ഗര്‍ഭിണിയായതോടെ അമ്മയുമായുള്ള പിണക്കം മാറി; ഡെലിവറിയ്ക്ക് വീട്ടില്‍ വിളിച്ചോണ്ട് വന്നെന്ന് നടി അനുശ്രീ
മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ അനുശ്രീ ഒരു അമ്മയാവാന്‍ തയ്യാറെടുക്കുകയണിപ്പോള്‍. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അനുശ്രീയും സീരിയല്‍ ക്യാമറമാന്‍ വിഷ്ണുവും രഹസ്യമായി വിവാഹിതരാവുന്നത്. അനുശ്രീയുടെ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വീട് വിട്ടിറിങ്ങിയ നടി വിവാഹം കഴിച്ചതിന് ശേഷം സീരിയല്‍ ലൊക്കേഷനില്‍ പോയി ആഘോഷമാക്കുകയായിരുന്നു. പിന്നീട് പല അഭിമുഖങ്ങളിലൂടെയുമായി തന്റെ വിശേഷങ്ങളും വിവാഹത്തെ കുറിച്ചുമൊക്കെ നടി ആരാധകരെ അറിയിച്ചു.
ഇപ്പോള്‍ കുഞ്ഞ് ജനിക്കാന്‍ പോവുന്നതിന്റെ സന്തോഷത്തിലാണ്. അടുത്തിടെ വളൈക്കാപ്പ് ചടങ്ങുകളും നടത്തിയിരുന്നു. മാത്രമല്ല ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് എ സെക്ഷനിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടികളുമായി വന്നിരിക്കുകയാണ്. പ്രസവത്തെ കുറിച്ചും ഗര്‍ഭകാലത്തെ അനുഭവങ്ങളെ പറ്റിയുമൊക്കെ നടി തുറന്ന് സംസാരിച്ചു. ഇതിനിടയിൽ അമ്മയുമായിട്ടുള്ള പിണക്കം മാറിയതിനെ പറ്റിയും അനുശ്രീ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല താനിപ്പോൾ സ്വന്തം വീട്ടിലാണെന്നാണ് നടി പറയുന്നത്. . വിശദമായി വായിക്കാം...

വയറ്റിലുള്ള കുഞ്ഞുവാവയെ കുറിച്ചാണ് കൂടുതല്‍ പേരും അനുശ്രീയോട് ചോദിച്ചത്. 'ബേബിയുടെ ചവിട്ട് ഇപ്പോള്‍ നല്ലോണം കിട്ടുന്നുണ്ട്. രാത്രിയിലാണ് കൂടുതലെന്ന് നടി സൂചിപ്പിക്കുന്നു. ഇപ്പോള്‍ ബ്രാഹ്മിന്‍ വെജിറ്റേറിയന്‍ ഫുഡും ചോക്ലേറ്റുമാണ് കഴിക്കാന്‍ ഏറ്റവുമധികം ഇഷ്ടമുള്ളത്. അതേ സമയം അമ്മയുമായിട്ടുള്ള അനുശ്രീയുടെ പിണക്കം മാറിയോ എന്നും ആരാധകര്‍ ചോദിച്ചിരുന്നു. വിഷ്ണുവുമായിട്ടുള്ള പ്രണയ വിവാഹത്തിന്റെ പേരില്‍ അനുശ്രീയുടെ അമ്മ പിണക്കത്തിലായിരുന്നു. എന്നാല്‍ അമ്മയുടെ എല്ലാ പിണക്കങ്ങളും മാറിയെന്നും ഡെലിവറിയ്ക്ക് വീട്ടില്‍ വിളിച്ചോണ്ട് വന്നിരിക്കുകയാണെന്നും നടി പറഞ്ഞു.

വയര്‍ കുറവാണെങ്കില്‍ അനുശ്രീയ്ക്ക് പെണ്‍കുഞ്ഞ് ആയിരിക്കുമെന്നാണ് ഒരു പ്രവചനം. എന്നാല്‍ തനിക്ക് വയറ് കുറവാണെന്നും പെണ്‍കുഞ്ഞോ ആണ്‍കുഞ്ഞോ ആരാണെങ്കിലും സന്തോഷമേ ഉള്ളു എന്നുമാണ് നടി പറഞ്ഞത്. ഇപ്പോള്‍ താന്‍ ആറ് മാസം ഗര്‍ഭിണിയാണ്. ആദ്യത്തെ മൂന്ന് മാസത്തിന് ശേഷം ക്ഷീണം ഉണ്ടായിരുന്നു. ഭക്ഷണത്തിന്റെ മണം ആണ് പ്രശ്‌നമായി നിന്നത്.

മുന്‍പ് അനുശ്രീ അഭിനയിച്ചിരുന്ന സീത സീരിയലിന്റെ രണ്ടാം ഭാഗം വരികയാണ്. ഇതിന്റെ ഭാഗമായി ഉണ്ടാവുമോ എന്ന ചോദ്യത്തിന് അറിയില്ലെന്നും എന്തായാലും ഇപ്പോഴില്ലെന്നുമാണ് നടി സൂചിപ്പിച്ചത്. സീതയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം ഒരു കുടുംബം പോലെയാണ്. മാത്രമല്ല എന്റെ ആത്മസഖിയെ ഞാന്‍ കണ്ടെത്തുന്നതും അവിടെ നിന്നാണ്. ഒപ്പം ഈ സീരിയലില്‍ ഒരുമിച്ച് അഭിനയിച്ച നടന്‍ റോണ്‍സനെ കുറിച്ചും നടി പറഞ്ഞു. വളരെ കംഫര്‍ട്ടബിള്‍ ആയിട്ടുള്ള നടനാണ് റോണന്‍സനെന്നാണ് അനുവിന്റെ അഭിപ്രായം. ഇപ്പോള്‍ താന്‍ അമ്മ മകള്‍ സീരിയലിലും ഇല്ലെന്നും എന്തായാലും അഭിനയത്തിലേക്ക് താന്‍ തിരിച്ച് വരുമെന്നും അനു സൂചിപ്പിച്ചു.
Recommended Video

പ്രായം ചോദിച്ചവരോടും വിദ്യഭ്യാസത്തെ കുറിച്ച് ചോദിച്ചവരോടും തനിക്ക് 23 വയസാണെന്ന് പറഞ്ഞ അനുശ്രീ ഭര്‍ത്താവ് ക്യാമറമാന്‍ ആണെന്നും ഞാന്‍ ഡിഗ്രി കഴിഞ്ഞതേയുള്ളു എന്നും വ്യക്തമാക്കി. ഭര്‍ത്താവിന് 27 വയസാണ്. വിഷ്ണുവുമായി ഇഷ്ടത്തിലായി അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. നിലവില്‍ എന്റെ മാതാവ് സീരിയലില്‍ വര്‍ക്ക് ചെയ്യുകയാണ് വിഷ്ണു.


Click it and Unblock the Notifications