ലക്കിയസ്റ്റ് മാൻ, അച്ഛനാണെന്ന് കരുതി, മണി പവർ; നടി അവന്തിക മോഹന്റെ ഭർത്താവിനെ കണ്ട് ഞെട്ടി ആരാധകർ!
ചുരുങ്ങിയകാലം കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് അവന്തിക മോഹൻ. നിരവധി സിനിമകളിലും മലയാളം സീരിയലുകളിലും അഭിനയിച്ചിട്ടുള്ള അവന്തികയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത് തൂവൽസ്പർശം സീരിയലിലൂടെയാണ്. ശ്രേയ നന്ദിനി ഐപിഎസ് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. അഭിനയത്തിലേക്കുള്ള അരങ്ങേറ്റം യക്ഷി എന്ന മലയാള സിനിമയിൽ നായിക വേഷം ചെയ്തുകൊണ്ടായിരുന്നു.
പിന്നീടാണ് സീരിയലുകളും ചെയ്ത് തുടങ്ങിയത്. മുപ്പത്തിയഞ്ചുകാരിയായ താരം മോഡലിങ് രംഗത്തും സജീവമാണ്. കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ചർച്ചയാകുന്നത്. ഭർത്താവിനൊപ്പം നടത്തിയ ഡേറ്റിന്റെ ഫോട്ടോകളാണ് അവന്തിക പങ്കുവെച്ചത്. ആഢംബര ഹോട്ടലിൽ നിന്നും ഭർത്താവിനൊപ്പം പകർത്തിയ റൊമാന്റിക്ക് ചിത്രങ്ങളും അവന്തിക പങ്കിട്ടു.

പ്രിന്റഡ് ബോഡി കോൺ ഡ്രസ്സിൽ ക്യാഷ്യൽ ലുക്കിൽ അതീവ സുന്ദരിയായാണ് ഫോട്ടോയിൽ അവന്തിക പ്രത്യക്ഷപ്പെട്ടത്. ആ പുഞ്ചിരികൾ കാണാൻ സ്വൈപ്പ് ചെയ്യൂ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. ഇൻഫിനിറ്റി, ഗ്രാറ്റിറ്റ്യൂഡ്, ലേറ്റ്ലി, പിക്ചർ ഓഫ് ദി ഡെ ഹാഷ് ടാഗുകളും ഫോട്ടോയ്ക്കൊപ്പം അവന്തിക ചേർത്തിട്ടുണ്ട്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ കമന്റുകളുടെ ഒഴുക്കായി. ആദ്യമായാണ് ഭർത്താവിന് ഒപ്പമുള്ള ഫോട്ടോകൾ നടിയുടെ സോഷ്യൽമീഡിയ പേജിൽ പ്രത്യക്ഷപ്പെടുന്നത്.
നരയൊന്നും ഒളിപ്പിക്കാതെയാണ് അവന്തികയുടെ ഭർത്താവ് അനിൽ കുമാർ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. മാത്രമല്ല ഒപ്പമുള്ളത് ഭർത്താവാണെന്നും വിശദമാക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ അനിൽ കുമാർ ആരാണെന്ന ചോദ്യവും ഉയർന്നു. നടിയുടെ ആരാധകരിൽ ചിലർക്ക് ഒപ്പമുള്ളത് താരത്തിന്റെ ഭർത്താവാണെന്ന് അറിയാമായിരുന്നു.
നടിക്കൊപ്പമുള്ളത് ആരാണ് എന്ന് അന്വേഷിച്ച് എത്തിയവർക്ക് ഭർത്താവാണെന്ന് പറഞ്ഞ് കൊടുത്തതും ഫോളോവേഴ്സാണ്. അനിൽ കുമാറിന്റെ ലുക്ക് കണ്ട് ജഡ്ജ് ചെയ്ത പലരും ഒപ്പമുള്ളത് അച്ഛനാണെന്ന് കരുതി എന്നുള്ള തരത്തിൽ പരിഹസിച്ച് കമന്റുകൾ കുറിച്ചിട്ടുണ്ട്. ഭർത്താവായിരുന്നോ? അച്ഛനാണെന്ന് തെറ്റിദ്ധരിച്ചു, ഏറ്റവും ഭാഗ്യവാനായ ഭർത്താവ്, മണി പവർ എന്താണെന്നത് അവന്തികയുടെ പോസ്റ്റ് കണ്ടപ്പോൾ മനസിലായി എന്നിങ്ങനെയും പരിഹസിച്ച് കമന്റുകളുണ്ട്.
അനിൽ കുമാർ കൈന്ത് പഞ്ചാബിയാണ്. പോരാത്തതിന് പൈലറ്റും. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഫ്ലൈറ്റ് യാത്രയിലാണ് രണ്ടുപേരും ആദ്യമായി കണ്ടുമുട്ടിയത്. കണ്ടു, മുട്ടി, കല്യാണം കഴിച്ചു കുട്ടിയായി. ഇപ്പോൾ ജീവിതത്തിൽ ഭയങ്കര ബിസിയാണ്. എനിക്ക് അധികം നാൾ ഡേറ്റ് ചെയ്യണമെന്ന് ഉണ്ടായിരുന്നില്ല.

വേഗം കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാവണം എന്നതായിരുന്നു മനസിൽ. അതുകൊണ്ട് ഞാൻ വേഗം തന്നെ കല്യാണം കഴിച്ചു. ഇപ്പോൾ ഒരു മോനുണ്ട് എന്നാണ് ഒരിക്കൽ പ്രണയത്തെയും കുടുംബത്തെയും കുറിച്ച് സംസാരിക്കവെ അവന്തിക പറഞ്ഞത്. അവന്തിക ജനിച്ചതും വളർന്നതുമെല്ലാം ദുബായിലാണ്. വിവാഹശേഷവും കരിയർ തുടരാനും ഇഷ്ടങ്ങൾക്ക് അനുസരിച്ച് മുന്നോട്ട് പോകാനും ഭർത്താവ് അനിൽ നടിക്ക് പിന്തുണ നൽകിയിട്ടുണ്ട്.
ഒരിടയ്ക്ക് ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളോ പോസ്റ്റോ നടി പങ്കുവെക്കാതെയായിരുന്നു. അന്ന് ഇരുവരും ബന്ധം വേർപ്പെടുത്തി എന്ന തരത്തിൽ പ്രചരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഭർത്താവിനൊപ്പമുള്ള ചില പോസ്റ്റുകൾ അവന്തികയുടെ ഇൻസ്റ്റഗ്രാമിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. ഗോസിപ്പുകൾക്കുള്ള മറുപടി കൂടിയാണ് അവന്തികയുടെ പുതിയ പോസ്റ്റ്.
മിസ് മലബാർ ആയിരുന്നു അവന്തിക. പിന്നീട് മിസ് സൗത്ത് ഇന്ത്യയിൽ മത്സരിക്കാൻ പോയി. ജയിച്ചില്ല. പക്ഷെ മിസ് ടാലന്റ് എന്ന ടൈറ്റിൽ സ്വന്തമാക്കിയിരുന്നു. അതിന് ശേഷമാണ് നടിക്ക് സിനിമയും സീരിയലുകളും ലഭിച്ച് തുടങ്ങിയത്. പ്രിയങ്ക എന്നാണ് യഥാർത്ഥ പേര്. അഭിനയമേഖലയിലേക്ക് വന്നശേഷമാണ് അത് അവന്തികയായി മാറ്റിയത്.


Click it and Unblock the Notifications











