അച്ഛനില്ലാതെ അമ്മ വളർത്തിയ കുഞ്ഞ്, ആത്മഹത്യയെ കുറിച്ച് ചിന്തിച്ച നാളുകൾ; 27 വയസിൽ സ്വപ്നം സഫലമാക്കി അൻഷിത!

മലയാളി കുടുംബപ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് നടിയും മോഡലുമായ അൻഷിത അക്ബർ ഷായുടേത്. ഇരുപത്തിയേഴുകാരിയായ അൻഷിത ഇന്ന് മലയാളം, തമിഴ് സീരിയൽ രം​ഗത്ത് തിരക്കുള്ള അഭിനേത്രിയാണ്. 2019ൽ കബനി എന്ന സീരിയലിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. എന്നാൽ ജനശ്രദ്ധ നേടിയത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കൂടെവിടെയിൽ നായിക കഥാപാത്രമായ സൂര്യ കൈമളായി അഭിനയിച്ചപ്പോൾ മുതലാണ്.

കൂടെവിടെയിലെ പ്രകടനമാണ് തമിഴിലും നടിക്കും അവസരങ്ങൾ ലഭിക്കാൻ കാരണമായത്. ചെല്ലമ്മ എന്ന സീരിയലാണ് തമിഴ് പ്രേക്ഷകർക്ക് അൻഷിത പ്രിയപ്പെട്ടവളായി മാറാൻ കാരണം. തമിഴ് ബി​ഗ് ബോസിലും അൻഷിത പങ്കെടുത്തിരുന്നു. അടുത്തിടെ അൻഷിത വലിയൊരു സ്വപ്നം സാധിച്ചെടുത്തു. അത് മറ്റൊന്നുമല്ല സ്വന്തമായി ഒരു വീടെന്ന സ്വപ്നമാണ്.

Anshitha Akbarsha
Photo Credit: Anshitha Akbarsha / instagram

സീരിയൽ രം​ഗത്ത് നിന്നുള്ള സുഹൃത്തുക്കളേയും സഹപ്രവർത്തകരേയും അടക്കം ക്ഷണിച്ച് ആഘോഷമായാണ് ​ഗൃഹപ്രവേശനം അൻഷിത നടത്തിയത്. ചടങ്ങിന്റെ വീഡിയോയിൽ വീട് പണിക്ക് പിന്നാലെ സഞ്ചരിച്ചപ്പോഴുള്ള ബു​ദ്ധിമുട്ടുകളെ കുറിച്ചൊന്നും അൻഷിത വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ആ​ദ്യമായി വീട് കെട്ടിപ്പൊക്കാൻ തീരുമാനിച്ചപ്പോൾ മുതൽ പണി തീരും വരെ താൻ എന്തൊക്കെ ബു​​ദ്ധിമുട്ടുകൾ അനുഭവിച്ചുവെന്നത് ചെറിയൊരു റീൽ വീഡിയോയായി പങ്കിട്ടിരിക്കുകയാണ് നടി.

കരഞ്ഞുകൊണ്ട് അവൾ നടത്തിയ പോരാട്ടങ്ങൾ‌. അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ തകർന്നിരുന്ന നിമിഷങ്ങൾ. പക്ഷെ എന്നിട്ടും അവൾ ഒരിക്കലും തളർന്നില്ല. ഒരു വിജയം... അവളുടെ കഥ മുഴുവൻ മാറി എന്ന് തലക്കെട്ട് നൽകിയാണ് വീട് പണി ആരംഭിച്ചപ്പോൾ മുതലുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തി അൻഷിത കുറിച്ചത്. ഇരുപതാം വയസ് മുതൽ കുടുംബഭാരം അൻഷിതയാണ് വഹിക്കുന്നത്.

രാവും പകലും യാത്ര ചെയ്തും വിശ്രമമില്ലാതെ മണിക്കൂറുകളോളം ജോലി ചെയ്തുമാണ് വീടിനുള്ള പണം അൻഷിത സംഘടിപ്പിച്ചത്. ഇരുപത്തിയേഴ് വയസിനുള്ളിൽ ഒരു മനുഷ്യൻ കടന്ന് പോകാൻ പാടില്ലാത്ത എല്ലാ വിഷമഘട്ടങ്ങളിലൂടെയും അൻഷിത കടന്നുപോയി. നടി കുട്ടിയായിരിക്കുമ്പോൾ തന്നെ പിതാവ് അമ്മയുമായുള്ള ബന്ധം വേർപ്പെടുത്തി പോയി. പിന്നീട് അൻഷിതയുടെ ലോകം അമ്മയും ചേട്ടനുമായിരുന്നു.

അച്ഛന്റെ സ്നേഹവും സംരക്ഷണവും കിട്ടാതെ വളർന്നതുകൊണ്ട് തന്നെ ഇപ്പോഴും അൻഷിത തേടുന്നത് സ്നേഹമാണ്. അമ്മ കാരണമാണ് ഇന്നത്തെ അൻഷിതയുണ്ടായതെന്ന് താരം നിരന്തരം പറയാറുണ്ട്. താങ്ങാൻ പറ്റാത്ത പ്രതിസന്ധികളും വിഷമങ്ങളും വന്ന സമയങ്ങളിൽ അൻഷിത ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നു. അന്ന് നടിയെ പിന്തിരിപ്പിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നത് താരത്തിന്റെ സൗഹൃദ വലയമാണ്.

Anshitha Akbarsha
Photo Credit: Anshitha Akbarsha / instagram

അഭിനയത്തിലേക്ക് വന്നശേഷം നിരവധി വിവാദങ്ങളും അൻഷിതയുടെ പേരിലുണ്ടായിട്ടുണ്ട്. അതിൽ ഒന്ന് തമിഴ് സീരിയൽ ചെല്ലമ്മയിൽ അൻഷിയുടെ നായകനായിരുന്ന അർണവുമായുള്ള സൗഹൃദമാണ്. അൻഷിത മൂലം ഭർത്താവ് അർണവ് തന്നെ ഉപേക്ഷിച്ചുവെന്ന് പറഞ്ഞ് നടി ദിവ്യ രം​ഗത്ത് എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

ഈ പ്രശ്നങ്ങൾ നടക്കുമ്പോൾ അർണവിന്റെ കുഞ്ഞിനെ ദിവ്യ ​ഗർഭിണിയായിരുന്നു. വിവാ​ദമുണ്ടായശേഷം അർണവും ദിവ്യയും വേർപിരിഞ്ഞു. പിന്നാലെ വ്യാപക സൈബർ ആക്രമണം അൻഷിതയ്ക്ക് നേരെയുണ്ടായി. അർണവിന് എതിരെ ദിവ്യ കേസും നൽകിയിരുന്നു. അൻഷിതയുമായുള്ള സൗഹൃദം തുടങ്ങിയശേഷം അർണവിൽ മാറ്റങ്ങളുണ്ടായതായും ദിവ്യ ആരോപിച്ചിരുന്നു. എന്നാൽ തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്ന് വ്യക്തമാക്കി അർണവും അൻഷിതയും രംഗത്തെത്തി.

ഇപ്പോഴും അൻഷിതയും അർണവും സുഹൃത്തുക്കളാണ്. ദിവ്യ പിന്നീട് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പുതിയ വീട് പണിതതിന്റെ വിശേഷങ്ങൾ അൻഷിത പങ്കിട്ടപ്പോൾ നിരവധി ആരാധകരാണ് നടിക്കും കുടുംബത്തിനും ആശംസകൾ നേർന്ന് എത്തിയത്.

More from Filmibeat

Read more about: Anshitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X