»   » 21 ല്‍ 65കാരിയായി, നെടുമുടി വേണുവിനെ വിറപ്പിച്ച അഭിനേത്രി, ഒാര്‍ക്കുന്നില്ലേ 'ജ്വാലയായ്'

21 ല്‍ 65കാരിയായി, നെടുമുടി വേണുവിനെ വിറപ്പിച്ച അഭിനേത്രി, ഒാര്‍ക്കുന്നില്ലേ 'ജ്വാലയായ്'

By: Nihara
Subscribe to Filmibeat Malayalam

ജ്വാലയായ് സീരിയലിലൂടെയാണ് അനിലാ ശ്രീകുമാര്‍ അഭിനയത്തിലേക്ക് കടന്നുവന്നത്. നെടുമുടി വേണുവിന്റെ എതിരാളിയായ ത്രേസ്യാമ്മയായി അഭിനയിക്കുമ്പോള്‍ അനിലയ്ക്ക് 21 വയസ്സായിരുന്നു. ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് 65 കാരിയായി അനില മിനിസ്‌ക്രീനില്‍ തകര്‍ത്തഭിനയിച്ചത്. പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമായി മാറിയ താരത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.

ജ്വാലയായ് സീരിയലിനു ശേഷം നിരവധി സിനിമകളും സീരിയലുകളും ചെയ്തു. നൃത്തത്തില്‍ നിന്നും വെള്ളിത്തിരയിലെത്തിയ താരം സ്വന്തമായി നൃത്തവിദ്യാലയം നടകത്തുന്നുണ്ട്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനില ശ്രീകുമാര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

വിനീതിന്റെ അനുജത്തിയായി സിനിമയിലേക്ക്

എംടി ഹരിഹരന്‍ കൂട്ടുകെട്ടില്‍ പിറന്ന സര്‍ഗത്തിലൂടെയാണ് അനില ശ്രീകുമാര്‍ സിനിമയിലേക്കെത്തിയത്. കുട്ടികളുമൊത്ത് പാട്ടുപാടുന്ന രംഗത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഹരിഹരന്‍ സംവിധാനം ചെയ്ത പരിണയത്തില്‍ വിനീതിന്റെ സഹോദരിയായി വേഷമിട്ടു. പിന്നീട് ചെറുതും വരുതുമായി നിരവധി സിനിമകളില്‍ അഭിനയിച്ചു.

നൃത്തത്തില്‍ നിന്നും സിനിമയിലേക്ക്

ചെറുപ്പം മുതലേ അനില നൃത്തം അഭ്യസിച്ചിരുന്നു. കലാമണ്ഡലം സരസ്വതി, ക്ഷേമാവതി എന്നിവരുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്‌സിച്ചിരുന്നത്. സിനിമയും സീരിയലുമൊക്കെയായി തിരക്കിലാണെങ്കിലും വരദാനമായി കിട്ടിയ നൃത്തകലയെ ഉപേക്ഷിക്കാന്‍ അനില തയ്യാറായിരുന്നില്ല. തിരുവന്തപുരത്ത് സ്വന്തമായി ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചിട്ടുണ്ട്. മോഹിനിയാട്ടം, ഭരതനാട്യം, ഓട്ടന്‍തുള്ളല്‍ എന്നിവയാണ് പഠിപ്പിക്കുന്നത്.

ആദ്യമായി യുവജനോല്‍സവത്തില്‍ മത്സരിച്ചത്

ചേവായൂര്‍ പ്രസന്റേഷന്‍ സ്‌കൂളില്‍ നിന്നും അദ്യമായി യുവജനോല്‍സവത്തില്‍ പങ്കെടുത്തത് അനില ശ്രീകുമാറാണ്. അന്ന് തന്റെ സീനിയറായി മത്സരത്തില്‍ പങ്കെടുത്തത് അഞ്ജലി മേനോനായിരുന്നുവെന്നും താരം ഓര്‍ക്കുന്നു.

കലയ്ക്ക് വേണ്ടി മാറ്റിവെച്ച ജീവിതം

14ാം വയസ്സില്‍ കലാജീവിതം ആരംഭിച്ച അനിലാ ശ്രീകുമാറിന്റെ കലാജീവിതം വിജയകരമായി തുടരുകയാണ്. സിനിമ, സീരിയല്‍, സ്‌റ്റേജ് പ്രോഗ്രാം, ഡാന്‍സ് സ്‌കൂള്‍ അനില നല്ല തിരക്കിലാണ് ഇതു കൂടാതെ ഭര്‍ത്താവിന്റെ പുതിയ സംരംബമായ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലും താരത്തിന്റെ സജീവ സാന്നിധ്യമുണ്ട്.

English summary
Anila Sreekumar is talking about her career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam