പ്രമുഖ നടൻ്റെ കാലിൽ തൊട്ട് വന്ദിച്ചില്ല; പതിനാറ് വയസുള്ളപ്പോൾ സെറ്റിലുണ്ടായ പ്രശ്‌നത്തെ കുറിച്ച് നടി അർച്ചന

പുതിയതായി വരുന്ന സീരിയല്‍ താരങ്ങള്‍ക്ക് ഡെഡിക്കേഷന്‍ ഇല്ലെന്ന് പറയുകയാണ് നടി അര്‍ച്ചന മനോജ്. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന അര്‍ച്ചന തന്റെ തുടക്കകാലം മുതലിങ്ങോട്ട് ഇന്‍ഡസ്ട്രിയില്‍ നിന്നും കണ്ടതും കേട്ടതുമായ കാര്യങ്ങളാണ് പ്രിയപ്പെട്ടവരുമായി പങ്കുവെച്ചിരിക്കുന്നത്.

സീരിയലില്‍ അഭിനയിക്കാന്‍ വന്ന് സെലിബ്രിറ്റിയായി കല്യാണം കഴിച്ച് പോവുന്നവരുണ്ട്. ഇതൊക്കെ ഒരു കമ്മിറ്റ്‌മെന്റും ഇല്ലാത്തത് കൊണ്ടാണ്. താന്‍ ആദ്യമായി അഭിനയിക്കുമ്പോള്‍ നടന്റെ കാല് തൊട്ട് വന്ദിക്കാത്തതിന് ഉണ്ടായ പ്രശ്‌നത്തെ കുറിച്ചും സീരിയല്‍ ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ അര്‍ച്ചന പങ്കുവെച്ചു.

ഒന്നോ രണ്ടോ സീരിയലില്‍ അഭിനയിക്കും, എന്നിട്ട് കല്യാണം കഴിഞ്ഞങ്ങ് പോവും

പ്രൊഫഷണലിയും പേഴ്‌സണലിയും എനിക്ക് വലിയ ഇഷ്ടപ്പെട്ട ആരുമില്ലെന്നാണ് അര്‍ച്ചന പറയുന്നത്. ഒരുപാട് സുഹൃത്തുക്കളുണ്ട്. പണ്ടൊക്കെ സീരിയലില്‍ അഭിനയിച്ചിട്ട് പോയാലും ആ ബന്ധം സൂക്ഷിക്കും. ഇപ്പോഴത്തെ സീരിയലിലെ പുതിയ പിള്ളേര്‍ക്ക് ഒരു ഡെഡിക്കേഷനും ഇല്ല. ഇക്കാര്യം എവിടെ പറയാനും എനിക്ക് മടിയില്ല.

അവര്‍ എന്തോ സെലിബ്രിറ്റി ആവാന്‍ വേണ്ടി വന്നത് പോലെയാണ്. ഒന്നോ രണ്ടോ സീരിയലില്‍ അഭിനയിക്കും, എന്നിട്ട് കല്യാണം കഴിഞ്ഞങ്ങ് പോവും. കറക്ട് സമയത്ത് ഡേറ്റ് കൊടുക്കാനൊക്കെ അവര്‍ക്ക് ബുദ്ധിമുട്ടാണ്. പിന്നെ കൃത്യ സമയത്ത് ലൊക്കേഷനില്‍ വരില്ല, തുടങ്ങി ഞാന്‍ കണ്ടിരിക്കുന്നതില്‍ കുറേ പേരും അങ്ങനെയാണെന്ന് അര്‍ച്ചന ഉറപ്പിച്ച് പറയുന്നു.

നടൻ്റെ കാല് തൊട്ട് വന്ദിക്കാത്തതിനാൽ സെറ്റിൽ പ്രശ്നമായെന്ന് നടി

നക്ഷത്രക്കണ്ണുള്ള രാജകുമാര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായ അനുഭവവും നടി പങ്കുവെച്ചു. 'ഞാന്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ നരേന്ദ്രപ്രസാദ് സാര്‍ അവിടെ ഇരിപ്പുണ്ട്. ഞാന്‍ ആദ്യമായിട്ടാണ് അങ്ങോട്ട് ചെല്ലുന്നത്. അവിടെ എങ്ങനെയാണെന്നൊന്നും അറിയില്ല. എനിക്കന്ന് പതിനാറ് വയസ് കാണും. പുള്ളി വില്ലന്‍ കഥാപാത്രം ചെയ്യുന്ന ആളായത് കൊണ്ട് ഒരു പേടിയും ഉള്ളിലുണ്ട്. ആദ്യത്തെ ദിവസം കണ്ടു, പിറ്റേ ദിവസം അദ്ദേഹം എന്നെ മൈന്‍ഡ് ചെയ്യുന്നില്ല.

പ്പോഴത്തെ പിള്ളേര്‍ക്കൊന്നും പെരുമാറാന്‍ അറിയില്ല

ഇതിനിടയില്‍ ഇത് അര്‍ച്ചന. നമ്മുടെ പുതിയ ആര്‍ട്ടിസ്റ്റാണ്, അടുത്ത നായികയാവാനുള്ള കൊച്ചാണെന്ന് ഡയറക്ടര്‍ എന്നെ പരിചയപ്പെടുത്തി കൊടുത്തു. പുള്ളി എന്നെ ഒന്ന് നോക്കി. പിന്നെ ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം വല്ലാതെ ബഹളമുണ്ടാക്കുകയാണ്. ഇപ്പോഴത്തെ പിള്ളേര്‍ക്കൊന്നും പെരുമാറാന്‍ അറിയില്ല എന്നൊക്കെയാണ് പുള്ളി പറയുന്നത്. എന്നെ കുറിച്ച് പറഞ്ഞാണ് അദ്ദേഹം ഒച്ച ഉണ്ടാക്കിയത്.

പുതിയതായി വരുന്നവര്‍ ചില താരങ്ങളുടെ കാലില്‍ തൊട്ട് വണങ്ങണം

സാധാരണ അവിടൊരു കീഴ്‌വഴക്കമുണ്ട്. പുതിയതായി വരുന്നവര്‍ ചില താരങ്ങളുടെ കാലില്‍ തൊട്ട് വണങ്ങിയതിന് ശേഷമേ അഭിനയിക്കുകയുള്ളു. ഞാനത് ചെയ്തില്ല. അതിന്റെ ഒച്ചപ്പാടാണ് നടന്നത്. പിന്നെ അദ്ദേഹത്തിന്റെ കാലില്‍ സ്രാഷ്ടാങ്കം വീണു. ഇതോടെ നല്ല സൗഹൃദമായി. ആ ചിത്രത്തില്‍ ജഗതി ചേട്ടനും ഉണ്ടായിരുന്നു. അവരെല്ലാവരോടും നല്ല അടുപ്പമുണ്ടാക്കിയെന്ന്', നടി വ്യക്തമാക്കുന്നു.

'ഇപ്പോഴത്തെ താരങ്ങള്‍ നമ്മളൊന്ന് ചിരിച്ചാല്‍ തിരിച്ച് ചിരിക്കാന്‍ പോലും താല്‍പര്യമില്ലാത്തവരാണ്. അവരെന്തോ ആണെന്ന വിചാരത്തിലാണ് വന്നിരിക്കുന്നത്. അഹങ്കാരം കാണിക്കുന്നതില്‍ ഒരു കാര്യവുമില്ല. ഞാന്‍ മരിച്ചാലും ഐശ്വര്യ റായി മരിച്ചാലും എല്ലാം ഒരുപോലെയാണ്. എല്ലാവരും ഒരിടത്തേക്ക് മാത്രമേ പോവുകയുള്ളുവെന്നും', അര്‍ച്ചന പറയുന്നു.

More from Filmibeat

Read more about: archana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X