Don't Miss!
- News
'അന്ന് വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ മോഹൻലാൽ റൗഡി ആയിരുന്നില്ലേ?'; അടൂരിനെ രൂക്ഷമായി വിമർശിച്ച് മേജർ രവി
- Travel
മഞ്ഞുമല കയറാം..സാഹസികരാകാം! ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ!
- Sports
IND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന് ഗില്ലിന്റെ ഉത്തരമിതാ
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
'നിങ്ങള്‍ എന്തൊരു തള്ളയാണ്?, മകളുടെ കുഞ്ഞിനെ കാണാന്‍ വരുന്നത് ഇപ്പോഴാണോ?'; അമ്മയോട് ആതിര മാധവ് ചോദിച്ചത്!
സിനിമകളിലെ താരങ്ങളെക്കാളും സീരിയൽ താരങ്ങളെയാണ് പ്രേക്ഷകർ കൂടുതലും ഓർത്തിരിക്കുക. കാരണം ദിവസവും തങ്ങളുടെ സ്വീകരണ മുറികളിലേക്ക് എത്തുന്നത് സീരിയൽ താരങ്ങളായതിനാൽ കുടുംബത്തിലെ അംഗത്തെപ്പോലെയാണ് പ്രേക്ഷകർ അവരെ മനസിൽ കൊണ്ടുനടക്കുന്നത്.
അത്തരത്തിൽ ഒറ്റ സീരിയലിലൂടെ പ്രേക്ഷക ഹൃദയം കവർന്ന സീരിയൽ താരമാണ് നടി ആതിര മാധവ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയലിലൂടെയാണ് ആതിര മാധവ് അനന്യയായി പ്രേക്ഷകരെ സ്വന്തമാക്കിയത്. ഏഷ്യനെറ്റിൽ ഏറ്റവും കൂടുതൽ റേറ്റിങുള്ള സീരിയലാണ് കുടുംബവിളക്ക്.

പ്രധാന കഥാപാത്രമായ സുമിത്രയുടെ മരുമകളായ അനന്യയായിട്ടാണ് സീരിയലിൽ ആതിര മാധവ് അഭിനയിച്ചിരുന്നത്. പിന്നീട് താരം ഗർഭിണിയായി. ഗർഭിണിയായിട്ടും അഞ്ചാം മാസം വരെ ആതിര മാധവ് കുടുംബവിളക്കിൽ അഭിനയിച്ചിരുന്നു.
പിന്നീട് വിശ്രമം വേണ്ടി വന്നതിനാലാണ് ആതിര മാധവ് സീരിയലിൽ നിന്നും പിന്മാറിയത്. ഇപ്പോൾ താരത്തിന് ഒരു കുഞ്ഞുണ്ട്. മകൻ പിറന്നതോടെ താൽക്കാലിക ഇടവേള അഭിനയത്തിന് നൽകിയിരിക്കുകയാണ് ആതിര.
ഭർത്താവിനൊപ്പം ബ്ലാംഗൂരിലു മറ്റുമായാണ് ആതിരയുടെ താമസം. ഇടയ്ക്ക് നാട്ടിൽ വരാറുമുണ്ട് താരം. സീരിയലിൽ നിന്ന് പിന്മാറിയ ശേഷം ആതിരയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് സോഷ്യൽമീഡിയ വഴിയാണ്. ആതീസ് ലിറ്റിൽ വേൾഡ് എന്ന പേരിൽ ഒരു യുട്യൂബ് ചാനലും താരത്തിനുണ്ട്.
ഇപ്പോഴിത തന്നേയും കുഞ്ഞിനേയും കാണാൻ ഏഴ് മാസങ്ങൾക്ക് ശേഷം തന്റെ റീൽ അമ്മ വന്നതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആതിര മാധവ്. കുടുംബ വിളക്ക് സീരിയലില്‍ ആതിരയുടെ അനന്യ എന്ന കഥാപാത്രത്തിന്റെ അമ്മയായി അഭിനയിക്കുന്ന നടി കൃഷ്ണയാണ് ഏഴ് മാസങ്ങള്‍ക്ക് ശേഷം തന്റെ റീല്‍ മകളുടെ കുഞ്ഞിനെ കാണാനായി എത്തിയത്.
റീല്‍ മമ്മി വന്നതിന്റെ സന്തോഷവും കുറേ ഏറെ വിശേഷങ്ങളും പുതിയ വീഡിയോയില്‍ ആതിര പങ്കുവെച്ചു. എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യവും ബന്ധവും താനും കൃഷ്ണ ചേച്ചിയും തമ്മിലുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് വന്ന് കയറിയ റീല്‍ അമ്മയോട് 'നിങ്ങള്‍ എന്തൊരു തള്ളയാണ്.... സ്വന്തം മകളുടെ കുഞ്ഞിനെ കാണാന്‍ വരുന്നത് ഇപ്പോഴാണോ എന്ന് ആതിര ചോദിക്കുന്നത്.
ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് കൃഷ്ണ ആതിരയുടെ കുഞ്ഞിനെ കാണാനായി എത്തിയത്. പ്രൊഡക്ഷന്‍ ഫുഡ് കഴിക്കാനായി വിളിച്ചപ്പോള്‍ വേണ്ട ആതിര നല്ല കുക്കാണ് തനിക്ക് എന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടാവുമെന്ന് പറഞ്ഞാണ് വന്നതെന്നും കൃഷ്ണ വീഡിയോയിൽ പറയുന്നുണ്ട്.

കുഞ്ഞ് വന്നതിന് ശേഷം അടുക്കളയില്‍ പോകാന്‍ പോയിട്ട് ടോയിലറ്റില്‍ പോകാന്‍ പോലും സമയമില്ല എന്നാണ് ആതിര അതിനുള്ള മറുപടിയായി പറഞ്ഞത്. അതുകൊണ്ട് സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ ചായയും കുറച്ച് ബേക്കറി പലഹാരവുമാണ് റീൽ മമ്മിയ്ക്ക് ആതിര നല്‍കിയത്.
ഷൂട്ടിങ് തിരക്കുകള്‍ ആയതിനാലാണ് കൃഷ്ണ ആതിരയുടെ കുഞ്ഞിനെ കാണാന്‍ വരാനായി വൈകിയത്. ഒരേ സമയം ഒന്നിലധികം സീരിയലുകള്‍ ചെയ്യുന്നുണ്ട്. അതിനിടയില്‍ കൂമന്‍ എന്ന സിനിമയിലും അഭിനയിച്ചു. കൃഷ്ണ പറഞ്ഞു. കൂമനിൽ ചെയ്ത വേഷത്തെ കുറിച്ചും കൃഷ്ണ ആതിരയോട് വീഡിയോയിൽ സംസാരിച്ചു.
Also Read: ആവേശം അതിരുവിട്ടു, ഐശ്വര്യയെ പരസ്യമായി അപമാനിച്ച് അഭിഷേക്! താരത്തിനെതിരെ ആരാധകര്‍
കുടുംബവിളക്കിലെ മറ്റ് താരങ്ങളുടെ വിശേഷങ്ങളും ആതിര മാധവ് കൃഷ്ണയോട് ചോദിക്കുന്നതും വീഡിയോയിൽ കാണാം. കുടുംബവിളക്കിൽ മുമ്പ് ശീതളായി അഭിനയിച്ചിരുന്ന അമൃത നായർ ആതിരയുടെ ഉറ്റ ചങ്ങാതിയാണ്.
കുടുംബസമേതം അമൃത എപ്പോഴും ആതിരയെ കാണാനും വിശേഷങ്ങൾ തിരക്കാനും എത്താറുണ്ട്. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ഫോട്ടോഷൂട്ടും മറ്റുമായി ആതിര ലൈവാണ് എപ്പോഴും.