'എത്ര വയ്യെങ്കിലും എന്റെ ജോലി ചെയ്തെ പറ്റൂ, എല്ലാം ഈശ്വരനെ ഏൽപ്പിച്ചിരിക്കുന്നു...'; ബീന ആന്റണിയുടെ വാക്കുകൾ!

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് ബീന ആന്റണി. 1991ൽ അഭിനയരംഗത്തേക്ക് എത്തിയ താരം മൂന്ന് പതിറ്റാണ്ട് പിന്നിട്ടപ്പോഴും സിനിമ-സീരിയൽ രംഗത്ത് സജീവ സാന്നിധ്യം തന്നെയായുണ്ട്.

നായികയായി സ്വഭാവ നടിയായി ഹാസ്യ താരമായി വില്ലത്തിയായി അങ്ങനെ ടെലിവിഷൻ രംഗത്ത് ബീന കൈവെക്കാത്ത വേഷങ്ങളെ ഇല്ലെന്ന് തന്നെ പറയാം.നിരവധി സീരിയലുകളിൽ പ്രധാന വേഷത്തിൽ ബീന എത്തിയിട്ടുണ്ട്. ഇപ്പോൾ മൗനരാഗം സീരിയലിൽ തിളങ്ങുകയാണ് താരം.

താരത്തിന്റെ ഭർത്താവ് മനോജും അഭിനയരംഗത്ത് സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം എപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കറുണ്ട് ബീന ആന്റണി. ഒന്ന് മുതൽ പൂജ്യം വരെ എന്ന സിനിമയിൽ തുടങ്ങി യോദ്ധ, ഗോഡ്ഫാദർ, സർഗം, വളയം തുടങ്ങി നിരവധി സിനിമകളിൽ ബീന ആന്റണി അഭിനയിച്ചിട്ടുണ്ട്.

കുറച്ച് നാളുകളെയായുള്ളു ബീന ആന്റണി സോഷ്യൽമീഡിയയിൽ സജീവമാകാൻ തുടങ്ങിയിട്ട്. ഇപ്പോൾ വിശേഷങ്ങളെല്ലാം ബീന ആന്റണി ഉടൻ തന്നെ സോഷ്യൽമീ‍ഡിയ വഴി പ്രേക്ഷകരെ അറിയിക്കും.

Recommended Video

എല്ലാം മടുത്തു,ധ്യാൻ പുതിയ തീരുമാനത്തിലേക്ക് | Dhyan Sreenivasan Interview
റെസ്റ്റ് എടുത്ത് ഇരിക്കാൻ‌ പറ്റില്ല

ഇപ്പോഴിത ബീന ആന്റണി സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റും കുറിപ്പുമാണ് വൈറലാകുന്നത്. കടുത്ത പനിയായിട്ടും അത് വകവെക്കാതെ ഡബ്ബിങ് ജോലികൾ ചെയ്യുന്ന ബീന ആന്റണിയുടെ ഫോട്ടോയാണ് താരത്തിന്റെ പുതിയ പോസ്റ്റിലുള്ളത്.

'എത്ര വൈയ്യെങ്കിലും എന്റെ ജോലി ചെയ്തെ പറ്റൂവെന്ന അവസ്ഥയാണ്. സീരിയൽ.... റെസ്റ്റ് എടുത്ത് ഇരിക്കാൻ‌ പറ്റില്ല. എപ്പിസോഡ് മുടങ്ങും. പിന്നെ എല്ലാം ഈശ്വരനെ ഏൽപ്പിച്ചിരിക്കുകയാണ്. പുള്ളിക്ക് എല്ലാം അറിയാം.'

പ്രാർഥനകൾ നേർന്നവർക്ക് ബീനയും നന്ദി അറിയിച്ചു

'കുറച്ച് ദിവസങ്ങളായി വൈറൽ ഫീവറിന്റെ പിടിയിലാണ്...' ബീന ആന്റണി കുറിച്ചു. ബീന ആന്റണിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതും നിരവധി പേർ കമന്റുമായി എത്തി. പെട്ടന്ന് സുഖം പ്രാപിക്കുന്നതിനായി ഞങ്ങൾ എല്ലാവരും പ്രാർഥിക്കുന്നുണ്ടെന്നാണ് ബീനയുടെ ആരാധകർ കമന്റിലൂടെ കുറിച്ചത്.

പ്രാർഥനകൾ നേർന്നവർക്ക് ബീനയും നന്ദി അറിയിച്ചു. മൗനരാ​ഗത്തിന് പുറമെ ആവണി എന്നൊരു സീരിയലിലും ബീന ആന്റണി പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. അമ്മ വേഷമാണ് ആവണിയിൽ ബീന ആന്റണിക്ക്.

ബീന ആന്റണി അഭിനയരംഗത്ത്

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിന് മികച്ച പ്രതികരമാണ് ലഭിക്കുന്നത്. ബീനയ്ക്കും ഭർത്താവ് മനോജിനും നിരവധി കുടുംബപ്രേക്ഷകർ ആരാധകരായുണ്ട്. അടുത്തിടെ ബീന ആന്റണിയുടെ ഭർത്താവും നടനുമായ മനോജിന് ബെൽസ് പൾസി രോഗം ബാധിച്ചത് ചർച്ചയായിരുന്നു.

പിന്നീട് മനോജ് രോഗവിമുക്തനാവുകയും ചെയ്തു. മനോജ് സീരിയലിലും സിനിമയിലും എത്തുന്നതിന് മുമ്പ് തന്നെ ബീന ആന്റണി അഭിനയരംഗത്ത് എത്തിയിരുന്നു.

മുപ്പതോളം സിനിമകള്‍

വ്യത്യസ്ത മതത്തിൽപ്പെട്ടവരായിരുന്നു ഇരുവരും. പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ ഇരുവരുടേയും വീട്ടുകാർക്കും സമ്മതമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.

'പത്ത് മുപ്പതോളം സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷെ എന്റെ മനസിനെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഒരു ക്യാരക്ടര്‍ ചെയ്യാന്‍ കഴിയാത്തതില്‍ എനിക്ക് വിഷമമുണ്ടെന്നുമായിരുന്നു' എന്നാണ് മുമ്പൊരിക്കൽ അഭിനയ ജീവിതത്തെ കുറിച്ച് സംസാരിക്കവെ ബീന ആന്റണി പറഞ്ഞത്.

മാതാപിതാക്കളുടെ കണ്ണുനീർ വീഴ്ത്താതെ

'മാതാപിതാക്കളുടെ കണ്ണുനീർ വീഴ്ത്താതെ ഒന്നിക്കാനായതാണ് ഞങ്ങളുടെ സന്തോഷത്തിന് കാരണമെന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു. നമുക്ക് വേണ്ടി ജീവിച്ച മാതാപിതാക്കൾ നമ്മള്‍ കാരണം ഒരിക്കലും കരയരുത്. മതത്തേക്കാൾ കൂടുതൽ മനുഷ്യത്വത്തിനും സ്നേഹത്തിനും വില കൽപ്പിച്ച മാതാപിതാക്കൾ എന്നും ഞങ്ങള്‍ക്ക് മാതൃകയാണ്.'

'ആ വലിയ മാതൃക മകൻ ആരോമലിന് ഞാൻ പകർന്നു നൽകിയിട്ടുമുണ്ട്' എന്നാണ് ദാമ്പത്യത്തെ കുറിച്ച് സംസാരിക്കവെ മുമ്പൊരിക്കൽ മനോജ് പറഞ്ഞത്.

Read more about: Beena Antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X