യുട്യൂബ് ചാനൽ അപ്രത്യക്ഷം, സോഷ്യൽമീഡിയയിലും കാണാനില്ല, വിഷ്ണു പഴയതെല്ലാം മറന്നു, അനുശ്രീ എങ്ങോട്ടാണ് മറഞ്ഞത്?

By Desk

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് സീരിയൽ താരം അനുശ്രീയുടേത്. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ നടി പിന്നീട് മുതിർന്നശേഷവും പ്രധാന്യമുള്ള നിരവധി കഥാപാത്രങ്ങൾ സീരിയലിൽ ചെയ്തു. മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം. അതൊരു പ്രണയ വിവാഹമായിരുന്നതുകൊണ്ട് തന്നെ അന്ന് അത് വലിയ വാർത്തയായി.

സീരിയൽ ക്യാമറാമാനായ വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്. വിഷ്ണുവുമായുള്ള അനുശ്രീയുടെ വിവാഹത്തിന് നടിയുടെ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുടുംബത്തെ ഉപേക്ഷിച്ച് വിഷ്ണുവിനൊപ്പം അനുശ്രീ ഒളിച്ചോടി പോയാണ് വിവാഹിതയായത്. 2021ൽ തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്.

Serial Actress Anushree

ഇരുവരുടേയും കുറച്ച് സുഹൃത്തുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വളരെ ചെറുപ്പത്തിൽ തന്നെ അനുശ്രീയുടെ മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു. അതിനുശേഷം അമ്മയാണ് നടിയെ സംരക്ഷിച്ചിരുന്നത്. അമ്മയുടെ ബന്ധുക്കളായിരുന്നു എല്ലാത്തിനും അനുശ്രീക്ക് സഹായമായി ഉണ്ടായിരുന്നത്. എല്ലാവരേയും എതിർത്ത് ഇറങ്ങിപ്പോയതുകൊണ്ട് തന്നെ വിവാഹശേഷം അമ്മയും ബന്ധുക്കളും അനുശ്രീയിൽ നിന്നും അകലം പാലിച്ചിരുന്നു.

തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് അമ്മയേയും ബന്ധുക്കളേയും കൊണ്ട് ഒരുനാൾ പറയിപ്പിക്കുമെന്ന വാശിയിൽ തന്നെയാണ് വിഷ്ണുവിനൊപ്പം അനുശ്രീ ജീവിച്ച് തുടങ്ങിയത്. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ നടി ​ഗർഭിണിയാവുകയും ചെയ്തു. എന്നാൽ ആ ദാമ്പത്യത്തിന് അധികം ആയുസുണ്ടായിരുന്നില്ല.

​വിഷ്ണുവിന്റെ വീട്ടിൽ വെച്ച് വളകാപ്പ് ചടങ്ങ് നടത്തിയശേഷം അനുശ്രീ അമ്മയ്ക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് വിഷ്ണുവിന് അടുത്തേക്ക് തിരികെ വന്നതേയില്ല. ആരവ് എന്നൊരു മകനാണ് അനുശ്രീക്ക് ജനിച്ചത്. നൂലുകെട്ടിനുപോലും വിഷ്ണുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അമ്മയ്ക്കൊപ്പം പോയശേഷം അനുശ്രീ ആളാകെ മാറി എന്നാണ് വിഷ്ണു പിന്നീട് വേർപിരിയാനുള്ള കാരണം വെളിപ്പെടുത്തി പറഞ്ഞത്.

മകന്റെ ജനനശേഷം അനുശ്രീയും വിഷ്ണുവും തമ്മിലുള്ള അകലം വർധക്കുകയാണുണ്ടായത്. ഇരുവരും സോഷ്യൽമീഡിയ പേജിൽ നിന്നും കപ്പിൾ ഫോട്ടോകൾ നീക്കം ചെയ്യുകയും ചെയ്തു. വിവാഹബന്ധം തകർന്നശേഷം മകനും അമ്മയുമായിരുന്നു അനുശ്രീയുടെ ലോകം. വിവാ​ഹത്തോടെ അഭിനയം അവസാനിപ്പിച്ച അനുശ്രീ യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു.

Serial Actress Anushree

മകന്റെ വിശേഷങ്ങളായിരുന്നു ഏറെയും പങ്കുവെച്ചിരുന്നത്. എന്നാൽ ഏറെ നാളുകളായി സോഷ്യൽമീഡിയയിൽ നിന്നും അകന്ന് കഴിയുകയാണ് അനുശ്രീ. യാതൊരു വിധത്തിലുള്ള അപ്ഡേറ്റുകളും പങ്കുവെക്കാറില്ല. വലിയൊരു ഇടവേളയ്ക്കുശേഷം അനുശ്രീ പങ്കുവെച്ചത് കാത് കുത്തുന്ന വീഡിയോയായിരുന്നു.

മാത്രമല്ല അനുശ്രീയുടെ യുട്യൂബ് ചാനലും അപ്രത്യക്ഷമായി. അമ്പതിനായിരത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലായിരുന്നു നടിയുടേത്. ഇപ്പോഴിതാ അനുശ്രീയുടെ പുതിയൊരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. മകന്റെ പേര് നെഞ്ചിൽ പച്ചകുത്തിയ അനുശ്രീയാണ് വീഡിയോയിലുള്ളത്. അമ്മയുടേയും മകന്റേയും കൈകളും പേരിനൊപ്പം അനുശ്രീ ശരീരത്തിൽ ടാറ്റു ചെയ്തു. ഇനിയങ്ങോട്ട് മകൻ മാത്രമാണ് തനിക്കെല്ലാമെന്ന് പറയാതെ പറയുന്നത് പോലെയായിരുന്നു പുതിയ ടാറ്റു.

പുതിയ വീഡിയോ വൈറലായതോടെ നിരവധി ആരാധകരാണ് അനുശ്രീയുടെ വിവരങ്ങൾ തിരക്കി എത്തിയത്. കുറേ നാളായല്ലോ കണ്ടിട്ട് എവിടെയായിരുന്നുവെന്ന് അന്വേഷിച്ചുള്ള കമന്റുകളാണ് ഏറെയും. എന്നാൽ അനുശ്രീ ഒന്നിനോടും പ്രതികരിച്ചിട്ടില്ല. അതേസമയം അനുശ്രീയുടെ മുൻ ഭർത്താവ് വിഷ്ണു മറ്റൊരു പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

അതിന് കാരണം നടി സ്വാതി നിത്യാനന്ദയ്ക്കൊപ്പമുള്ള വിഷ്ണുവിന്റെ ചില ഫോട്ടോകൾ പുറത്ത് വന്നുവെന്നതാണ്. നെറുകയിൽ സിന്ദൂരം ചാർത്തി വിഷ്ണുവിനോട് ചേർന്ന് നിൽക്കുന്ന സ്വാതിയാണ് വൈറലായ ചിത്രത്തിലുണ്ടായിരുന്നത്. അനുശ്രീയുടെ ജീവിത്തിലേക്ക് മറ്റാരും ഇതുവരെ കടന്നുവന്നിട്ടില്ലെന്നാണ് പുതിയ വീഡിയോയിൽ നിന്നും മനസിലാകുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X