ഇത് മതി നിന്നെ അഴിക്കുള്ളിൽ ആക്കാൻ; തനിക്ക് വന്ന അശ്ലീല സന്ദേശം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത് അവന്തിക മോഹൻ

2012ൽ അഭിരാം സുരേഷ് ഉണ്ണിത്താന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് 'യക്ഷി ഫൈൽഫുള്ളി യുവേഴ്സ്'. ചിത്രം വലിയ വിജയമായിരുന്നിലെങ്കിലും ചിത്രത്തിലെ നായികയായി എത്തിയ അവന്തിക മോഹൻ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി', 'ക്രോക്കൊഡൈൽ ലൗ സ്റ്റോറി' തുടങ്ങിയ മലയാളം സിനിമകളിലും താരം വേഷമിട്ടു.

avanthika mohan

ടെലിവിഷൻ സീരിയലുകളിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകർക്കും താരം സുപരിചിതയാണ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന 'ആത്മസാക്ഷി' എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിലേക്ക് താരം എത്തിയത്. തുടർന്ന് ഏഷ്യനെറ്റിലെ 'തൂവൽസ്പർശം' എന്ന സീരിയലിലും 'മൗനരാഗത്തിലും' താരം പ്രധാന വേഷങ്ങളിൽ എത്തി.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഷൂട്ടിങ് ലൊക്കേഷനിലെ കളി തമാശകളും റീലുകളുമെല്ലാം താരം ആരാധകരുമായി പങ്കുവക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആയി നിൽക്കുന്ന നടിമാർ എപ്പോഴും അനുഭവിക്കേണ്ടി വരുന്ന ഒന്നാണ് സൈബര്‍ ആക്രമണങ്ങള്‍. അത് പല രൂപത്തിലാവാം.

കളിയാക്കുന്ന തരത്തിലുള്ള ട്രോളുകൾ മുതൽ സമൂഹ മാധ്യമങ്ങളിൽ ചില ഞരമ്പുരോഗികൾ അയക്കുന്ന മോശമായ മെസേജുകളും താരങ്ങൾക്ക് ശല്യമാവാറുണ്ട്. ഭൂരിഭാഗംപേരും ഇതൊക്കെ കണ്ടില്ല എന്ന് നടിക്കുമ്പോൾ വളരെ കുറച്ച് നടിമാർ മാത്രമേ ശക്തമായി പ്രതികരിക്കാറുള്ളു. തനിക്ക് ലഭിച്ച അത്തരമൊരു മെസേജ് ആരാധകരുമായി പങ്കുവെക്കുകയാണ് നടി അവന്തിക മോഹന്‍.

തനിക്ക് ഇൻസ്റ്റാഗ്രാമിൽ വന്ന പ്രൈവറ്റ് മെസേജാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഇത്തരക്കാരെ സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടുകയാണ് വേണ്ടതെന്നും അവന്തിക മെസേജിന്റെ സ്ക്രീൻ ഷോട്ടിനൊപ്പം കുറിച്ചു.

അശ്ലീല ചുവയുള്ള സന്ദേശമാണ് യുവാവ് അവന്തികക്ക് അയച്ചിരിക്കുന്നത്. ഇതിനു താരം നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്.

'നിങ്ങള്‍ക്ക് സ്വന്തമായി ഒരു അമ്മ ഉണ്ടായിരിക്കില്ല. ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ ഇങ്ങനെ ഒരു മെസ്സേജ് അയയ്ക്കില്ല. നിങ്ങളെപ്പോലെ ഉള്ള ആളുകള്‍ ഈ ഭൂമിക്ക് തന്നെ ഒരു ഭാരമാണ്.

നിങ്ങള്‍ ചോദിച്ച ഈ ഒരു വാചകം മാത്രം മതി നിങ്ങളെ അഴിക്കുള്ളിൽ ആക്കാൻ. നിങ്ങൾ അത് അർഹിക്കുന്നു. വളരെ മോശമായ ഒരു ജീവിതമാണ് നീ നയിക്കുന്നത്.

എല്ലാ സ്ത്രീകളോടുമായി ഞാൻ പറയുന്നു. നിങ്ങൾ ഒരിക്കലും ഇത്തരം സന്ദര്‍ഭങ്ങളില്‍ നിശബ്ദരാകരുത്. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ ഏറ്റവും അടുത്ത ആൾക്കാരുടെ സഹായം തേടുക. ഇവ മറച്ചുപിടിക്കുകയല്ല, ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയാണ് വേണ്ടത്.'

വലിയ പിന്തുണയാണ് അവന്തികയ്ക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. ഇത്തരക്കാരെ തുറന്നു കാട്ടിയ താരത്തിനെ അഭിനന്ദിക്കാനും ആരാധകര്‍ മറന്നില്ല. നിങ്ങളുടെ വളര്‍ച്ചയില്‍ അസൂയപ്പെടുന്നവരെ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യമില്ല, കൂടുതല്‍ മികച്ചതായി മുന്നോട്ട് പോകുക എന്നും ആരാധകര്‍ ചിത്രത്തിന് താഴെ കുറിയ്ക്കുന്നുണ്ട്.

More from Filmibeat

Read more about: avanthika mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X