ഭര്‍ത്താവ് പോലും പേര് മാറ്റണമെന്ന് പറഞ്ഞിട്ടില്ല! ഡിവോഴ്‌സായോ എന്ന ചോദ്യത്തിന് അപ്‌സരയുടെ മറുപടി
സാന്ത്വനം സീരിയലിലെ ജയന്തിയെ അവതരിപ്പിക്കുന്ന നടിയാണ് അപ്‌സര രത്‌നാകരന്‍. നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന നടി കൂടുതലായും ടെലിവിഷന്‍ പരിപാടികൡലാണ് സജീവം. രണ്ട് വര്‍ഷം മുന്‍പ് അപ്‌സര രണ്ടാമതും വിവാഹിതയായത് മുതലാണ് നടിയെ കുറിച്ചുള്ള കൂടുതല്‍ കഥകള്‍ പുറത്ത് വരുന്നത്.
ടെലിവിഷന്‍ പരിപാടികളുടെ സംവിധായകന്‍ കൂടിയായ ആല്‍ബി ഫ്രാന്‍സിസിനെയാണ് നടി വിവാഹം കഴിച്ചത്. വീട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ സമ്മതം വാങ്ങിയുള്ള നടിയുടെ വിവാഹത്തിനെ ചുറ്റിപ്പറ്റി പലതരത്തിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഇരുവരും സന്തുഷ്ടരായി ജീവിച്ച് പോരുകയാണ്.

ഇതിനിടയില്‍ അപ്‌സരയും ആല്‍ബിയും വേര്‍പിരിഞ്ഞോ എന്നൊരു ചോദ്യം ഉയര്‍ന്ന് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ഒരു പോസ്റ്റിന് താഴെയാണ് നടിയുടെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാത്തതിനെ പറ്റി ഒരാള്‍ ചോദ്യം ചെയ്തത്. അപ്‌സര ആല്‍ബിന്‍ എന്നല്ലേ പേര് വരേണ്ടത്? അതോ നിങ്ങള്‍ തമ്മില്‍ ഡിവോഴ്‌സ് ആയോ? എന്നായിരുന്നു നടിയോട് ഒരാള്‍ ചോദിച്ചത്.
ഈ ചോദ്യം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ പറ്റിയുമൊക്കെ വിശദീകരണവുമായി അപ്‌സര തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഇങ്ങനെയുള്ള ചോദ്യങ്ങളില്‍ നിന്നും എത്ര ഒഴിഞ്ഞ് മാറിയാലും സമ്മതിക്കില്ലെന്ന അവസ്ഥയാണ്. അതുകൊണ്ടാണ് താനിപ്പോള്‍ ഈ കമന്റിന് വിശദീകരണവുമായി വന്നതെന്നാണ് ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെ അപ്‌സര പറയുന്നത്.
'ചിലര്‍ ഇങ്ങനെയാണ് എത്ര വേണ്ടാന്ന് വെച്ച് ഒഴിഞ്ഞു മാറിയാലും സമ്മതിക്കില്ല. കിട്ടിയാലേ പഠിക്കു.. അതുകൊണ്ടാണ് ഈ കമന്റിന് മറുപടി പറയുന്നത്... ഇന്നലെയാണ് എനിക്ക് ഈ വര്‍ഷത്തെ കലാഭാവന്‍ മണി ഫൗണ്ടേഷന്‍ അവാര്‍ഡ് കിട്ടിയ വിവരം അറിഞ്ഞത്. അറിഞ്ഞപ്പോള്‍ തന്നെ എന്റെ അക്കൗണ്ടീല്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതിനു താഴെ വന്ന ഒരു കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടാണിത്...
എന്റെ പേരിനൊപ്പം അച്ഛന്റെ പേര് കണ്ടത് കൊണ്ട് ഞാനും ഭര്‍ത്താവും തമ്മില്‍ ഡിവോഴ്‌സ് ആയോ എന്നാണ് ചോദ്യം. എന്റെ പേര് അപ്‌സര എന്നാണ്, അച്ഛന്റെ പേര് രത്‌നാകരന്‍. അതുകൊണ്ട് തന്നെ എന്റെ പേര് അപ്‌സര രത്നകാരന്‍ എന്നാണ്. അതില്‍ ആര്‍ക്കാണ് പ്രശ്‌നം? എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ രണ്ടു വര്‍ഷം ആവുകയാണ്.
വിവാഹം കഴിഞ്ഞതോടെ അച്ഛന്റെ സ്ഥാനം ഭര്‍ത്താവിന് കൈമാറണം എന്ന് നിര്‍ബധമുണ്ടോ? എന്റെ ഭര്‍ത്താവ് പോലും പേര് മാറ്റണമെന്ന് ഇതുവരെ അവശ്യപ്പെട്ടിട്ടില്ല. പിന്നെ മറ്റുള്ളവര്‍ക്ക എന്താണ് പ്രശ്‌നം? ഇപ്പോള്‍ രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍. പിരിയണം എന്ന് ചിന്തിക്കുന്നുമില്ല.

എന്റെ പേരിന്റെ കൂടെ അച്ഛന്റെ പേര് മാറ്റി ഭര്‍ത്താവിന്റെ പേരിടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഇനി ചിന്തിക്കുവാണേല്‍ പ്രത്യകം താങ്കളെ അറിയിക്കുന്നതാണ്. ഹാ ഇതൊക്കെ തന്തയുള്ളവന്മാമാരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളൂ...' എന്നുമാണ് അപ്‌സര പങ്കുവെച്ച എഴുത്തിലൂടെ പറയുന്നത്.
2021 നവംബര്‍ ഇരുപത്തിയൊന്‍പതിനാണ് അപ്‌സരയും ആല്‍ബിയും തമ്മില്‍ വിവാഹിതരാവുന്നത്. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ താരങ്ങള്‍ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ പോവുകയാണ്. ഇതിനിടയിലാണ് താരങ്ങളുടെ വിവാഹമോചനത്തെ കുറിച്ചുള്ള ചോദ്യം ഉയര്‍ന്ന് വന്നത്.
താരവിവാഹം നടന്ന സമയം മുതല്‍ പലരും കളിയാക്കി ചോദിക്കുന്നതും ഇത് തന്നെയായിരുന്നു. എത്ര നാളത്തേക്കാണ് ഈ വിവാഹം, ഉടനെ വേറെ ഒരെണ്ണം കൂടി പ്രതീക്ഷിക്കാമല്ലോ എന്നിങ്ങനെയാണ് പലരും പരിഹസിച്ചിരുന്നത്. എന്നാല്‍ എത്ര സന്തോഷത്തോടെ ജീവിച്ചാലും ഇത്തരം ചോദ്യങ്ങള്‍ വരുന്നതാണ് ഏറെ വേദനിപ്പിക്കുന്നതെന്നാണ് അപ്‌സര പറയുന്നത്.


Click it and Unblock the Notifications











