For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സ്നേഹം നൽകുന്നത് സമ്പത്ത് നോക്കിയാണ് ബന്ധങ്ങൾ നോക്കിയല്ല'; അനുശ്രീയുടെ ദുബായ് യാത്രയെ കുറിച്ച് ആരാധകർ!

  |

  ഒരു വിവാഹം കഴിച്ചതോടെ ജനപ്രീതിയും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസും വർധിച്ച താരമാണ് സീരിയലുകളിൽ അഭിനയിച്ച് ജനപ്രിയ മുഖമായി മാറിയ അനുശ്രീ. കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു അനുശ്രീയുടെയും സീരിയല്‍ ക്യാമറമാന്‍ വിഷ്ണുവിന്‍റെയും വിവാഹം.

  വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് നടത്തിയ വിവാഹത്തെക്കുറിച്ച് പിന്നീട് അഭിമുഖങ്ങളിലുടെ താരം തുറന്നുപറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രീ വ്യക്തിപരമായ വിശേഷങ്ങളൊക്കെ അവിടെ പങ്കുവെക്കാറുണ്ട്.

  Also Read: 'മമ്മൂട്ടിയുടെ കഴുത്തിലെ ചുളിവ് മാറ്റാൻ ആറ് ലക്ഷം രൂപയുടെ ​ഗ്രാഫിക്സ്; തലയിൽ പാച്ച്; ആർക്കാണ് അറിയാത്തത്?'

  അമ്മയായതിലെ സന്തോഷവും സോഷ്യല്‍ മീഡിയയില്‍ക്കൂടിയാണ് താരം പങ്കുവെച്ചത്. ഇപ്പോഴിതാ വ്യക്തിപരമായ മറ്റൊരു സന്തോഷം ആരാധകരോട് പങ്കുവെച്ച് വീ‍ഡിയോയുമായി എത്തിയിരിക്കുകയാണ് അനുശ്രീ.

  ചിറ്റയ്ക്കൊപ്പം ദുബായിൽ അവധി ആഘോഷം ആരംഭിച്ചതിന്റെ സന്തോഷമാണ് ഏറ്റവും പുതിയ വീഡിയോയിലൂടെ അനുശ്രീ പങ്കുവെച്ചത്. കുറച്ച് നാൾ മുമ്പ് മകൻ ആരവിനേയും കൊണ്ട് ദുബായിൽ പോവുകയാണെന്ന് അനുശ്രീ അറിയിച്ചിരുന്നു.

  മകന് പാസ്‌പോര്‍ട്ട് ലഭിച്ചുവെന്നും അന്ന് പങ്കുവെച്ച വീഡിയോയിൽ അനുശ്രീ പറഞ്ഞിരുന്നു. 'പാസ്‌പോര്‍ട്ട് കിട്ടിയ സ്ഥിതിക്ക് എങ്ങോട്ടെങ്കിലും പോവണമല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ദുബൈയില്‍ ചിറ്റയുണ്ട്. അവര്‍ വഴി ഞാനും മകനും അമ്മയും കൂടെ ദുബൈയിലേക്ക് പോവുകയാണെന്നാണ്' ആ വീഡിയോയിൽ അനുശ്രീ പറഞ്ഞത്.

  'യാത്രയ്ക്ക് മുന്നോടിയായി സാധനങ്ങള്‍ വാങ്ങുന്നതും ബാഗ് പാക്ക് ചെയ്യുന്നതുമൊക്കെ അനുശ്രീ പകര്‍ത്തി പങ്കുവെച്ചിരുന്നു. നാട്ടിലൂടെ നടക്കുമ്പോഴാണ് എല്ലാവരും വസ്ത്രത്തിലൂടെ വ്യക്തിയെ മുന്‍ധാരണയോടെ കാണുന്നത്.'

  'അവിടെ അങ്ങനെയില്ല. അതുകൊണ്ട് ദുബൈയില്‍ മോഡേണ്‍ ഡ്രസ്സിട്ട് നടക്കാനാണ് ഉദ്ദേശിക്കുന്നത്. അവിടെ കുറച്ച് ഫ്രീക്കായിരിക്കും. അതുകൊണ്ട് മോഡേൺ വസ്ത്രങ്ങളൊക്കെയാണ് താന്‍ പാക്ക് ചെയ്തിരിക്കുന്നതെന്നും' അനുശ്രീ പറഞ്ഞിരുന്നു.

  പിന്നീട് അനുശ്രീ ദുബായി യാത്രയെ കുറിച്ചുള്ള വിശേഷങ്ങളൊന്നും പങ്കിട്ടില്ല. സാധാരണപോലെ പതിവ് വ്ലോ​ഗുകളും ചില ചടങ്ങുകളിൽ പങ്കെടുത്തതിന്റെ വിശേഷങ്ങളുമാണ് അനുശ്രീ പങ്കുവെച്ചത്. ഇതോടെ ദുബായ് യാത്ര മുടങ്ങിയോ എന്ന് തിരക്കി നിരവധി പ്രേക്ഷകർ എത്തിയിരുന്നു.

  Also Read: ആവേശം അതിരുവിട്ടു, ഐശ്വര്യയെ പരസ്യമായി അപമാനിച്ച് അഭിഷേക്! താരത്തിനെതിരെ ആരാധകര്‍

  നിരവധി പരിഹാസ കമന്റുകളും അനുശ്രീക്ക് ലഭിച്ചിരുന്നു. ഇപ്പോഴിത അത്തരത്തിൽ പരിഹസിച്ചവർക്കുള്ള മറുപടിയെന്നോണം ദുബായ് വീഡിയോയുമായി എത്തിയിരിക്കുകയാണ് അനുശ്രീ.

  ദുബായിൽ എത്തിയ ശേഷമുള്ള ആദ്യ വ്ലോ​ഗിൽ കുടുംബസമേതം ഡസേർട്ട് സഫാരി നടത്തിയ വിശേഷങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. മകൻ ആരവിനേയും ഡസേർട്ട് സഫാരിക്കായി അനുശ്രീ കൊണ്ടുപോയിരുന്നു. ഈ​ഗിളിനെ കൈയ്യിലിരുത്തി ഫോട്ടോ എടുത്ത അനുഭവത്തെ കുറിച്ചും ഒട്ടക പുറത്തുള്ള സഫാരിയെ കുറിച്ചുമെല്ലാം വീഡിയോയിൽ അനുശ്രീ പറയുന്നുണ്ട്.

  യാത്രകളെല്ലാം മകൻ ആരവ് എഞ്ചോയ് ചെയ്യുന്നുണ്ടെന്നും അവൻ‌ ഇതുവരേയും ബഹളം വെച്ച് കരഞ്ഞിട്ടില്ലെന്നും അനുശ്രീ വീഡിയോയിൽ പറഞ്ഞു. അനുശ്രീയുടെ ദുബായ് വിശേഷങ്ങളുടെ വീഡിയോയ എത്തിയതോടെ അനുകൂലിച്ചും വിമർശിച്ചുമെല്ലാം നിരവധി കമന്റുകൾ പതിവ് പോലെ വരുന്നുണ്ട്.

  'ഇന്ന് പലരും സ്നേഹം നൽകുന്നത് സമ്പത്ത് നോക്കിയാണ് അല്ലാതെ ബന്ധങ്ങൾ നോക്കിയല്ല. ആയിരുന്നുവെങ്കിൽ ബന്ധങ്ങളിലെ ദരിദ്രരേയും അവർ സ്നേഹിക്കാൻ തയ്യാറാകുമായിരുന്നു.'

  'നന്നായി അനുവിനെ കുറെ ആളുകൾ കളിയാക്കുന്നത് കണ്ടു... ദുഫായി പോയില്ലേ എന്നൊക്കെ.... ഈ വീഡിയോ ഒരു മറുപടിയാണ് എന്നൊക്കെയാണ്' കമന്റുകൾ വന്നത്.

  പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് വന്നശേഷം അനുശ്രീ ഭർത്താവ് വിഷ്ണുവിന് അരികിലേക്ക് പോയിട്ടില്ല. മകന്റെ നൂലുകെട്ടിന് പോലും വിഷ്ണു വന്നിരുന്നില്ല. സാമ്പത്തിക പ്രശ്നങ്ങൾ‌ തങ്ങൾക്കിടയിൽ ചെറിയ സ്വരചേർച്ചകൾ ഉണ്ടാക്കിയെന്നും അനുശ്രീ തന്നെ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

  'ചിന്തിക്കണം ചിന്തിച്ചിട്ട് വേണം കല്യാണം കഴിക്കാൻ. കാരണം നമ്മുടെ കുടുംബജീവിതം അത് ഒരിക്കലും കോമ്പ്രമൈസ് ചെയ്ത് കൊടുക്കാൻ നമ്മൾ ശ്രമിക്കത്തില്ല. പക്ഷെ കോമ്പ്രമൈസ് ചെയ്യാൻ പറ്റുന്നത് ആണെങ്കിൽ മാക്‌സിമം കോമ്പ്രമൈസ് ചെയ്യാം.'

  'എന്നാൽ നമ്മുടെ ഫാമിലി ലൈഫിന് താഴെയോ അല്ലെങ്കിൽ മുകളിലോ ഒരിക്കലും പോകാതെ ഇരിക്കുക. നമ്മുടെ ഫാമിലി ലൈഫ് എങ്ങനെയാണോ അതിൽ മൂവ്ഓൺ ചെയ്ത് പോവുക' എന്നാണ് ഒരു അഭിമുഖത്തിൽ വിവാഹ​ത്തെ കുറിച്ച് സംസാരിക്കവെ അനുശ്രീ പറഞ്ഞത്.

  Read more about: actress
  English summary
  Serial Actress Anusree Finally Shared Her Dubai Vacation Video, Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X