For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഡീ​ഗ്രേഡിങ് നടത്താൻ മാത്രം മോശം സിനിമയല്ല മേപ്പടിയാൻ'; അണിയറപ്രവർത്തകരെ പ്രശംസിച്ച് സീരിയൽ താരം അശ്വതി!

  |

  മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ടതാരമാണ് നടി അശ്വതി. കുങ്കുമപ്പൂവ്, കാണാക്കുയിൽ അൽഫോൻസാമ്മ, മനസ്സറിയാതെ തുടങ്ങിയ സീരിയലുകളിലൂടെയാണ് ആശ്വതി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയത്. തന്റേതായ അഭിനയ ശൈലിയിലുടെ പ്രേക്ഷകരെ ആകർഷിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. വിവാഹിതയായ അശ്വതി സീരിയലിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയ വഴി തന്റെ ആരാധകരോട് എപ്പോഴും സംവദിക്കാറുണ്ട്. കുങ്കുമപ്പൂവ് എന്ന സീരിയലിലെ അമല എന്ന കഥാപാത്രമാണ് അശ്വതിക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ജനപ്രീതി നേടി കൊടുത്തത്.

  'എന്നെ എടുത്തെറിഞ്ഞു, ദൈവമേയെന്ന് വിളിച്ചു.. മോഹൻലാൽ, പരിക്ക് പറ്റി രക്തം വന്നു'; ബാബു ആന്റണി!

  വിവാഹത്തോടെ വിദേശത്ത് സ്ഥിര താമസമാക്കിയ അശ്വതി മനോഹരമായ കുറിപ്പുകളും കുടുംബവിശേഷങ്ങളും എല്ലാം സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. ആശാ ശരത്ത്, ഷെല്ലി കിഷോർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ സീരിയലായിരുന്നു 2011 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ്. ഇപ്പോഴും അശ്വതിയും ഷെല്ലിയും ആശാ ശരത്തുമെല്ലാം കുങ്കുമപ്പൂവിലെ താരങ്ങൾ എന്ന പേരിൽ തന്നെയാണ് പ്രേക്ഷകർക്കിടയിൽ സുപരിചിതർ. ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയെടുത്ത സീരിയൽ കൂടിയായിരുന്നു കുങ്കുമപ്പൂവ്.

  'സിനിമയ്ക്കും അശ്വതിക്കുമൊപ്പം കൂടിയിട്ട് 34 വർഷം'; പറഞ്ഞാൽ തീരാ‍ത്ത കടപ്പാടുണ്ടെന്ന് ജയറാം!

  താൻ കാണുന്ന സിനിമകളുടെയെല്ലാം അഭിപ്രായങ്ങൾ സോഷ്യൽമീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട് അശ്വതി. ഇപ്പോൾ കഴിഞ്ഞ ദിവസം ഒടിടിയിൽ റിലീസ് ചെയ്ത ഉണ്ണി മുകുന്ദൻ സിനിമയായ മേപ്പടിയാനെ കുറിച്ച് അശ്വതി പങ്കുവെച്ച കുറിപ്പാണ് സോഷ്യൽമീഡിയയിൽ ശ്ര​ദ്ധ നേടുന്നത്. ഡീ​ഗ്രേഡ് ചെയ്യാൻ മാത്രം മോശം സിനിമയല്ല മേപ്പടിയാൻ എന്നാണ് അശ്വതി സോഷ്യൽമീഡിയയിൽ കുറിച്ചത്. 'മേപ്പടിയാൻ.... എന്തിന്റെ പേരിൽ ആണ് ഈ ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചത് എന്നറിയാൻ പാടില്ല.... നല്ലൊരു സിനിമ. ക്ലൈമാക്സ്‌ അടിപൊളി. ഈ അടിപൊളി എന്ന് എന്റെ വായിൽ നിന്ന് അറിയാതെ വീണുപോയി ഇന്ദ്രൻസ് അവതരിപ്പിച്ച ഹാജിയാർ എന്ന കഥാപാത്രത്തിന്റെ ഷോപ്പ് അവിടെ ഓപ്പൺ ആയ സീൻ വന്നപ്പോൾ. അതുപോലെ വർക്കിയെപ്പോലെ ഒരെണ്ണം മതിയല്ലോ കൂട്ടുകാരൻ ആയിട്ട് സകല പ്രശ്നങ്ങളും തലയിൽ ആക്കി തരാൻ. വർക്കിയും അജു വർ​ഗീസ് ചെയ്ത കഥാപാത്രവും നമ്മൾക്ക് ഒരു നല്ല മെസ്സേജ് ആണ് തന്നത്. ഓരോ കഥാപാത്രങ്ങളും വളരെ ഭംഗിയായി ചെയ്തു. ജയകൃഷ്ണന്റെ പ്രശ്നങ്ങളുടെ കൂടെ പ്രേക്ഷകനെയും സഞ്ചരിപ്പിക്കാൻ സിനിമക്ക് സാധിച്ചു. മേപ്പടിയാൻ സിനിമയ്ക്ക് ആശംസകൾ' എന്നാണ് അശ്വതി കുറിച്ചത്.

  അശ്വതിയുടെ റിവ്യൂ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ നടിയുടെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്‍ണു മോഹൻ സംവിധാനം ചെയ്ത ചിത്രമാണ് മേപ്പടിയാൻ. ആക്ഷൻ ഹീറോ പരിവേഷത്തിൽ നിന്ന് വേറിട്ട് ഉണ്ണി മുകുന്ദനെ കുടുംബനായകനായി അവതരിപ്പിച്ച സിനിമ കൂടിയായിരുന്നു ഇത്. തിയേറ്ററിൽ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോൾ ആണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ബാനറിൽ ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മാണം നിർവ്വഹിച്ച ചിത്രം കൂടിയാണ് മേപ്പടിയാൻ. 2019ൽ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടർന്നും വൈകുകയായിരുന്നു. സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ നടത്തിയ മേക്കോവർ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

  Recommended Video

  മഞ്ജു വാര്യര്‍ക്കെതിരെ സംഘി ആക്രമണം, കട്ടകലിപ്പില്‍ ഉണ്ണി മുകുന്ദന്‍ | FilmiBeat Malayalam

  അജു വർഗീസ്‌, ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, വിജയ്‌ ബാബു, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്‌. നീൽ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. സംഗീതം രാഹുൽ സുബ്രഹ്മണ്യം. ഷമീർ മുഹമ്മദ് ചിത്രസംയോജനം നിർവഹിക്കുന്നു. ചിത്രത്തിന്റെ പോസ്റ്റർ മഞ്ജു വാര്യർ പങ്കുവച്ചതുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണങ്ങളിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ നേരത്തെ രംഗത്തെത്തിയിരുന്നു. മാത്രമല്ല ചിത്ര്തതിൽ സേവാഭാരതിയുടെ ആംബുലൻസ് ഉപയോ​ഗിച്ചതും ഇന്ദ്രൻസിന്റെ കഥാപാത്രവുമെല്ലാം ചൂണ്ടികാട്ടിയാണ് സിനിമ റിലീസ് ചെയ്ത സമയത്ത് ഡീ​ഗ്രേഡിങ് നടന്നത്.

  Read more about: aswathy
  English summary
  Serial Actress Aswathy's Review On Unni Mukundan's Meppadiyan movie Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X