മകളും ഞാനും സിംഗിളാണ്, അമൃതയുടെ വിവാഹം 2030 ല്‍ നടക്കും! വിവാഹത്തിനുള്ളത് സമ്പാദച്ചെന്ന് നടി അമൃത നായര്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ അമൃത നായരുടെ വിവാഹത്തെ കുറിച്ച് ഇടയ്ക്കിടെ വാര്‍ത്തകള്‍ വരാറുണ്ട്. നടി അഭിനയിക്കുന്ന ലൊക്കേഷനില്‍ നിന്നും പങ്കുവെക്കുന്ന വീഡിയോസാണ് ഇത്തരം വാര്‍ത്തകള്‍ക്ക് കാരണം. എന്നാല്‍ അമൃതയുടെ വിവാഹം മൂന്ന് വര്‍ഷം കൂടി കഴിഞ്ഞിട്ടേ ഉണ്ടാവുകയുള്ളുവെന്ന് പറയുകയാണ് നടിയുടെ അമ്മയായ അമ്പിളി.

യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അമൃതയും അമ്മയും. തന്റെ വിവാഹം 2030 ലാണെന്ന് അമ്മ പറഞ്ഞതോടെ മൂക്കില്‍ പല്ല് വന്നിട്ട് നടത്താനാണോന്ന് അമൃത ചോദിക്കുന്നുണ്ട്. അത്തരത്തില്‍ വളരെ രസകരമായിട്ടാണ് അമ്മയും മകളും സംസാരിച്ചിരിക്കുന്നത്.

 amrutha-

അമൃതയ്ക്ക് ലവ്വര്‍ ഉണ്ടോ എന്ന ചോദ്യത്തിന് അമ്മ മറുപടി പറയാനായിരുന്നു നടി പറഞ്ഞത്. പെട്ടെന്ന് അമ്മ വിരലില്‍ എണ്ണാന്‍ തുടങ്ങി. ശേഷം എണ്ണാന്‍ പറ്റത്തില്ല ഗൈസ്. അത്രത്തോളം ഉണ്ടായിരുന്നുവെന്നാണ് തമാശരൂപേണ അമൃതയുടെ അമ്മ പറഞ്ഞത്.

ഇപ്പോള്‍ സിംഗിളാണോന്ന ചോദ്യത്തിന് ഞാനും സിംഗിളാണ്, എന്റെ മകളും സിംഗിളാണെന്നായിരുന്നു അമ്പിളിയുടെ മറുപടി. ഒരു തള്ളയെ മേക്കപ്പ് ഇടിച്ച് കൊണ്ട് വന്നിട്ട് പറ്റിക്കാന്‍ നോക്കുവാണോ എന്ന തമാശ കൂടി വീഡിയോയുടെ ഇടയില്‍ അമൃത കാണിച്ചിരുന്നു. എന്നാല്‍ ഒരു വീട്ടില്‍ രണ്ട് പേരുണ്ട് സിംഗിളായി കഴിയുന്നവരെന്നാണ് അമ്മയുടെ മറുപടി.

എന്നാല്‍ അമ്മ സിംഗിളൊന്നുമല്ല, കല്യാണം കഴിച്ച് രണ്ട് പിള്ളേരുടെ തള്ളയാണെന്ന് അമൃത പറഞ്ഞപ്പോള്‍ അതൊക്കെ കഴിഞ്ഞുവെന്നും ഇപ്പോള്‍ സിംഗിളാണെന്നും അമ്മ ആവര്‍ത്തിക്കുന്നു. ഇങ്ങനെയാണെങ്കില്‍ എനിക്ക് വന്ന കല്യാണത്തിനുള്ള ആലോചനകളും നഷ്ടപ്പെടുമല്ലോ എന്നാണ് അമൃത പറയുന്നത്.

വിവാഹമെന്നാണെന്നുള്ള ചോദ്യം കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം എന്നോട് ചോദിച്ചിരുന്നു. '2030 വരെ വിവാഹം ഉണ്ടാകില്ല. അപ്പോഴെക്കും എനിക്ക് പ്രായപൂര്‍ത്തിയാകുമെന്നാണ് കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അമൃതയുടെ അമ്മ മറുപടി നല്‍കിയത്.

അതുവരെ എന്നെ കൊണ്ട് ജീവിക്കാലോ, ഇപ്പോള്‍ ഒന്നും അറിയണ്ട. വാടക വീടാണെങ്കിലും കൊട്ടാരം പോലെയാണ് ഞങ്ങളുടെ വീട്ടിലെ സൗകര്യങ്ങള്‍. അതൊക്കെ രാവിലെ മുതല്‍ രാത്രി വരെ ഞാന്‍ കഷ്ടപ്പെട്ട് കൊണ്ട് വരുന്ന പൈസ കൊണ്ട് ഉണ്ടാക്കിയതാണ്. അതുകൊണ്ട് ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാമല്ലോ എന്നാണ് നടി അമ്മയോട് പറയുന്നത്.

എന്നാല്‍ നീ എത്ര വര്‍ഷം മുതലാണ് ഇങ്ങനെ കൊട്ടാരത്തില്‍ ജീവിക്കുന്നതെന്നും അതുവരെ എങ്ങനെയാണ് ജീവിച്ചതെന്നും അമ്മ തിരികെ ചോദിക്കുന്നു. അതെല്ലാം മാതാപിതാക്കള്‍ മക്കളോട് കാണിക്കേണ്ട ഉത്തരവാദിത്തം മാത്രമാണെന്നാണ് അമൃത അഭിപ്രായപ്പെടുമ്പോള്‍ മക്കള്‍ക്ക് തിരിച്ചും അതേ ഉത്തരവാദിത്തമുണ്ടെന്നായി അമ്മ.

എന്തായാലും കെട്ടിച്ചു വിടേണ്ട സമയം ആകുമ്പോള്‍ അമൃതയെ വിവാഹം കഴിപ്പിക്കുമെന്ന് അമ്മ പറയുന്നു. മുപ്പത് വയസാകുമ്പോഴെ ജീവിതത്തിലൊരു പക്വത വരികയുള്ളു. ഏതു സെറ്റില്‍ ചെന്നാലും ഇവള്‍ക്ക് പക്വത വന്നിട്ടില്ലെന്നാണ് പറയുന്നത്, ആദ്യം അതുണ്ടാകട്ടെ. ഒരു കുഞ്ഞൊക്കെ ഉണ്ടായാല്‍ അതിനെ വളര്‍ത്താന്‍ ഒക്കെ പഠിക്കട്ടേന്ന് അമ്മ പറയുമ്പോള്‍ ഞാന്‍ ചാടി പോകുമെന്നായി അമൃത. മാത്രമല്ല 2024 ല്‍ അതുണ്ടായേക്കുമെന്നും നടി പറഞ്ഞു.

 amrutha-

അമൃത നായരുടെ വിവാഹം ഒരു മൂന്നുവര്‍ഷം കഴിഞ്ഞിട്ടേ ഉണ്ടാകൂ. എന്റെ മോന്‍ യുകെയില്‍ പോയി വരട്ടെ എന്നും അമൃതയുടെ അമ്മ വീഡിയോയിലൂടെ പറയുന്നു. എന്റെ അനിയന്‍ യുകെ യ്ക്ക് പോയി വീടൊക്കെ വെച്ചതിന് ശേഷം എന്നെ കെട്ടിച്ച് വിടാനാണ് ഇവരുടെ പ്ലാന്‍.

എനിക്ക് ഒന്നും തരണ്ട. എനിക്ക് ആവശ്യമുള്ളതൊക്കെ ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. പിന്നെ എന്നെ വിവാഹം കഴിക്കുന്ന ആള്‍ക്ക് പത്തിന്റെ പൈസ ഞാന്‍ സ്ത്രീധനമായി കൊടുക്കില്ല. കുറച്ച് സേവിങ്‌സ് ഉണ്ട്. അതേ ഉണ്ടാവുകയുള്ളുവെന്നും നടി സൂചിപ്പിച്ചു.

അമൃതയ്ക്ക് എന്നും ജോലി ഉണ്ടാകണമെന്നാണ് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമെന്നാണ് അമൃതയും അമ്മയും പറയുന്നു. എന്താണെന്ന്് അറിയില്ല, ചുറ്റും ശത്രുക്കളാണ്. ഈ ഫീല്‍ഡാണെങ്കില്‍ തീര്‍ച്ചയായും അടുത്ത സുഹൃത്തുക്കള്‍ പോലും ശത്രുക്കളാകും. എന്നെ കുറിച്ച് വളരെ മോശം കമന്റുകള്‍ ഇടുന്നത് എന്നെ അടുത്ത് അറിയുന്നവരാണ്. നിങ്ങള്‍ നെഞ്ചിലേറ്റി കൊണ്ട് നടക്കുന്ന ചിലരാണ് ഫേക്ക് ഐഡിയിലൂടെ വന്ന് കമന്റിട്ടത്. അത് കണ്ടുപിടിച്ചപ്പോള്‍ എനിക്ക് വിഷമം എന്നാണ് അമൃത പറയുന്നത്.

Read more about: amrutha nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X