'അങ്ങനെ അതും കഴിഞ്ഞു'; വിവാഹം മകനൊപ്പം ആഘോഷിച്ച് അനുശ്രീ, 'ദുബായില്‍ പോയില്ലേ'യെന്ന് ആരാധകര്‍!

സിനിമാ-സീരിയല്‍ രംഗത്തുള്ള ഭൂരിഭാഗം താരങ്ങള്‍ക്കും ഇന്ന് യുട്യൂബ് ചാനലുണ്ട്. അതില്‍ സീരിയല്‍ താരങ്ങളാണ് സജീവമായി യുട്യൂബ് ചാനല്‍ കൊണ്ടുനടക്കുന്നത്. അക്കൂട്ടത്തില്‍ ഒരാളാണ് ബാല താരമായി സീരിയല്‍ രംഗത്തെത്തുകയും പിന്നീട് ഒട്ടനവധി പക്വതയാര്‍ന്ന വേഷങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്ത അനുശ്രീ.

വിവാഹത്തോടെയാണ് അനുശ്രീ ഒരിടവേളയ്ക്ക് ശേഷം ലൈം ലൈറ്റില്‍ സജീവമായത്. കാരണം അനുശ്രീയുടെ വിവാഹം തന്നെ വലിയ വാര്‍ത്തയായ ഒന്നായിരുന്നു.

Serial Actress Anooshree, Serial Actress Anooshree husband, Serial Actress Anooshree divorce, Serial Actress Anooshree news, Serial Actress Anooshree family, നടി അനുശ്രീ, സീരിയല്‍ നടി അനുശ്രീ, അനുശ്രീ വിവാഹം, സീരിയല്‍ താരം അനുശ്രീ വിവാഹമോചനം

പ്രണയിച്ചാണ് അനുശ്രീ വിവാഹിതയായത്. അമ്മയുടെ സമ്മതം ലഭിക്കാതിരുന്നതിനാല്‍ അനുശ്രീയും ഭര്‍ത്താവ് വിഷ്ണുവും രഹസ്യമായിട്ടാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. അന്ന് മുതല്‍ അനുശ്രീയുടെ വിശേഷങ്ങള്‍ ആരാധകര്‍ക്കും അറിയാന്‍ താല്‍പര്യമായി.

അത്രത്തോളം നോക്കി വളര്‍ത്തിയ അമ്മയുടെ ഇഷ്ടം നോക്കാതെ വിവാഹം ചെയ്തതിന് അനുശ്രീ അന്ന് സോഷ്യല്‍മീഡിയ വിമര്‍ശിക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷം അനുശ്രീ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തു.

വൈകാതെ ഗര്‍ഭിണി കൂടിയായതോടെയാണ് അനുശ്രീ യുട്യൂബ് ചാനലില്‍ കുടുതല്‍ ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയത്. പക്ഷെ താരം ഇപ്പോള്‍ ഭര്‍ത്താവുമായി അകന്ന് അമ്മക്കൊപ്പമാണ് താമസം. മകന്‍ ആരവും അനുശ്രീയുടെ സംരക്ഷണയിലാണ്.

ഇനി ഒത്തുപോകുമെന്ന് തോന്നുന്നില്ലെന്നും വിവാഹം എടുത്ത് ചാടി ചെയ്യേണ്ട ഒന്നായിരുന്നില്ലെന്ന് ഇപ്പോള്‍ മനസിലാക്കുന്നുവെന്നും അനുശ്രീ വെളിപ്പെടുത്തിയിരുന്നു. യുട്യൂബില്‍ അടിക്കടി വീഡിയോകള്‍ പങ്കുവെക്കാറുള്ള അനുശ്രീ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

തന്‍റെ കുടുംബത്തില്‍ നടന്നൊരു വിവാഹ ചടങ്ങിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ. തങ്ങള്‍ ബ്രാഹ്മിണ്‍ ആയതിനാല്‍ വളരെ മനോഹരമായ ചടങ്ങുകളാണ് വിവാഹത്തിന്‍റേതെന്നും അതിന്‍റെ വിശേഷം പ്രേക്ഷകര്‍ക്ക് കൂടി പറഞ്ഞ് കൊടുക്കാനും കാണിക്കാനും വേണ്ടിയാണ് വീഡിയോ ചെയ്യാമെന്ന് തീരുമാനിച്ചതെന്നും അനുശ്രീ പുതിയ വീഡിയോയില്‍ പറ‍യുന്നുണ്ട്. ധാവണിയും ആഭരണങ്ങളും ധരിച്ച് ബ്രാഹ്മിണ്‍ പെണ്‍കൊടിയായാണ് അനുശ്രീ ചടങ്ങില്‍ പങ്കെടുത്തത്.

Serial Actress Anooshree, Serial Actress Anooshree husband, Serial Actress Anooshree divorce, Serial Actress Anooshree news, Serial Actress Anooshree family, നടി അനുശ്രീ, സീരിയല്‍ നടി അനുശ്രീ, അനുശ്രീ വിവാഹം, സീരിയല്‍ താരം അനുശ്രീ വിവാഹമോചനം

മൂന്ന് ദിവസത്തെ ചടങ്ങുകളാണ് ബ്രാഹ്മിണ്‍ വിവാഹത്തിന് ഉള്ളതെന്നും ആദ്യത്തെ രണ്ട് ദിവസത്തെ ചടങ്ങുകള്‍ക്ക് മടി കാരണം പോയില്ലെന്നും താലികെട്ട് കാണാന്‍ വേണ്ടിയാണ് മൂന്നാമത്തെ ദിവസം പോകാമെന്ന് തീരുമാനിച്ചതെന്നും അനുശ്രീ വ്യക്തമാക്കി.

മകന്‍ ആരവിനും ചിറ്റയ്ക്കും അമ്മയ്ക്കുമൊപ്പമാണ് അനുശ്രീ ചടങ്ങുകളില്‍ പങ്കെടുത്തത്. തന്‍റെ ബന്ധുക്കളേയും വീഡിയോയില്‍ അനുശ്രീ പരിചയപ്പെടുത്തി.

അമ്മയുടെ ബന്ധത്തിലുള്ളവരില്‍ ചിലര്‍ പാടാനും അഭിനയിക്കാനും കഴിവുള്ളവരാണെന്നും അതാണ് തനിക്കും അഭിനയിക്കാന്‍ സാധിക്കുന്നതിന് പിന്നിലെ കാരണമെന്നും അനുശ്രീ പറഞ്ഞു. അനുശ്രീ പങ്കുവെച്ച പുതിയ വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുമായി എത്തി.

സകുടുംബം അനുശ്രീയെ കാണാന്‍ സാധിച്ച സന്തോഷം ചിലര്‍ പങ്കുവെച്ചപ്പോള്‍ ദുബായില്‍ പോവുകയാണെന്ന് പറഞ്ഞിട്ട് എന്താണ് പോകാത്തത് യാത്ര മാറ്റിവെച്ചോ തുടങ്ങിയ ചോദ്യങ്ങളാണ് മറ്റ് ചിലര്‍ കമന്‍റിലൂടെ താരത്തോട് ചോദിച്ചത്.

അമ്മയുടെ സഹോദരിക്കൊപ്പം ദുബായി വിസിറ്റ് ചെയ്യാന്‍ പോവുകയണെന്ന് മുമ്പൊരു വീഡിയോയില്‍ അനുശ്രീ പറഞ്ഞിരുന്നു. മാത്രമല്ല യാത്രയ്ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്ത് പൂര്‍ത്തിയാക്കുന്നതിന്‍റെ വീഡിയോയും അനുശ്രീ പങ്കുവെച്ചിരുന്നു.

താനും മോനും ദുബായ്ക്ക് പോവുകയാണെന്ന് അറിയിച്ച് അനുശ്രീ എത്തിയപ്പോള്‍ എല്ലാവരും കരുതിയത് താരം എന്നേക്കുമായി ദുബായില്‍ സെറ്റില്‍ ചെയ്യാന്‍ പോവുകയാണ് എന്നാണ്.

എന്നാല്‍ സംഭവം അങ്ങനെയല്ലെന്നും വിസിറ്റിങിന് വേണ്ടി മാത്രമാണ് പോകുന്നതെന്നും അനുശ്രീ പിന്നീട് പറഞ്ഞിരുന്നു. ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് കഴിയുകയാണെന്ന് അനുശ്രീ വെളിപ്പെടുത്തിയതോടെ മകനെ ഓര്‍ത്തെങ്കിലും ഒന്നിക്കണമെന്ന് പലരും അനുശ്രീയോട് കമന്‍റുകളിലൂടെ ആവശ്യപ്പെടാറുണ്ട്.

പതിവ് തെറ്റാതെ ഇത്തവണത്തെ വെഡ്ഡിങ് വീഡിയോയിലും അനുശ്രീയെ ഉപദേശിച്ച് ആളുകള്‍ കമന്‍റുകള്‍ കുറിച്ചിട്ടുണ്ട്. ബാലതാരമായി അഭിനയം ആരംഭിച്ചതിനാല്‍ തുടക്കത്തില്‍ ചെയ്ത ജിത്തുമോന്‍ എന്ന കഥാപാത്രമാണ് അനുശ്രീയെ കുറിച്ച് കേള്‍ക്കുമ്പോള്‍ ആരാധകരുടെ മനസില്‍ ആദ്യം വരുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X