് അനുമോൾക്ക് പണി കൊടുത്തതാണെങ്കിലും പിടിച്ചത് ഹ്യൂമാനിറ്റിയിലാണ്.

എന്ത് ഹ്യൂമാനിറ്റിയായാലും ഇത് ബല്ലാത്തൊരു ഇടങ്ങേറ് ഹ്യൂമാനിറ്റി ആയി പോയി. ആണുങ്ങളെല്ലാം ഒരുമിച്ച് നിന്ന് ഒറ്റയ്ക്കാക്കാൻ നോക്കിട്ടും പണികൊടുക്കാൻ ശ്രമിച്ചിട്ടും പകച്ചില്ല. ബിഗ് ബോസ് എന്ത് പറഞ്ഞുവെന്ന് ചോദിച്ചപ്പോൾ പറഞ്ഞ കാര്യം ആവർത്തിച്ച് പറഞ്ഞ് പറഞ്ഞതിൽ ഉറച്ച് നിന്നു. കള്ളം പറഞ്ഞില്ല. അടി ബഹളത്തിനിടയിൽ അടുക്കളയിൽ കയറി ഭംഗിയായിട്ട് വെച്ചുണ്ടാക്കി എല്ലാ എണ്ണത്തിനും വിളമ്പി കൊടുത്തു.

അത് മൂക്കുമുട്ട തിന്നു ഇവന്മാരെല്ലാം. അതിൽ ക്വാളിറ്റി ഉള്ളവർ മാത്രം നല്ലതിനെ അഭിനന്ദിച്ച് പറഞ്ഞു. എന്റെ കാഴ്ചപ്പാടിൽ സ്വന്തം കാരക്ടർ ചെയ്‍ഞ്ച് ചെയ്യാതെ അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളെയും വ്യക്തമായി മനസിലാക്കി മുന്നോട്ട് പോകുന്ന വ്യക്തി അനുമോളാണ്. ഒരൽപ്പം സെൻസിറ്റീവ് പേഴ്സണാണ് എന്നതാണ് അവളുടെ ബലഹീനത.

Ameya Nair
Photo Credit: Ameya Nair / Anu Mol

എന്റെ ഫേവറേറ്റ് അനുമോളാണ്. കരയുന്നതിന് പകരം തിരിച്ച് പ്രവോക്ക് ചെയ്താൽ പൊളിക്കും അനു നീ എന്നും അമേയ കുറിച്ചു. അമേമയുടെ നിരീക്ഷണം ശരിയാണെന്ന് ബിബി പ്രേക്ഷകരും പറയുന്നു. അനാവശ്യമായി കുറ്റപ്പെടുത്തിയും ഒറ്റപ്പെടുത്തിയും അനുവിന്റെ കയ്യിൽ ഹൗസിലെ മത്സരാർത്ഥികൾ വിന്നർ ട്രോഫി വെച്ച് കൊടുക്കുമെന്നും അനുവിനെ ടോപ്പ് ഫൈവിൽ പ്രതീക്ഷിക്കാമെന്നും കമന്റുകളുണ്ട്.

അനുവിന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്ന ശൈത്യപോലും വീക്കെന്റ് എപ്പിസോഡിനുശേഷം മറുകണ്ടം ചാടി. ജിസേലിന്റെ തെറ്റുകൾ ഹൗസിൽ അനു അല്ലാതെ മറ്റാരും ചൂണ്ടിക്കാണിക്കാറില്ല. അതേസമയം അനു ചെറിയ തെറ്റ് ചെയ്താൽ പോലും വളഞ്ഞിട്ട് ആക്രമിക്കും. ഇപ്പോൾ‌ ഹൗസിൽ അവശേഷിക്കുന്നവരിൽ അനുമോൾ, അനീഷ്, ഷാനവാസ് തുടങ്ങിയവർ മാത്രമാണ് ഒറ്റയ്ക്ക് നിന്ന് ​ഗെയിം കളിക്കുന്നത്.

അപ്പാനി ശരത്ത്, അക്ബർ ​ഗ്യാങ്ങിനൊപ്പമാണെങ്കിലും ​ഗെയിമും നിലനിൽപ്പും വിഷയമായി വന്നാൽ ജിസേൽ സ്വന്തം കാര്യം മാത്രമെ ആദ്യം പരി​ഗണിക്കൂ. ഹിന്ദി ബി​ഗ് ബോസിൽ പങ്കെടുത്ത പരിചയവും ബിബി മലയാളത്തിലെ നിലനിൽപ്പ് എളുപ്പമാക്കിയെടുക്കാൻ ജിസേലിനെ സഹായിക്കുന്നുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X