'വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ, അച്ഛന് ദേഷ്യം ഇല്ലെന്ന് മനസിലായി'; അപൂർവമായ കൂടിക്കാഴ്ചയെന്ന് അശ്വതി

വിവിധ ചാനലുകളിലായി മിനി സ്ക്രീനിൽ നിരവധി പരമ്പരകൾ സംപ്രേഷണം ചെയ്യുന്നുണ്ട്. അവയിൽ ചിലത് മാത്രം മെ​ഗാ പരമ്പരയായി അഞ്ഞൂറിന് മുകളിൽ എപ്പിസോഡുകളായി സംപ്രേഷണം ചെയ്യും. അത്തരത്തിൽ എഴുന്നൂറിന് മുകളിൽ എപ്പിസോഡുകൾ കുങ്കുമപ്പൂവിന്റേതായി സംപ്രേഷണം ചെയ്തിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പരമ്പര വളരെ വേ​ഗത്തിലാണ് പ്രേക്ഷകരെ സമ്പാദിച്ചത്. ആശാ ശരത്ത് എന്ന നടി ജനങ്ങൾക്ക് സുപരിചിതയായതും കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ്.

ആശ ശരത്തിന് പുറമെ അശ്വതി, ഷെല്ലി, ജി.കെ പിള്ള, സാജൻ സൂര്യ, ഷാനവാസ് ഷാനു, ലിഷോയി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി കുങ്കുമപ്പൂവിൽ അഭിനയിച്ചത്. 2011ൽ സംപ്രേഷണം ആരംഭിച്ച പരമ്പര 2014ൽ ആണ് അവസാനിച്ചത്. ഇക്കഴിഞ്ഞ ജനുവരി അവസാനമാണ് സീരിയലിന്റെ പതിനൊന്നാം വാർഷികം ആഘോഷിച്ചത്. കുങ്കുമപ്പൂവിൽ അമല എന്ന വില്ലത്തി വേഷം ചെയ്ത് പ്രേക്ഷകരുടെ മനസിൽ കുടിയേറിയ നടിയാണ് അശ്വതി. വളരെ ക്രൂരമായ പെരുമാറ്റവും സംഭാഷണവുമായി അശ്വതി അവതരിപ്പിച്ച അമല വളരെ പെട്ടന്ന് തന്നെ ഹിറ്റായി.

കുങ്കുമപ്പൂവിലെ അമല

കുങ്കുമപ്പൂവിൽ തന്റെ റീൽ അച്ഛനായി അഭിനയിച്ച നടൻ ലിഷോയിയെ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടതിന്റെ സന്തോഷത്തിലാണ് അശ്വതി ഇപ്പോൾ. രസകരമായ കുറിപ്പിനൊപ്പമാണ് നടൻ ലിഷോയിയെ വർഷങ്ങൾക്ക് ശേഷം കണ്ട സന്തോഷം അശ്വതി പങ്കുവെച്ചത്. അമലയുടെ അച്ഛൻ ആയ പ്രഭാകരൻ എന്ന കഥാപാത്രത്തെയാണ് ലിഷോയി അവതരിപ്പിച്ചത്. 'മേനോനച്ഛനെ എട്ട് വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ... അമല മോളോട് അച്ഛന് യാതൊരു ദേഷ്യവും ഇല്ലെന്ന് പറഞ്ഞു' എന്ന ക്യാപ്ഷനോടെയായാണ് അശ്വതി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതും ആരാധകരെല്ലാം രണ്ടുപേരെയും വീണ്ടും ഒരുമിച്ച് കാണാൻ സാധിച്ച സന്തോഷം പങ്കുവെച്ചു. സീരിയലിൽ ഷെല്ലി കിഷോറാണ് നായികയായ ശാലിനിയായി അഭിനയിച്ചത്.

വർഷങ്ങൾക്ക് ശേഷം റീൽ അച്ഛനെ കണ്ടപ്പോൾ

സീരിയലിൽ മകളായ അമലയുടെ പ്രവൃത്തികൾ തന്നെ അലോസരപ്പെടുത്തിയിരുന്നതിനാൽ പ്രഭാകരന് മകളോട് സ്നേഹം ഉണ്ടായിരുന്നില്ല. 'പത്ത് വർഷം വേണ്ടി വന്നു അല്ലെ ദേഷ്യം ഇല്ല എന്ന് അറിയാൻ, അമല മോൾ ഒരു ദുഷ്ടയായിരുന്നല്ലോ അച്ഛൻ അത് ക്ഷമിക്കും, ഇല്ല മേനോൻ സാറിന് അങ്ങനെ പറയാൻ കഴിയില്ല. ഞാൻ വിശ്വസിക്കില്ല. പ്രൊഫസർ ജയന്തിയുടെ കുറവ് ഉണ്ട്...' തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. അശ്വതി അഭിനയ രംഗത്തേക്ക് തിരിച്ചുവരണമെന്നുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സാജൻ സൂര്യയാണ് സീരിയലിൽ അശ്വതിയുടെ ഭർത്താവിന്റെ വേഷത്തിൽ അഭിനയിച്ചത്. തുടർന്നും ഇത്തരം എവർ​ഗ്രീൻ സീരിയലുകളുടെ ഭാ​ഗമാകാൻ തനിക്ക് ആ​ഗ്രഹമുണ്ടെന്ന് അശ്വതി അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.

Recommended Video

വെറ്റിലയും പാമ്പുമല്ല...കണ്ടോ കലക്കനായി പാടാനും ഗായത്രിക്ക് അറിയാം | Filmibeat Malayalam
സന്തോഷം അറിയിച്ച് ആരാധകരും

അൽഫോൺസാമ്മ എന്ന ഭക്തി സീരിയലിൽ അൽഫോൺസാമ്മയായിട്ടാണ് അശ്വതി അഭിനയിച്ചത്. ശേഷമാണ് കുങ്കുമപ്പൂവിലേക്കുള്ള അവസരം അശ്വതിക്ക് ലഭിച്ചത്. വിരലിലെണ്ണാവുന്ന സീരിയലുകളിൽ മാത്രമെ അശ്വതി അഭിനയിച്ചിട്ടുള്ളൂവെങ്കിലും രണ്ട് സീരിയലുകളിലൂടെ തന്നെ വലിയ സ്വീകാര്യത അശ്വതിക്ക് സമ്പാദിക്കാൻ കഴിഞ്ഞു. വിവാഹത്തോടെ വിദേശത്ത് സ്ഥിര താമസമാക്കിയ അശ്വതി വിശേഷങ്ങളും തന്റെ ചിന്തകളും സോഷ്യൽമീഡിയ വഴിയാണ് ആരാധകരെ അറിയിക്കുന്നതും സംസാരിക്കുന്നതും. 2010ൽ ആയിരുന്നു ടിയുടെ വിവാഹം. അബുദാബിയിൽ ഐ.ടി മാനേജരായ ജെറിനാണ് ഭർത്താവ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഓർക്കുട്ട് വഴി പരിചയപ്പെട്ട് സുഹൃത്തുക്കളായി ഒടുവിൽ ഇരുവീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. പലപ്പോഴും സിനിമകൾ സംബന്ധിച്ച് അശ്വതി പങ്കുവെക്കുന്ന നിരൂപണ കുറിപ്പുകൾ ആരാധകരുടെ വിമർശനത്തിന് കാരണമാകാറുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X