വിഷ്ണു ഇപ്പോഴും എന്റെ ഭർത്താവ്, കേസ് കോടതിയിൽ നടക്കുന്നതേയുള്ളു, അന്ന് ഞാൻ സിന്ദൂരം ഒഴിവാക്കും; അനുശ്രീ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് അനുശ്രീ. ബാലതാരമായി എത്തിയ അനുശ്രീ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ജനശ്രദ്ധ നേടിയത്. മുതിർന്നശേഷം നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങളും ചെയ്തു. എന്നാൽ വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. സീരിയൽ ക്യാമറാമാൻ വിഷ്ണുവുമായുള്ള നടിയുടെ പ്രണയവും ഒളിച്ചോട്ടവും വിവാഹവുമെല്ലാം നാല് വർഷങ്ങൾക്ക് മുമ്പ് വലിയ വാർത്തയായ ഒന്നായിരുന്നു.

അമ്മ എല്ലാത്തിലും ചേരും! മാളു വന്നതോടെ എല്ലാത്തിലും മാറ്റങ്ങള്‍! ആ വിളി മാറ്റിക്കൂടേയെന്ന് ചോദ്യങ്ങള്‍
അമ്മ എല്ലാത്തിലും ചേരും! മാളു വന്നതോടെ എല്ലാത്തിലും മാറ്റങ്ങള്‍! ആ വിളി മാറ്റിക്കൂടേയെന്ന് ചോദ്യങ്ങള്‍

സീരിയൽ സെറ്റിൽ വെച്ചുള്ള പരിചയം പ്രണയമാവുകയായിരുന്നു. കുടുംബത്തിന്റെ പിന്തുണ ഇല്ലാതിരുന്നതുകൊണ്ടാണ് ഇരുവരും ഒളിച്ചോടി വിവാഹിതരായത്. പക്ഷെ ആ ദാമ്പത്യത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ഒന്നര വർഷം കഴിഞ്ഞപ്പോഴേക്കും ഇരുവരും വേർപിരിഞ്ഞു.

Serial Actress Anusree

മകന്റെ ജനനത്തിന് പിന്നാലെയായിരുന്നു വേർപിരിയൽ. ശേഷം കുറച്ച് കാലം അനുശ്രീ യുട്യൂബ് ചാനലുമായി ആക്ടീവായിരുന്നു. പിന്നീട് എവിടെയോ അപ്രത്യക്ഷമായി. സോഷ്യൽമീഡിയയിലും ആക്ടീവല്ലാതെയായി യുട്യൂബ് ചാനലും കളഞ്ഞു. ഇടയ്ക്കിടെ അനുശ്രീയുടെ പുതിയ വിവരങ്ങൾ അറിയാൻ ആരാധകർ ശ്രമിച്ചിരുന്നു. അവസാനം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അനുശ്രീ വീണ്ടും സോഷ്യൽമീഡിയയിൽ ആക്ടീവാകുകയും പുതിയ വിശേഷങ്ങൾ പങ്കിടുകയും ചെയ്തു.

ആ വീഡിയോ വൈറലായപ്പോൾ ഏറ്റവും കൂടുതൽ വന്ന കമന്റ് അനുശ്രീ വീണ്ടും വിവാ​ഹിതയായോ എന്നതായിരുന്നു. അതിന് കാരണം നെറ്റിയിൽ അനുശ്രീ ചാർത്തിയിരുന്ന സിന്ദൂരമായിരുന്നു. ഇപ്പോഴിതാ ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന താൻ എന്തിനാണ് സിന്ദൂരം തൊടുന്നതെന്ന് വ്യക്തമാക്കുകയാണ് പുതിയ പോസ്റ്റിലൂടെ അനുശ്രീ.

ഇന്നും ആ വേദന മനസിലുണ്ട്, അതേ സെലിബ്രിറ്റി ഇന്ന് സാരി ബിസിനസ് തുടങ്ങി; നമിതയ്ക്കെതിരെ ആര്യ?
ഇന്നും ആ വേദന മനസിലുണ്ട്, അതേ സെലിബ്രിറ്റി ഇന്ന് സാരി ബിസിനസ് തുടങ്ങി; നമിതയ്ക്കെതിരെ ആര്യ?

പലതരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടായിരുന്നു നടി വിശദീകരണവുമായി എത്തിയത്. അനുശ്രീ കുറിച്ചത് ഇങ്ങനെയാണ്... ഇത്രയും സ്നേഹവും കരുതലും പിന്തുണയും നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. ഞാൻ അതെല്ലാം ഏറെ വിലമതിക്കുന്നു. എന്നാൽ ഞാൻ എല്ലാ കമന്റുകളും വായിച്ചു. അതിൽ ചിലർ ഗോസിപ്പും വിവാദങ്ങളും പ്രതീക്ഷിക്കുന്നതായി കണ്ടു.

അതിനാൽ ഒരു കാര്യമാണ് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നത്. ഞാൻ ഇതിനകം വിവാഹിതയാണ്. കൂടാതെ ഈ ജൂലൈയിൽ നാല് വയസാകുന്ന ഒരു മകനുമുണ്ട്. ഞാൻ ഇതുവരെ വിവാഹമോചിതയായിട്ടില്ല. വിഷ്ണുവുമായുള്ള വിവാഹമോചന കേസ് ഇപ്പോഴും കോടതിയിൽ തുടരുകയാണ്. വിഷ്ണുവിൽ നിന്ന് ഔദ്യോഗികമായി വിവാഹമോചനം ലഭിച്ചതിന് ശേഷം മാത്രെ ഞാൻ സിന്ദൂരം ഒഴിവാക്കൂ.

Serial Actress Anusree

എപ്പോഴത്തേയും പോലെ ഇനിയും നിങ്ങളുടെ പിന്തുണയും സ്നേഹവും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി എന്നായിരുന്നു നടിയുടെ വാക്കുകൾ. അതേസമയം അനുശ്രീയുടെ ഭർത്താവ് വിഷ്ണു ഇപ്പോൾ സീരിയൽ നടി സ്വാതി നിത്യാനന്ദുമാമായി പ്രണയത്തിലാണ്. ഇരുവരും സോഷ്യൽമീഡിയയിൽ വളരെ ആക്ടീവുമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും ഡാൻസ് റീലുകളും ഇടയ്ക്കിടെ വൈറലാകാറുണ്ട്. വിഷ്ണുവുമായി പ്രണയത്തിലാണെന്ന് ഒരു വർഷം മുമ്പാണ് സ്വാതി സോഷ്യൽമീഡിയ വഴി പറയാതെ പറഞ്ഞത്.

വിഷ്ണുവിൻറെ തോളിൽ ചാഞ്ഞ് കിടക്കുന്ന മനോഹരമായ ഒരു സെൽഫി ചിത്രം പങ്കുവെച്ച് എനിക്കെന്നും ചായാൻ ഈ തോൾ വേണം എന്ന് ക്യാപ്ഷനോടെ സ്വാതി പങ്കിട്ട ഫോട്ടോ കുറച്ച് നാളുകൾക്ക് മുമ്പ് വൈറലായിരുന്നു. പിരിയാൻ കഴിയാത്ത ബന്ധമാണ് ഇപ്പോൾ പരസ്പരം എന്നാണ് ഒരു പോസ്റ്റിൽ വിഷ്ണു സന്തോഷ് കുറിച്ചത്.

ആ സംഭവത്തോടെ അധികം മിണ്ടാതെയായി! വിജയുടെ മനസിലെ ഏറ്റവും വലിയ ദു:ഖം! ഇന്നും കണ്ണ് നിറയും!
ആ സംഭവത്തോടെ അധികം മിണ്ടാതെയായി! വിജയുടെ മനസിലെ ഏറ്റവും വലിയ ദു:ഖം! ഇന്നും കണ്ണ് നിറയും!

സ്വാതി നിത്യാനന്ദയും നേരത്തെ വിവാഹിതയാണ്. ക്യാമറമാനായ പ്രതീഷ് ആയിരുന്നു വരൻ. അതും ഒരൊളിച്ചോട്ട വിവാഹമായിരുന്നു. പിന്നീട് തങ്ങൾക്കിടയിൽ എന്ത് സംഭവിച്ചു എന്ന് രണ്ടുപേരും വെളിപ്പെടുത്തിയില്ല. പക്ഷെ ആ ബന്ധവും അവസാനിച്ചു. കുഞ്ഞിന്റെ സംരക്ഷണം ഇപ്പോൾ അനുശ്രീക്ക് മാത്രമാണ്. മകന്റെ പിറന്നാൾ പോലും ഓർമിക്കാത്ത അച്ഛനാണ് വിഷ്ണുവെന്ന് ഒരിക്കൽ അനുശ്രീ കുറിച്ചിരുന്നു.

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X