For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന്റെ ഫോണ്‍ വിവാഹജീവിതത്തില്‍ പ്രശ്‌നമുണ്ടാക്കുന്നു; പ്രശാന്തിന്റെ ദുശ്ശീലത്തെ കുറിച്ച് നടി അമൃത

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് അമൃത വര്‍ണനും ഭര്‍ത്താവ് പ്രശാന്തും. വര്‍ഷങ്ങളായി സീരിയല്‍ ലോകത്ത് സജീവമാണ് അമൃത. അഭിനയത്തോട് ഏറെ താല്‍പര്യമുള്ള പ്രശാന്തും ഇപ്പോള്‍ നടനായി മാറിയിരിക്കുകയാണ്. 2020 കൊവിഡ് കാലത്താണ് അമൃതയും പ്രശാന്തും തമ്മിലുള്ള വിവാഹം നടക്കുന്നത്.

  കല്യാണം കഴിഞ്ഞതിന് ശേഷമാണ് തങ്ങളുടെ വിശേഷങ്ങള്‍ ഇരുവരും പങ്കുവെച്ച് തുടങ്ങുന്നത്. വിവാഹശേഷം സന്തുഷ്ടമായി പോവുകയാണെങ്കിലും ദാമ്പത്യത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് പറയുന്ന അമൃതയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഭര്‍ത്താവിന്റെ ഒരു അഡിക്ഷന്‍ തന്നെയും ബാധിച്ച് തുടങ്ങിയെന്നാണ് സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ അമൃത വര്‍ണന്‍ വ്യക്തമാക്കുന്നത്.

  Also Read: ഇന്ദ്രന്‍സിന് മദ്രാസില്‍ വേറെ പെണ്ണും മക്കളുമുണ്ട്; കല്യാണത്തിന് മുന്‍പ് ഭാര്യ ശാന്ത 'നോ' പറഞ്ഞതിന് കാരണമിത്

  പ്രശാന്തേട്ടന്റെ വേറെന്ത് സ്വഭാവം സഹിച്ചാലും മൊബൈല്‍ അഡിക്ഷന്‍ സഹിക്കാന്‍ പറ്റില്ലെന്നാണ് അമൃത പറയുന്നത്. മൊബൈലിന് അഡിക്ട് ആവുമ്പോള്‍ നമ്മള്‍ പൊതുവായി ചെയ്യേണ്ട പല കാര്യങ്ങളും മറന്ന് പോവും. ഉദ്ദാഹരണം പറയുകയാണെങ്കില്‍ നമ്മള്‍ ടിവി കണ്ട് കൊണ്ടിരിക്കുമ്പോള്‍ വീട്ടിലേക്ക് ഒരു അതിഥി വരുന്നു. അവരെ കണ്ടയുടന്‍ നമ്മളാദ്യം ചെയ്യേണ്ടത് ആ ടിവി ഓഫ് ചെയ്യുക എന്നതാണ്. രണ്ടാമത്തെ കാര്യം നമ്മള്‍ ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ അവര്‍ പോകുന്നത് വരെ അതിലേക്ക് നോക്കാതെ ഇരിക്കണം.

  Also Read: 23-ാമത്തെ വയസിൽ ബിജു മേനോന്റെ ഭാര്യയായി; സംയുക്ത വർമ്മയുടെ വിവാഹം കഴിഞ്ഞിട്ട് ഇരുപത് വർഷം, പ്രണയകഥ വീണ്ടും

  അതിഥികളെ ശ്രദ്ധിക്കാതെ ഫോണില്‍ നോക്കുന്നത് അവരെ ഇന്‍സള്‍ട്ട് ചെയ്യുന്നതിന് തുല്യമാണ്. അവരുടെ ഫീലിങ്‌സ് എന്താണെന്ന് നമ്മുക്ക് മനസിലാവാതെ വന്നേക്കാം. നമുക്ക് ചുറ്റും നടക്കുന്നതെന്താണെന്ന് പോലും തിരിച്ചറിയാതെ ഇരിക്കുന്ന അവസ്ഥയുണ്ട്. കാരണം ഫോണ്‍ എടുക്കുമ്പോള്‍ നമുക്ക് താല്‍പര്യമുള്ള പല റീല്‍സുമാണ് വരുന്നത്. അതൊക്കെ നമ്മള്‍ കൂടുതല്‍ ഇഷ്ടത്തോടെ കാണുകയും അതിലേക്ക് നോക്കിയിരിക്കുകയും ചെയ്യും.

  ആ സമയത്ത് ചുറ്റിനുമുള്ള മനുഷ്യരെയോ അവരുടെ വികാരങ്ങളെയോ, ചെയ്ത് തീര്‍ക്കാനുള്ള കാര്യങ്ങളുണ്ട്, അതെല്ലാം മറന്ന് പോകുമെന്നും അമൃത പറയുന്നു. ഇന്നത്തെ കാലത്ത് ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഏറ്റവും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വിഷയം മൊബൈല്‍ ഫോണ്‍ ആണ്. ഞാന്‍ ഫോണ്‍ ആവശ്യത്തിന് ഉപയോഗിക്കുന്ന ആളാണ്. നമ്മള്‍ ഫ്രീയാണ്, നമുക്കൊന്നും ചെയ്യാനില്ലെന്ന് തോന്നുന്ന സമയത്താണ് ഞാന്‍ മൊബൈല്‍ എടുക്കുന്നത്. അങ്ങനെ ചെയ്താല്‍ കുഴപ്പമൊന്നുമില്ലെന്ന് നടി വ്യക്തമാക്കുന്നു.

  എന്നാല്‍ രണ്ടാളും ജോലി കഴിഞ്ഞ് വന്ന് ഭാര്യയും ഭര്‍ത്താവും ഫോണും നോക്കിയിരുന്നാല്‍ ജീവിതം മുന്നോട്ട് എങ്ങനെയാവും പോവുക? അവിടെയുണ്ടാകുന്ന പ്രശ്‌നമെന്താണെന്ന് പറഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംസാരം കുറയും, അവരുടെ പരസ്പര ബോണ്ടിങ് കുറയും, ഇതൊക്കെ ജീവിതത്തില്‍ വരുന്ന പ്രശ്‌നങ്ങളാണ്. മൊബൈല്‍ ഫോണ്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. അത് മാത്രമേ ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാവാനുള്ള ഏക കാരണമെന്നാണ് അമൃത പറയുന്നത്.

  Read more about: amrutha അമൃത
  English summary
  Serial Actress Amritha Varnan Says Her Husband's Mobile Addiction Causes Problems In Married Life. Read In Malaayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X