എന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണം, ദൃഷ്ടിദോഷം മാറ്റി ഹീൽ ചെയ്യും, വണ്ടി തട്ടിയപ്പോഴും അങ്ങനെ തോന്നി; അനു

നടി അനു ജോസഫിനെ അറിയാത്ത മിനിസ്ക്രീൻ പ്രേക്ഷകർ ചുരുക്കമാണ്. പഠനം കഴിഞ്ഞപ്പോൾ മുതൽ നടി അഭിനയത്തിൽ സജീവമാണ്. സീരിയലുകളിലും സിറ്റ്കോമിലും മാത്രമല്ല വെള്ളിമൂങ്ങ അടക്കം ​ഹിറ്റായ നിരവധി സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കാസർ​ഗോഡ് സ്വദേശിനിയായ അനു അഭിനയത്തിലേക്ക് അരങ്ങേറിയശേഷം തിരുവനന്തപുരത്താണ് താമസം. നടിക്ക് ഏറെ പ്രിയപ്പെട്ട വളർത്ത് മൃ​ഗമാണ് പൂച്ചകൾ.

അനുവിന്റെ ഫാമിൽ ഏറെയും ​ബം​ഗാൾ ക്യാറ്റുകളാണ്. പൂച്ചയുടെ രൂപമുള്ള പുലിക്കുട്ടികൾ എന്നാണ് തന്റെ ബം​ഗാൾ ക്യാറ്റുകകളെ അനു വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴിതാ ക്യാറ്റുകളെ വളർത്തി തുടങ്ങിയശേഷം തന്റെ ജീവിതത്തിലുണ്ടായിട്ടുള്ള മാറ്റങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് അനു. തന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണം താൻ വളർത്തുന്ന പൂച്ചകളാണെന്ന് അനു പറയുന്നു.

Anu Joseph
Photo Credit: Anu Joseph / Asi Rocky

ദൃഷ്ടിദോഷം മാറാൻ അടക്കം പൂച്ചകളെ വളർത്തുന്നത് സഹായിക്കുമെന്ന് പുതിയ യുട്യൂബ് വീഡിയോയിൽ അനു പറഞ്ഞു. ക്യാറ്റിനെ വളർത്താൻ തരാമോയെന്ന് ചോദിച്ച് നിരവധി പേർ എന്നെ സമീപിക്കാറുണ്ട്. ക്യാറ്റിനെ വളർത്താൻ ആ​ഗ്രഹിക്കുന്നവർ എന്റെ പൂച്ചകളെ മേടിക്കരുത്. പകരും ഒരു കുഞ്ഞ് പുലിക്കുട്ടിയെ വാങ്ങാൻ ആ​ഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഞങ്ങളുമായി കണക്ട് ചെയ്യുക. നിങ്ങൾക്ക് ഇവർക്കൊപ്പം കളിച്ചും രസിച്ചും കഴിയാനാകും.

പൂച്ചകളുടെ ഫുഡ് ആവശ്യമുള്ളവർക്കും ഞങ്ങളെ സമീപിക്കാവുന്നതാണ്. ക്യാറ്റ് ഫുഡ് കൊടുക്കാൻ തുടങ്ങിയശേഷം പൂച്ചകളുടെ ഹെൽത്ത് മെച്ചപ്പെട്ടിട്ടുണ്ട്. വയർ സംബന്ധമായ അസുഖങ്ങളൊന്നും അവർക്കില്ല. മാത്രമല്ല പെട്ടന്ന് സൈസ് കൂടുന്നതായും തോന്നുന്നുണ്ട്. ഹെൽത്തിയായാണ് സൈസ് വെക്കുന്നത്. ആക്ടീവാണ്. നഷ്ടപ്പെട്ട ​ഹെയർ വളരുന്നുണ്ട്.

കുട്ടികൾക്കും കുടുംബാം​ഗങ്ങൾക്കും എല്ലാം ഒരു എന്റർടെയ്ൻമെന്റായിരിക്കും ഇതുപോലൊരു പൂച്ച വീട്ടിലുണ്ടെങ്കിൽ. ഒരു പെറ്റായി നമ്മുടേതെന്ന് പറഞ്ഞ് വളർത്താനും ക്യാറ്റ് നല്ല ഓപ്ഷനാണ്. അതുപോലെ നമുക്ക് ഒരു വിഷമം വരുന്ന സമയത്ത് ഹീലിങ്ങാണ് ഇവരുടെ സാന്നിധ്യം. കാരണം നമുക്കൊപ്പം വന്നിരിക്കും ഇവർ. ക്യാറ്റിനെ ഇന്റിമസിയോടെ സ്നേഹിച്ചാൽ അവ നമ്മളെ ഹീൽ ചെയ്യും. നമ്മൾ എന്ത് കൊടുക്കുന്നുവോ അത് തിരിച്ച് തരും.

അതുകൊണ്ട് ക്യാറ്റ്സിനെ മാത്രമല്ല നിങ്ങളുടെ പെറ്റ്സിനെ എല്ലാം മനസറിഞ്ഞ് സ്നേഹിച്ചോളൂവെന്ന് അനു പറയുന്നു. പലരും ഇങ്ങനൊരു വീട് എന്തുകൊണ്ടാണ് ഉണ്ടായതെന്ന് എന്നോട് ചോദിക്കാറുണ്ട്. എന്റെ ജീവിതത്തിലേക്ക് എല്ലാവിധ ഐശ്വര്യങ്ങളും കൊണ്ടുവന്നിരിക്കുന്നത് എന്റെ മക്കളാണ് (പൂച്ചകൾ). ഡെവിൾ ഐ പോലുള്ള കാര്യങ്ങൾ‌ ഉണ്ടാകുമ്പോൾ നമ്മളെ അതിൽ നിന്നും പ്രോട്ടക്ട് ചെയ്യുന്നവരാണ് ക്യാറ്റുകൾ.

Anu Joseph
Photo Credit: Anu Joseph / Asi Rocky

വീട്ടിലേക്ക് പൂച്ച വന്ന് കയറുന്നതും പ്രസവിക്കുന്നതും ഐശ്വര്യമാണെന്ന് ഞാൻ കേട്ടിട്ടുണ്ടെന്നും അനു പറയുന്നു. അടുത്തിടെ അനു പുതിയൊരു ഇലക്ട്രിക്ക് കാർ സ്വന്തമാക്കിയിരുന്നു. കാർ വാങ്ങി രണ്ട് ദിവസത്തിനുള്ളിൽ അത് ചെറുതായി ഇടിച്ച് പെയിന്റ് പോയി. തനിക്കുണ്ടായിരുന്ന കണ്ണേറ് പോകാൻ അപകടം സഹായിച്ചുവെന്നാണ് കരുതുന്നതെന്നും അനു പറയുന്നു.

മഹേന്ദ്ര ഇവി 9 എന്നൊരു വണ്ടി ഞാൻ അടുത്തിടെ വാങ്ങിയിട്ടുണ്ട്. വണ്ടി വാങ്ങി മൂന്ന് ദിവസമായപ്പോൾ ചെറുതായെന്ന് തട്ടി. കുറച്ച് പെയിന്റ് പോയി. വീട്ടിൽ ആരോടും പറഞ്ഞിട്ടില്ല. മനസിൽ ഒതുക്കി വെച്ചിരിക്കുകയാണ്. എല്ലാ പ്രാവശ്യവും എന്തെങ്കിലും തട്ടുകയും മുട്ടുകയും ചെയ്യുമ്പോൾ എല്ലാവരും പറയാറുണ്ടല്ലോ കണ്ണേറ് പോയിയെന്ന്. അത് സംഭവിച്ചുെവന്നാണ് ഞാനും കരുതാറ് അനു പറഞ്ഞു.

ബി​ഗ് ബോസ് മലയാളം സീസൺ ആറ് താരം അസി റോക്കിയും അനുവും അടുത്ത സുഹൃത്തുക്കളും ബിസിനസ് പാട്നേഴ്സുമാണ്. അഭിനയത്തിൽ സജീവമല്ലാത്ത അനു ഇപ്പോൾ ബിസിനസിലാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്.

More from Filmibeat

Read more about: anu joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X