For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പല ബന്ധത്തിലുമായി അഞ്ചാറ് കുട്ടികൾ ഞങ്ങൾക്കായി; കല്യാണത്തിന് ശേഷമുള്ള വിവാദങ്ങളില്‍ ആൽബിയും അപ്‌സരയും

  |

  ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് നടി അപ്‌സരയും ഭര്‍ത്താവ് ആല്‍ബിയും. കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനത്തോടെയാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. വിവാഹശേഷം പല തരത്തിലുള്ള വിവാദങ്ങളാണ് ഉയര്‍ന്ന് വന്നത്. ഒടുവില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കി എത്തിയിരിക്കുകയാണ് താരങ്ങള്‍.

  പ്രണയം, വിവാഹം, വിവാദം എന്നിങ്ങനെ മൂന്ന് വിഷയങ്ങളെ കുറിച്ചാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയില്‍ ആല്‍ബിയും അപ്‌സരയും പറയുന്നത്. തന്റെ രണ്ടാം വിവാഹമായിരുന്നെന്നും വിവാഹ ദിവസം കുഞ്ഞുങ്ങളെ കുറിച്ച് വന്നതിനെ കുറിച്ചൊക്കെ ഇരുവരും സംസാരിച്ചു.

  ഞങ്ങളുടെ പ്രണയത്തെയും വിവാഹത്തെ കുറിച്ചും ഒരുപാട് പേര്‍ ചോദിക്കാറുണ്ട്. കല്യാണത്തിന് ശേഷമുണ്ടായ വിവാദങ്ങളെ കുറിച്ചുമെല്ലാം പറയാനാണ് ഞങ്ങള്‍ വന്നതെന്നാണ് അപ്‌സരയും ആല്‍ബിയും പറയുന്നത്. അഞ്ചെട്ട് വര്‍ഷം മുന്‍പ് ലൊക്കേഷനില്‍ വച്ചാണ് അപ്‌സരയെ ആദ്യമായി കാണുന്നത്. തുടക്കത്തില്‍ ഞങ്ങള്‍ വഴക്ക് കൂടിയിരുന്നു. പരസ്പരം ഇഷ്ടം തോന്നാനുള്ള കാരണം ഭക്ഷണമാണെന്നാണ് ആല്‍ബി പറയുന്നത്. മുന്‍പ് പ്രണയം ഉണ്ടായിട്ടുണ്ടെങ്കിലും ഞങ്ങളുടേത് പക്വതയോടെയുള്ള പ്രണയമാണ്.

  Also Read: എന്റെ ഭര്‍ത്താവിന്റെ കാര്യം നിങ്ങൾ അന്വേഷിക്കണ്ട; ചതിക്കുന്നത് പോലെ തോന്നാതിരിക്കാന്‍ പറഞ്ഞതാണെന്ന് എലിസബത്ത്

  ഇന്റര്‍കാസ്റ്റ് വിവാഹമായിരുന്നു. ഞാന്‍ ക്രിസ്ത്യനും അപ്‌സര ഹിന്ദുവുമാണ്. എന്റെ വീട്ടിലും അവളുടെ വീട്ടിലും അമ്മ മാത്രമേയുള്ളു. അപ്‌സരയ്ക്ക് ചേച്ചിയും എനിക്ക് രണ്ട് സഹോദരന്മാരുമുണ്ടെന്ന് ആല്‍ബി പറയുന്നു. അവര്‍ക്കൊക്കെ ഞങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഉണ്ടാവുന്ന എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.

  രണ്ട് മതവും ജാതിയുമാണ്. നിങ്ങള്‍ക്ക് മക്കളുണ്ടായാല്‍ അവരുടെ അവസ്ഥ എന്താവും എന്നൊക്കെ ചോദിച്ചിരുന്നു. പക്ഷേ ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു എന്നല്ലാതെ അതില്‍ മറ്റൊന്നുമില്ലെന്ന് ഞാന്‍ വീട്ടില്‍ പറഞ്ഞതായി ആല്‍ബി കൂട്ടിച്ചേര്‍ത്തു.

  ഏത് മതത്തിലും ഏത് വിശ്വാസത്തിലും കുഞ്ഞിനെ വളര്‍ത്തും എന്നതാണ് കൂടുതല്‍ പേരും ചോദിച്ചത്. എന്റെ ഇഷ്ടത്തിന് വളര്‍ത്താനാണ് ആല്‍ബി ചേട്ടന്‍ പറഞ്ഞത്. പിന്നെ ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ പറഞ്ഞ് വളര്‍ത്താതെ അവര്‍ക്ക് പ്രായമാവുമ്പോള്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കട്ടെ എന്നാണ് ആല്‍ബി ചേട്ടന്‍ പറഞ്ഞിട്ടുള്ളതെന്ന് അപ്‌സര പറയുന്നു. മറ്റൊരു മതത്തിലുള്ള ആളെ വിവാഹം കഴിക്കുമ്പോള്‍ ഉണ്ടായ ധൈര്യം അതാണെന്നും നടി വ്യക്തമാക്കുന്നു.

  എന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. എന്നെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് വന്നപ്പോള്‍ രണ്ട് വീട്ടുകാര്‍ക്കും ഇഷ്ടമായിരുന്നില്ല. കുറേക്കാലം കാത്തിരുന്നതിന് ശേഷമാണ് വീട്ടുകാരെ കാര്യം പറഞ്ഞ് സമ്മതിപ്പിക്കുന്നത്. ആല്‍ബി ചേട്ടന്റെ വീട്ടുകാര്‍ വന്ന് സംസാരിക്കുകയും ഇരുവീട്ടിലും ഇഷ്ടമാവുകയുമൊക്കെ ചെയ്തു. അതിന് ശേഷമാണ് വിവാഹം തീരുമാനിക്കുന്നത്. ലളിതമായി നടത്താനാണ് ആഗ്രഹിച്ചത്. അങ്ങനെ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരത്ത് പാര്‍ട്ടിയും വച്ചു.

  വിവാഹത്തിന് ഒത്തിരി യൂട്യൂബുകാരൊക്കെ വന്നു. അതൊക്കെ വലിയ സന്തോഷം നല്‍കി. ആ സമയത്താണ് ഞങ്ങളെ കുറിച്ച് ചില വാര്‍ത്ത വന്നതായി പറയുന്നത്. അത് കയറി നോക്കിയപ്പോള്‍ 'അപ്‌സരയ്ക്ക് മധുരം നല്‍കുന്ന ആല്‍ബിയുടെ മകന്‍' എന്നായിരുന്നു വാര്‍ത്ത. കല്യാണത്തിന് മുന്‍പേ ഏത് മകനാണെന്ന് ആലോചിച്ചു. പിന്നെ 'അപ്‌സരയുടെ മകനെ മൈന്‍ഡ് ചെയ്യാതെ വിവാഹവേദിയില്‍ ആല്‍ബി' എന്നിങ്ങനെ വാര്‍ത്തകള്‍ വന്നു. താലിക്കെട്ട് കഴിഞ്ഞ ഉടനെയാണ് ഇത്തരം പ്രചരണമുണ്ടായത്.

  വിവാഹം കഴിഞ്ഞ് അന്ന് വൈകുന്നേരത്തോടെ പലവിധ ബന്ധത്തിലൂടെയായി ഞങ്ങള്‍ക്ക് അഞ്ചാറ് കുട്ടികളുണ്ടെന്ന് പറഞ്ഞു. ഞങ്ങളുടെ സഹോദരങ്ങളുടെ മക്കളാണ് കൂടെ ഉണ്ടായിരുന്നത്. പിന്നെയൊരു കൊന്ത വിവാദം ഉണ്ടായി. എന്റെ അമ്മ കൊടുത്ത കൊന്ത അപ്‌സര കഴുത്തില്‍ ഇട്ടില്ലെന്നാണ് വിവാദം. അതിനെ കുറിച്ച് ഞങ്ങള്‍ നേരത്തെ സംസാരിച്ചിട്ടുണ്ട്. വിവാദങ്ങളെ ഞങ്ങള്‍ അതിന്റെ രീതിക്ക് വിടുന്നു എന്നും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയില്‍ പറയുന്നു.

  വീഡിയോ കാണാം

  Read more about: Apsara Rathnakaran
  English summary
  Serial Actress Apsara And Alby Opens Up About Their Love Marriage And Controversy. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X