For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിനെ കൈയ്യിലെടുത്ത് നടി അപ്‌സരയും ഭര്‍ത്താവും; തറവാട്ടിലെ ആദ്യ ആണ്‍കുട്ടി എത്തിയെന്ന് താരദമ്പതിമാര്‍

  |

  സാന്ത്വനം സീരിയലിലെ ജയന്തി. നടി അപ്‌സര രത്‌നാകരന് പ്രേക്ഷക പ്രശംസ നേടി കൊടുത്ത വേഷമാണിത്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ജനപ്രീതിയുടെ കാര്യത്തില്‍ ജയന്തി സൂപ്പര്‍ഹിറ്റാണ്. കഴിഞ്ഞ വര്‍ഷമാണ് അപ്‌സര കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. വിവാഹത്തോട് കൂടിയാണ് തന്റെ വിശേഷങ്ങള്‍ പറഞ്ഞ് അപ്‌സര എത്താറുള്ളത്.

  ഏറ്റവും പുതിയതായി ഭര്‍ത്താവ് ആല്‍ബിയുടെ കൂടെയുള്ള പുതിയൊരു ഫോട്ടോയുമായി എത്തിയിരിക്കുകയാണ് അപ്‌സര. രസകരമായ കാര്യം ഇവരുടെ കൈയ്യില്‍ ഒരു കുഞ്ഞുവാവ കൂടിയുണ്ടെന്നുള്ളതാണ്. കുടുംബത്തിലേക്ക് പുതിയ അതിഥി വന്നതിന്റെ സന്തോഷത്തിനൊപ്പം ഇത് തറവാട്ടിലെ ആദ്യത്തെ ആണ്‍കുട്ടിയാണെന്നും അപ്‌സര പറയുകയാണ്. ഇതോടെ ആശംസകള്‍ അറിയിച്ച് പ്രിയപ്പെട്ടവരുമെത്തി തുടങ്ങി..

  Also Read: 'എന്റെ അച്ഛന് മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ഒന്ന്'; ജീവിതത്തിലെ മഹാഭാഗ്യത്തെ കുറിച്ച് അഭയ ഹിരൺമയി

  ടെലിവിഷന്‍ സീരിയലുകളിലൂടെയും മറ്റ് പരിപാടികളിലൂടെയുമാണ് അപ്‌സര രത്‌നാകരന്‍ ശ്രദ്ധിക്കപ്പെടുന്നത്. സാന്ത്വനത്തിലെ ജയന്തി എന്ന വേഷമാണ് പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും തരംഗമായത്. മുഴുനീള കഥാപാത്രമല്ലെങ്കിലും ജയന്തിയുടെ വരവ് സീരിയല്‍ ആരാധകര്‍ക്കും ഇഷ്ടമാണ്. അമ്മ, സ്ത്രീധനം, ബന്ധുവാര് ശത്രുവാര്, തുടങ്ങി നിരവധി സീരിയലുകളും ഇതിന് പുറമേ കുക്കറി ഷോ കളിലും മറ്റ് സീരിയലുകളിലുമൊക്കെ നടി സജീവമാണ്.

  സംവിധായകന്‍ കൂടിയായ ആല്‍ബിയാണ് അപ്‌സരയുടെ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ വിവാഹിതരായ താരങ്ങള്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടയിലാണ് ഒരു കുഞ്ഞിനെയും താലോലിച്ച് നില്‍ക്കുന്ന ഫോട്ടോ അപ്‌സര പുറത്ത് വിടുന്നത്. ആല്‍ബിയും പിന്നീട് അപ്‌സരയും കുഞ്ഞിനെ കൈയ്യിലെടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ആദ്യം ഇരുവര്‍ക്കും കുട്ടികള്‍ ജനിച്ചോ എന്ന സംശയം വരുമെങ്കിലും സത്യമങ്ങനെയല്ലെന്ന് പിന്നീട് വ്യക്തമായി.

  Also Read: നോ പറഞ്ഞവളെ സ്ലട്ട് ഷെയിം ചെയ്യാം, തന്തയ്ക്ക് വിളിച്ചാലും ചോദ്യം ചെയ്യരുത്; റോബിന്‍ ഫാന്‍സിനെതിരെ ജാസ്മിന്‍

  ആല്‍ബിയുടെ സഹോദരന്റെ കുഞ്ഞാണിത്. താനും ഭര്‍ത്താവും ഒരു വല്യപ്പനും വല്യമ്മയും ആയെന്ന് പറഞ്ഞുള്ള സന്തോഷ വാര്‍ത്തയുമായിട്ടാണ് നടി എത്തിയത്. ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷനിലാണ് കൈയ്യിലുള്ള കുഞ്ഞിന്റെ വിശേഷങ്ങള്‍ ഇരുവരും പങ്കുവെച്ചത്.

  'ഞങ്ങളുടെ തറവാട്ടിലെ ആദ്യത്തെ ആണ്‍കുട്ടി... ഫാബിയോ അജി (Fabiyo Aji). ഞങ്ങള്‍ വല്ല്യപ്പനും വലിയമ്മയും ആയതിന്റെ സന്തോഷത്തിലാണ്. ജീവിതത്തില്‍ എനിക്കേറ്റവും സന്തോഷമുള്ള ദിവസങ്ങളിലൊന്നാണിതെന്ന്', ആല്‍ബി പറയുന്നു.

  'എന്റെ അനിയന്റെ മകനെ ആദ്യമായി കയ്യിലെടുത്തപ്പോള്‍ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി. എന്റെ അപ്പന്‍ ഈ സമയത്ത് കൂടെയില്ലെന്ന സങ്കടമുണ്ടെങ്കിലും ഞാനിന്ന് ഏറെ സന്തോഷവാനാണ് ഒരുപാടൊരുപാട്. എന്റെ പൊന്നു ചുന്ദരാപ്പി.. എന്നുമാണ് ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ ആല്‍ബി കൊടുത്തിരിക്കുന്നത്. എന്തായാലും വൈകാതെ നിങ്ങളില്‍ നിന്നും ഇതുപോലൊരു വാര്‍ത്ത കേള്‍ക്കാന്‍ ആഗ്രഹിക്കുകയാണെന്നാണ് ആരാധകര്‍ക്കും പറയാനുള്ളത്.

  Read more about: Apsara Rathnakaran
  English summary
  Serial Actress Apsara And Alby Opens Up About Their New Happiness In Family, Write-up Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X