'നിങ്ങൾ കരുതും പോലെ ലവ് മാരേജ് അല്ല...'; പ്രവീണിനെ കണ്ടെത്തിയ കഥ പറഞ്ഞ് അർച്ചനാ സുശീലൻ

​​ഗ്ലോറി എന്ന ഒറ്റ പേര് മതി അർച്ചന സുശീലനെ മലയാളികൾ തിരിച്ചറിയാൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത എന്റെ മാനസപുത്രി സീരിയലിലൂടെ മലയാളിക്ക് സുപരിചിതയായ നടിയാണ് അർച്ചനാ സുശീലൻ. വില്ലത്തി റോളുകളിലാണ് താരം കൂടുതൽ തിളങ്ങിയത്. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായത്. പ്രവീൺ നായരാണ് അർച്ചനയുടെ ജീവിത പങ്കാളി. അമേരിക്കയിൽ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. നടിയുടെ വിവാഹത്തിന് ആശംസകൾ അറിയിച്ച് സെലിബ്രിറ്റി സുഹൃത്തുക്കളും ആരാധകരും രംഗത്തെത്തിയിരുന്നു.

വിവാഹം ഒദ്യോ​ഗികമായി പരസ്യപ്പെടുത്തും മുമ്പ് തന്നെ പലപ്പോഴായി അർച്ചന പ്രവീണിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ‌ പങ്കുവെച്ചിരുന്നു. അന്ന് തന്നെ പലരും അർച്ചനയുടെ പുതിയ പ്രണയത്തെ കുറിച്ച് അന്വേഷിച്ച് എത്തിയിരുന്നു. പിന്നാലെയാണ് വിവാഹിതയായ വിവരം കല്യാണ ഫോട്ടോ സഹിതം അർച്ച അറിയിച്ചത്. ഇപ്പോൾ പ്രവീണിനെ കണ്ടെത്തിയത് എങ്ങനെ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അർച്ചന. പ്രണയ വിവാഹമല്ലെന്നും വിവാഹ വെബ്സൈറ്റ് വഴി കണ്ടെത്തിയതാണെന്നുമാണ് അർച്ചന പറയുന്നത്.

പകുതി മലയാളിയും പകുതി നേപ്പാളിയും

അർച്ചന പകുതി മലയാളിയും പകുതി നേപ്പാളിയുമാണ്. അച്ഛൻ സുശീലൻ കൊല്ലംകാരനാണ്. അമ്മയുടെ നാട് കാഠ്മണ്ഡുവാണ്. രോഹിത്ത്, കല്പന എന്നിങ്ങനെ രണ്ട് സഹോദരങ്ങളാണ് അർച്ചനയ്ക്കുള്ളത്. അർച്ചനയുടെ സഹോദരൻ രോഹിത്ത് നടി ആര്യയുടെ ആദ്യ ഭർത്താവായിരുന്നു. പിന്നാലെ ഇരുവരും വിവാഹ​ ബന്ധം വേർ‌പിരിഞ്ഞു. അടുത്തിടെയാണ് രോഹിത്ത് രണ്ടാമതും വിവാഹിതനായത്. ‌അർച്ചനയുടെ ആദ്യ വിവാഹം പ്രണയ വിവാഹമായിരുന്നു. ഡൽഹിക്കാരനായ മനോജ് യാദവിനെയാണ് അർച്ചന ആദ്യം വിവാഹം ചെയ്തത്. പിന്നാലെ ഇരുവരും വേർപിരിഞ്ഞു. ശേഷമാണ് പ്രവീണിനെ അർച്ചന കണ്ടെത്തിയത്. കൊല്ലത്ത് കുടുംബത്തോടൊപ്പം സ്ഥിര താമസമാക്കിയ ശേഷമാണ് അർച്ചന സിരീയൽ അഭിനയം ആരംഭിച്ചത്.

ഇന്ത്യൻ നവവധുവായി തിളങ്ങി

ഡിസംബർ ആദ്യ ആഴ്ചയിലാണ് വിവാഹിതയായെന്ന വാർത്ത വിവാഹ ഫോട്ടോയ്ക്കൊപ്പം അർച്ചന പങ്കുവെച്ചത്. അമേരിക്കയിൽ നടന്ന വിവാഹത്തിൽ ഇന്ത്യൻ നവവധു വേഷത്തിലാണ് അർച്ചന എത്തിയത്. ‌ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാം​ഗങ്ങളുമായിരുന്നു പങ്കെടുത്തത്. 'നിന്നെ പോലൊരാളെ ജീവിതത്തിലേക്ക് ലഭിച്ച ഞാന്‍ ഭാഗ്യവതിയാണ്. എനിക്ക് സന്തോഷവും സ്‌നേഹവും നേടി തരുന്നതിന് നിന്നോട് നന്ദി പറയുകയാണ്' എന്നാണ് വിവാഹ ഫോട്ടോ പങ്കുവെച്ച് അർച്ചന കുറിച്ചത്. വിവാഹ ഫോട്ടോ പങ്കുവെച്ചപ്പോൾ‌ അർച്ചനയുടെ നാത്തൂനായിരുന്ന‌ ആര്യയടക്കമുള്ള താരങ്ങൾ ആശംസകൾ നേർന്നിരുന്നു. അഭിനന്ദനങ്ങള്‍ പ്രിയപ്പെട്ടവളേ... കണ്ണ് തട്ടാതെ ഇരിക്കട്ടേ.. എന്നാണ് അര്‍ച്ചനയുടെ പോസ്റ്റിന് താഴെ കമന്റായി ആര്യ കുറിച്ചത്. സാധിക വേണുഗോപാല്‍, വീണ നായര്‍, തുടങ്ങിയവരും താരദമ്പതിമാര്‍ക്കുള്ള ആശംസ അറിയിച്ചെത്തിയിരുന്നു.

പ്രവീണിനെ കണ്ടുമുട്ടിയത്

എങ്ങനെയാണ് പ്രവീണിനെ അർച്ചന കണ്ടെത്തിയത് എന്ന് പലർക്കും അറിയില്ല. പ്രണയ വിവാഹമായിരിക്കും എന്നാണ് ആരാധകർ അടക്കമുള്ളവർ കരുതിയത്. എന്നാൽ ഇപ്പോൾ‌‍ താൻ പ്രവീണിനെ എങ്ങനെ കണ്ടെത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അർച്ചന. സമയത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രണയ കഥ അർച്ചന വെളിപ്പെടുത്തിയത്. ആദ്യത്തെ ലോക്ക് ഡൗൺ സമയത്താണ് അർച്ചനയും പ്രവീണും പരിചയപെടുന്നതും പ്രണയത്തിൽ ആകുന്നതും. അർച്ചന പ്രവീണുമൊത്തുള്ള ചിത്രങ്ങൾ മുമ്പും പലതവണ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. 'ക്രിസ്തുമസ് ടൈമിൽ ആണ് ഞാൻ സൈൻ ആപ്പ് ചെയ്യുന്നത്. ഓൾമോസ്റ്റ് ആ സമയത്തോടെയാണ് പ്രവീണും അതിലേക്ക് എത്തിയത്. അങ്ങനെ ഞങ്ങൾ കണക്റ്റ് ആയി...'

വിവാഹമെന്ന് ചിന്തിക്കാൻ തുടങ്ങിയത്

'ജനുവരി ആദ്യം മെസേജ് പരസ്പരം അയച്ചു. ജനുവരി അഞ്ചൊക്കെ ആയപ്പോഴാണ് പരസ്പരം വീഡിയോകോൾ ചെയ്യുന്നത്. പക്ഷെ ആദ്യം ചില കൺഫ്യൂഷൻസ് ഉണ്ടായിരുന്നു... കാരണം യൂ എസ്സിൽ ആണ് പുള്ളി. പക്ഷെ സംസാരിക്കുമ്പോൾ ഞാൻ വളരെ കംഫർട്ട് ആണ്. ഹിന്ദിയിൽ ആണ് ആദ്യം സംസാരിക്കുന്നത്. ആദ്യം സംസാരിക്കുമ്പോൾ തന്നെ നമുക്ക് ഒരു പോസിറ്റീവ് വൈബ് ഫീൽ ചെയ്തിരുന്നു. അന്ന് മുതൽ സംസാരിക്കുകയും കുടുംബം തമ്മിൽ പരസ്‌പരം പരിചയപ്പെടുകയും ചെയ്തു. പിന്നീട് അമേരിക്കയിലേക്ക് വരാനും ഞാൻ എങ്ങിനെയാണ് എന്ന് നോക്കി മനസിലാക്കിയ ശേഷം ഒരു തീരുമാനം എടുക്കാനും പറയുന്നത് പ്രവീൺ ആണ്.'

ആരാധകരുടെ ​ഗ്ലോറി

'അറേഞ്ച്ഡ് കം ലവ് ആണ്. അല്ലാതെ ലവ് കം അറേഞ്ച്ഡ് അല്ല. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വീഡിയോകോൾ വഴി കിട്ടി. എല്ലാ അച്ഛന്റെയും അമ്മയുടെയും ദുഃഖം മക്കളുടെ ജീവിതത്തെ കുറിച്ചായിരിക്കും. അത്കൊണ്ടുതന്നെ ഞങ്ങളുടെ വിവാഹം വീട്ടുകാർക്ക് ഏറെ സന്തോഷമാണ് നൽകിയത്. അമ്മയ്ക്ക് കൊവിഡ് സമയത്ത് അൽപ്പം വയ്യാതെ ആയിരുന്നു. അത് അമ്മയ്ക്ക് ഏറെ സ്ട്രെസ്സ്ഫുൾ സമയം ആയിരുന്നു' ‌അർച്ചന പറയുന്നു. എന്റെ മാനസപുത്രിക്ക് ശേഷവും പിന്നീട് നിരവധി സീരിയലുകളിൽ അഭിനയിച്ചെങ്കിലും ബിഗ് ബോസ് സീസൺ ഒന്നിലെത്തിയപ്പോഴാണ് അർച്ചനയ്ക്ക് കൂടുതൽ ആരാധകരെ ലഭിച്ചത്. ബി​ഗ് ബോസ് ആദ്യ സീസണിലെ ഏറ്റവും ശക്തരായ മത്സരാർഥികളിൽ‌ ഒരാളും അർച്ചനയായിരുന്നു. പക്ഷെ അവസാന അ‍ഞ്ചിൽ എത്തും മുമ്പ് അർച്ചന പുറത്തായി. അർച്ചന എന്ന നടിയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ആരാധകർ ചിന്തിക്കുന്നത് ​ഗ്ലോറിയെ കുറിച്ചാണ്. അന്നും ഇന്നും അർച്ചനയുടെ ട്രേ‍ഡ് മാർക്ക് കഥാപാത്രവും ​ഗ്ലോറിയാണ്. ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ എപ്പിസോഡുകൾ സംപ്രേഷണം ചെയ്ത പരമ്പരകളിൽ ഒന്നും എന്റെ മാനസപുത്രിയായിരുന്നു.

ഇനി അഭിനയത്തിലേക്ക് എപ്പോൾ‌?

അഭിനയമൊക്കെ വിട്ട് അർച്ചന യുഎസിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ്. അമേരിക്കയിൽ സെറ്റിലായ വ്യക്തിയെയാണ് വിവാഹം ചെയ്തത് എന്ന് അർച്ചന അറിയിച്ചപ്പോൾ ആരാധകർ ഏറെ വിഷമിച്ചത് അർച്ചന ഇനി അഭിനയിത്തിലേക്ക് വരില്ലേയെന്ന് ചിന്തിച്ചിട്ടായിരുന്നു. അർച്ചനയുടെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് കമന്റായി ആരാധകർ‌ എപ്പോഴും ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്നും അർച്ചന എപ്പേഴാണ് ഇനി സീരിയലിൽ സജീവമാകുന്നത് എന്നാണ്. പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ ആയിരുന്നു അവസാനമായി അര്‍ച്ചന അഭിനയിച്ചിരുന്നത്.

More from Filmibeat

Read more about: archana susheelan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X