പ്രണയിനിക്കായി കുറിപ്പും ആഘോഷവും, മകന്റെ പിറന്നാളിന് ഫോട്ടോപോലുമില്ല, അനുശ്രീക്കൊപ്പം മോനെയും വിഷ്ണു മറന്നു?

ബാലതാരമായി സീരിയലിൽ എത്തി പിന്നീട് നായിക വേഷങ്ങളിൽ അടക്കം തിളങ്ങിയ അഭിനേത്രിയാണ് അനുശ്രീ. സംസാരിച്ച് തുടങ്ങുന്ന പ്രായം മുതൽ അനുശ്രീ സീരിയലുകളുടേയും സിനിമകളുടേയും ഭാ​ഗമാണ്. നാലാം വയസിൽ ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. ജിത്തുമോൻ എന്ന ആൺകുട്ടിയായാണ് അനുശ്രീ അഭിനയിച്ചത്. ജിത്തുമോൻ എന്ന കഥാപാത്രം ഹിറ്റയാതോടെ ബാലതാരമായി അഭിനയിക്കാൻ തുടർന്നും നിരവധി അവസരങ്ങൾ അനുശ്രീക്ക് ലഭിച്ചു.

മുതിർന്നശേഷം നടി അഭിനയിച്ച സീരിയലുകളിൽ മിക്കതിലും കേന്ദ്രകഥാപാത്രമായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പൻ, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണൻ തുടങ്ങിയവയാണ് അനുശ്രീയുടെ കരിയറിൽ സംഭവിച്ച പ്രധാന സീരിയലുകൾ. ചില സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.

Serial Actress Anusree
Photo Credit: Anusree / Vishnu Santhosh

അനുശ്രീയുടെ വ്യക്തി ജീവിതം പലപ്പോഴും വിവാദമായിട്ടുള്ള ഒന്നാണ്. വിവാഹ​ത്തോടെയാണ് നടിയുടെ ജീവിതം മാറി മറിയുന്നത്. ഇരുപതുകളുടെ തുടക്കത്തിൽ ആയിരുന്നു അനുശ്രീയുടെ വിവാഹം. 2021 ഏപ്രിലിൽ സീരിയൽ ക്യാമറാമാൻ വിഷ്ണു സന്തോഷാണ് നടിയെ വിവാഹം ചെയ്തത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. വിഷ്ണുവുമായുള്ള അനുശ്രീയുടെ ബന്ധത്തോട് കുടുംബത്തിന് എതിർപ്പായിരുന്നു. അതിനാൽ ഇരുവരും ഒളിച്ചോടിപ്പോയാണ് വിവാഹിതരായത്.

വലിയ ആളും ആരവവും ഇല്ലാതെ ഒരു ക്ഷേത്രത്തിൽ വെച്ച് വിരലിൽ എണ്ണാവുന്ന ആളുകളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വൈകാതെ ഇരുവർക്കും ആൺകുഞ്ഞ് പിറന്നു. കുഞ്ഞിന്റെ വരവിനുശേഷം അനുശ്രീക്കും വിഷ്ണുവിനും ഇടയിൽ അകൽച്ച സംഭവിക്കുകയും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും ഇരുവരും വേർപിരിയുകയുമായിരുന്നു.

കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന് പോലും വിഷ്ണുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. വിവാഹമോചനം ചർച്ചയായപ്പോൾ ഇരുവരും അവരുടെ ഭാ​ഗത്ത് നിന്നുള്ള വിശദീകരണ വീഡിയോയുമായെല്ലാം എത്തുകയും ചെയ്തിരുന്നു. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന അനുശ്രീ സോഷ്യൽമീഡിയ വഴിയാണ് വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നത്. പിന്നീട് യുട്യൂബ് ചാനലും ആരംഭിച്ചിരുന്നു. പക്ഷെ കുറച്ച് മാസങ്ങൾക്ക് മുമ്പ് യുട്യൂബ് ചാനൽ അനുശ്രീ ഡിലീറ്റ് ചെയ്തു.

സോഷ്യൽമീഡിയയിൽ നിന്നും അപ്രത്യക്ഷമായി. ഇപ്പോഴിതാ ഏറെ നാളുകൾക്കുശേഷം ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് അനുശ്രീ. മകന് പിറന്നാൾ ആശംസിച്ചുള്ളതാണ് അനുശ്രീയുടെ പോസ്റ്റ്. എന്റെ ധീരനായ കുഞ്ഞിന് ജന്മദിനാശംസകൾ. നിന്റെ മൂന്നാം വർഷം പുതിയ കണ്ടെത്തലുകളും അനന്തമായ സന്തോഷവും നിറഞ്ഞതാകട്ടെ എന്നാണ് മകന് പിറന്നാൾ ആശംസിച്ച് അനുശ്രീ കുറിച്ചത്.

Serial Actress Anusree
Photo Credit: Anusree / Vishnu Santhosh

കണ്ണാത്തുമ്പി പോരാമോയെന്ന മകന് പാടികൊടുക്കുന്ന അനുശ്രീയേയും കുറിപ്പിനൊപ്പമുള്ള വീഡിയോയിൽ കാണാം. അമ്മയ്ക്കൊപ്പമാണ് അനുശ്രീയുടെ താമസം. ഡൽഹിയിൽ ജനിച്ച അനുശ്രീ അഭിനയരംഗത്ത് സജീവമായതോടെയാണ് കേരളത്തിലേക്ക് താമസം മാറ്റിയത്. അനുശ്രീയുടെ അമ്മയും വിവാഹമോചിതയാണ്. അമ്മയും മകനും മാത്രമാണിപ്പോൾ അനുശ്രീയുടെ ലോകം. നടിയെ സോഷ്യൽമീഡിയയിൽ കാണാതെയായപ്പോൾ താരത്തിന്റെ ഫോളോവേഴ്സ് ചോദ്യങ്ങളുമായി എത്തിയിരുന്നു.

അതിനിടയിൽ മകന്റെ പേര് നെഞ്ചിൽ ടാറ്റു ചെയ്യുന്ന വീഡിയോയുമായി അനുശ്രീ എത്തി. മകന് പിറന്നാൾ ആശംസിച്ച് അനുശ്രീ എത്തിയെങ്കിലും ഒരു ഫോട്ടോപോലും വിഷ്ണു പങ്കുവെച്ചിട്ടില്ല. അനുശ്രീക്കൊപ്പം മോനെയും വിഷ്ണു മറന്നുവോ എന്നാണ് ആരാധകർ ചോദിക്കുന്നത്. കുഞ്ഞ് പിറന്നശേഷം വളരെ വിരളമായി മാത്രമാണ് മോനെ വിഷ്ണുവിന് കാണാൻ കഴിഞ്ഞത്.

മലയാളം സീരിയലിന്റെ പിന്നണിയിൽ സജീവമാണിപ്പോൾ വിഷ്ണു സന്തോഷ്. അതോടൊപ്പം സീരിയൽ താരം സ്വാതി നിത്യാനന്ദുമായി വിഷ്ണു പ്രണയത്തിലാണെന്നും ​ഗോസിപ്പുകളുണ്ട്. ഇന്നലെ സ്വാതിയുടെ പിറന്നാളിന് മനോഹരമായ കുറിപ്പ് പങ്കുവെച്ച് വിഷ്ണു ആശംസകൾ നേർന്നിരുന്നു. ഇരുവരും പരസ്പരം ഷൊട്ടു എന്നാണ് വിളിക്കുന്നത്. രണ്ടുപേരും ഒരേ സീരിയലിലാണ് പ്രവർത്തിക്കുന്നത്.

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X