'ചതിച്ചതാണ്, രണ്ട് ലക്ഷത്തോളം രൂപ തരാനുണ്ട്, മുന്നറിയിപ്പില്ലാതെയാണ് സുന്ദരിയിൽ നിന്നും ഒഴിവാക്കിയത്'; അഞ്ജലി

സീരിയലുകൾക്ക് വലിയൊരു സ്വീകാര്യത അന്നും ഇന്നും പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നുണ്ട്. വിവിധ മലയാളം ചാനലുകളിലായി നിരവധി സീരിയലുകൾ സംപ്രേഷണം ചെയ്യുന്നുമുണ്ട്. അക്കൂട്ടത്തിൽ ജനശ്ര​ദ്ധ നേടിയ സീരിയലാണ് സൂര്യയിൽ സംപ്രേഷണം ചെയ്യുന്ന സുന്ദരി. ടൈറ്റിൽ‌ റോളിൽ നടി അ‌ഞ്ജലി ശരത്താണ് അഭിനയിക്കുന്നത്. നിറം കുറവായതിന്റെ പേരിൽ ബോഡി ഷെയ്മിങിന് ഇരയാകേണ്ടി വരുന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് സീരിയലിന്റെ കഥ സഞ്ചരിക്കുന്നത്. നടൻ യുവ കൃഷ്ണയാണ് സീരിയലിൽ നായകൻ. ഇക്കഴിഞ്ഞ നവംബർ മുതലാണ് സീരിയലിന്റെ സംപ്രേഷണം സൂര്യ ടിവിയിൽ ആരംഭിച്ചത്.

സുന്ദരി എന്ന പേരിൽ തന്നെ തമിഴിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിന്റെ മൊഴിമാറ്റ രൂപമാണ് മലയാളത്തിലെ സുന്ദരി. നടി സീമ.ജി.നായരടക്കം മലയാള സീരിയൽ രം​ഗത്ത് പ്രേക്ഷകർക്ക് സുപരിചിതമായ നിരവധി താരങ്ങളും സുന്ദരിയിൽ അഭിനയിക്കുന്നുണ്ട്. സുന്ദരിയിൽ നായികയെ നായകൻ വിവാഹം ചെയ്യുന്ന രം​ഗങ്ങളുടെ ഷൂട്ടിങ് വീഡിയോ മുമ്പ് നടി മൃദുലയും യുവ കൃഷ്ണയും ചേർന്ന് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ സീരിയലുമായി ബന്ധപ്പെട്ടുള്ള പരാതിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് നായിക അഞ്ജലി ശരത്ത്.

സുന്ദരിയിൽ നിന്ന് പിന്മാറിയതിന് പിന്നിൽ

യാതൊരു മുന്നറിയിപ്പും കൂടാതെ തന്നെ സുന്ദരി സീരിയലിൽ നിന്നും പുറത്താക്കിയെന്നാണ് അഞ്ജലി ശരത്ത് പരാതിപ്പെടുന്നത്. നാല് മാസം സീരിയലിൽ അഭിനയിച്ചതിന്റെ പ്രതിഫലം പോലും നൽകിയിട്ടില്ലെന്നും അഞ്ജലി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. സുന്ദരിയിലെ നായിക മാറിയപ്പോൾ മുതൽ സ്ഥിരം പ്രേക്ഷകർ അഞ്ജലി എന്തുകൊണ്ടാണ് സീരിയലിൽ നിന്നും പിന്മാറിയത് എന്ന് അന്വേഷിച്ച് രം​ഗത്തെത്തിയിരുന്നു. അതിനുള്ള കാരണം പുതിയ സോഷ്യൽമീഡിയ പോസ്റ്റിലൂടെ അ‍ഞ്ജലി വ്യക്തമാക്കിയിട്ടുണ്ട്. അഞ്ജലിയുടെ ആദ്യ സീരിയൽ ആണ് സുന്ദരി. 'സുന്ദരിയിൽ നിന്ന് ഞാൻ എന്തുകൊണ്ട് പിന്മാറി എന്ന് പലരും ചോദിക്കുന്നുണ്ട്. ഞാൻ പിന്മാറിയതല്ല എന്നെ പുറത്താക്കിയതാണ്. ഒരു കാരണം പോലും പറയാതെയാണ് എന്നെ ടെർമിനേറ്റ് ചെയ്തത്. ഇതുവരെ ചാനലിൽ നിന്നോ സീരിയൽ അണിയറപ്രവർത്തകരിൽ നിന്നോ എനിക്കൊരു വിശദീകരണവും ലഭിച്ചിട്ടില്ല.'

സുന്ദരിയുടെ അണിയറപ്രവർത്തകർ ചതിച്ചു

'കല്യാണത്തിനും അത് കഴിഞ്ഞുള്ള റിസപ്ഷനും ഒക്കെ വേണ്ടിയാണ് ഞാൻ പത്ത് ദിവസത്തെ അവധി എടുത്തത്. എന്നാൽ അവധി ദിവസം കഴിഞ്ഞ് പത്ത് പതിനഞ്ച് ദിവസമായിട്ടും എന്നെ തിരികെ വിളിച്ചില്ല. എനിക്ക് പകരം മറ്റൊരു നടിയും സീരിയലിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. നാല് മാസം കാലം വളരെ ആത്മാർത്ഥമായിട്ടാണ് ഞാൻ ചാനലിനൊപ്പം നിന്നത്. ഈ നാല് മാസത്തെ പ്രതിഫലം രണ്ട് ലക്ഷത്തിന് മേലെയുണ്ട്. എനിക്ക് അത് നൽകാതെയാണ് പുറത്താക്കിയത്. സീരിയലിൽ നിന്ന് പുറത്താക്കിയത് മനസിലാക്കാം പക്ഷെ പ്രതിഫലം നൽകാതെ പുറത്താക്കിയത് ശരിയായില്ല. കടം വാങ്ങിയതോ പിടിച്ച് പറിച്ചതോ ഒന്നുമല്ല ചോദിക്കുന്നത്. നാല് മാസം ഞാൻ കഷ്ടപ്പെട്ടതിന്റെ കൂലിയാണ്.'

രണ്ട് ലക്ഷത്തോളം രൂപ ലഭിക്കാനുണ്ട്

'സീരിയലിലേക്ക് പുതതായി കടക്കുന്നവർ എല്ലാം നേരിടുന്ന പ്രശ്‌നമാണ് ഇത് എന്നാണ് ഞാൻ മനസിലാക്കിയത്. ഒരു കാര്യങ്ങളും നമ്മളോട് തുറന്ന് സംസാരിക്കില്ല. പഴയ നിർമാതാവ് മാറി. പുതിയ നിർമാതാവ് സീരിയൽ ഏറ്റെടുക്കുമ്പോൾ ആദ്യത്തെ നിർമാതാവ് വെച്ച പെന്റിങ് എല്ലാം ക്ലിയർ ചെയ്യണം. അത് ചെയ്തിട്ടില്ല. മാത്രവുമല്ല അങ്ങനെ പെന്റിങ് സാലറിയുള്ളവരുടെ ലിസ്റ്റിൽ എന്റെ പേരും ഇല്ല. ജോലി ചെയ്താൽ കൂലി കിട്ടണം. ഈ ചതിയ്ക്ക് നീതി കിട്ടുന്നവരെ പോരാടും' അഞ്ജലി പറഞ്ഞു. അടുത്തിടെയാണ് അഞ്ജലി വിവാഹിതയായത്. സുന്ദരി സീരിയലിന്റെ അസോസിയേറ്റ് ഡയറക്ടറായ ശരത്താണ് അഞ്ജലിയെ വിവാഹം ചെയ്തത്. അഞ്ജലിയെ സീരിയലിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ ശരത്തും സുന്ദരിയിൽ നിന്നും വിട്ടുനിൽക്കുകയാണ്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X