മനസില്‍ ഉറച്ച തീരുമാനവും ചില ഇഷ്ടങ്ങള്‍ ത്യജിക്കാനുള്ള മനസ്സും ഉണ്ടോ? തന്നെ പോലെയാവാമെന്ന് നടി അശ്വതി
ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായ അല്‍ഫോണ്‍സാമ്മയിലൂടെയും കുങ്കുമപൂവിലൂടെയും ശ്രദ്ധേയായ നടിയാണ് അശ്വതി. നിരവധി സീരിയലുകളില്‍ നായികയായും വില്ലത്തിയായിട്ടുമൊക്കെ അഭിനയിച്ചിട്ടുള്ള അശ്വതി സോഷ്യല്‍ മീഡിയ പേജുകളിലും സജീവമാണ്. കഴിഞ്ഞ ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ അശ്വതി എഴുതുന്ന റിവ്യൂസ് വലിയ ചര്‍ച്ചാവാറുണ്ട്. ഇപ്പോഴിതാ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി.
ഒരു കാലത്ത് വളരെ തടിച്ച് ശരീരത്തിലേക്ക് പോയ അശ്വതിയുടെ ഗംഭീര മേക്കോവറാണ് കണ്ടത്. ശരീരഭാരം നിയന്ത്രിച്ച് അതീവ സുന്ദരിയായിട്ടുള്ള തിരിച്ച് വരവിനെ കുറിച്ച് പറഞ്ഞാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്. തന്റെ മാറ്റം കണ്ട് ഡയറ്റ് പ്ലാന്‍ ചോദിക്കുന്നവര്‍ക്കുള്ള മറുപടിയും പുതിയ എഴുത്തിലൂടെ നടി നല്‍കിയിരിക്കുകയാണ്. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം..

'It's not about perfect. It's about effort. And when you bring that effort every single day, that's where transformation happens. That's how change occurs.... അങ്ങനൊക്കെ ഇംഗ്‌ളീഷില്‍ പറയാം പച്ച മലയാളത്തില്‍ പറഞ്ഞാല്‍ നമ്മടെ മനസ്സില്‍ ഉറച്ച തീരുമാനവും, പല ഇഷ്ടങ്ങള്‍ ത്യജിക്കാനുള്ള മനസ്സ് ഉണ്ടോ? ആരുടെയും പിന്നാലെ ഡയറ്റ് ചാര്‍ട്ടിനു നടക്കേണ്ട ആവശ്യമില്ല.
പലരും എന്നോട് മെലിഞ്ഞത് എങ്ങനെ ആണ്, പറഞ്ഞു തരുമോ എന്നൊക്ക ചോദിച്ചു മെസ്സേജ് അയക്കാറുണ്ട്. ഞാന്‍ ചെയ്ത ഡയറ്റ് ഏതാണെന്നു പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു.. പക്ഷെ ആ ഡയറ്റ് ചിലപ്പോള്‍ നിങ്ങള്‍ക്ക് പറ്റി എന്ന് വരില്ല. അഥവാ പറ്റിയാലും ഇന്ന ഡയറ്റ് ആണ് ചെയ്യുന്നതെന്ന് ആരോടെങ്കിലും പറഞ്ഞാലോ അറിഞ്ഞാലോ അത് അപകടം ആണെന്ന് പറഞ്ഞു തരാനെ ആള്‍ക്കാര്‍ ഉണ്ടാകൂ.

ഞാനായിട്ട് ഒരാള്‍ക്ക് ഒരു ദോഷം ഉണ്ടാകാന്‍ പാടില്ല എന്നത് കൊണ്ട് എനിക്ക് മെസ്സേജ് അയക്കുന്നവരോട് ഒന്നേ പറയാനുള്ളു അതാണ് ഏറ്റവും മുകളില്‍ പറഞ്ഞ കാര്യം നമ്മുടെ മനസ്സ്. മെലിയണം എന്ന ഉത്തമ ബോധത്തോടെ നിങ്ങള്‍ക്ക് യോജിക്കുന്ന രീതിയില്‍ ഭക്ഷണം ക്രമീകരിച്ചു വ്യായാമം ചെയ്തും ശരീര ഭാരം നില നിര്‍ത്താന്‍ ശ്രമിക്കുക. എല്ലാവര്‍ക്കും നല്ല ആരോഗ്യം തമ്പുരാന്‍ നല്‍കട്ടെ...' എന്നുമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ അശ്വതി പറയുന്നത്.
തന്റെ മേക്കോവറിന് മുന്നിലെ ചിത്രവും ശേഷമുള്ള ചിത്രവും അശ്വതി പങ്കുവെച്ചിരുന്നു. എന്നാല്‍ നടിയുടെ പോസ്റ്റിന് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. തടിച്ചിരുന്നപ്പോള്‍ തന്നെയാണ് കാണാന്‍ ഭംഗി. ഇപ്പോഴുള്ള ലുക്കും മോശമില്ല. എന്നാലും ഇനിയും തടി കുറയ്ക്കാന്‍ നോക്കേണ്ടതില്ല. അതിലാണ് സുന്ദരിയെന്നാണ് ചിലരുടെ അഭിപ്രായം.


Click it and Unblock the Notifications