വലിയ കാര്യമാണ് അദ്ദേഹം ചെയ്തത്; അച്ഛൻ ഷോയിലെത്തിയത് അതിന് ശേഷം; ​ദർശനയും അനൂപും

ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയ വാർത്ത ആയിരുന്നു സീരിയൽ നടി ദർശന ദാസിന്റെ വിവാഹം. അഭിനയിച്ച് കൊണ്ടിരുന്ന സീരിയലിലെ അസോസിയേറ്റ് ഡയരക്ടറായ അനൂപിനെയാണ് ദർശന വിവാഹം കഴിച്ചത്. വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ അനൂപിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു ദർശന.

ഷോയിൽ ദർശനയുടെ മാതാപിതാക്കൾ എത്തിയതും ശ്രദ്ധ നേടി

2019 ലാണ് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചത്. വിവാഹ ശേഷം വീട്ടുകാർ ദർശനയുമായി അകൽച്ചയിൽ ആയി. അടുത്തിടെ ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയിൽ ദർശനയും ഭർത്താവും പങ്കെടുത്തപ്പോഴാണ് ഈ വിവരങ്ങളെല്ലാം പ്രേക്ഷകർ അറിയുന്നത്.

ഇതിനിടെ ഷോയിൽ ദർശനയുടെ മാതാപിതാക്കൾ എത്തിയതും ശ്രദ്ധ നേടി. മകളുടെ തീരുമാനം കുടുംബത്തിനുണ്ടാക്കിയ വിഷമം ദർശനയുടെ പിതാവ് ഷോയിൽ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ മാതാപിതാക്കൾ ഷോയിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദർശനയും ഭർത്താവും.

 ഞങ്ങളുടെ ഇടയിൽ നിന്ന് സംസാരിക്കാൻ ആരും ഇല്ലായിരുന്നു

'ഷോ തുടങ്ങിയപ്പോൾ മുതൽ ദർശനയോട് അച്ഛനെയും അമ്മയെയും കൊണ്ട് വരാൻ പറയുന്നുണ്ട്. നടക്കില്ലെന്ന് പറഞ്ഞു. ജോത്സ്യൻ ഹരി പത്തനാപുരം ആണ് അതിൽ ഏറ്റവും കൂടുതൽ ഇനീഷ്യേറ്റ് എടുത്തത്. ഞങ്ങളുടെ ഇടയിൽ നിന്ന് സംസാരിക്കാൻ ആരും ഇല്ലായിരുന്നു. തന്നെ പോയി സംസാരിച്ചാൽ അത് ശരി ആവില്ല'

'ഹരി ചേട്ടനാണ് അച്ഛനോടും അമ്മയോടും സംസാരിക്കുന്നത്. ഹരി ചേട്ടൻ എന്നെ ഒരു ദിവസം വിളിച്ചു, പെട്ടെന്ന് വരണം എന്ന് പറഞ്ഞു. അങ്ങനെ ഞാൻ അവിടെ ചെന്നു. പ്രോ​ഗ്രാം പ്രൊഡ്യൂസർ വിനീഷ് അവിടെ ഉണ്ട്,' അനൂപ് പറയുന്നു'

അവർ വിശ​ദമായി സംസാരിച്ച ശേഷമാണ് ഞാൻ ചെല്ലുന്നത്

'നീ ഒന്നും മിണ്ടേണ്ട വന്നാൽ മതിയെന്ന് പറഞ്ഞ് ഹരി ചേട്ടൻ എന്നെയും കയറ്റി ദർശനയുടെ വീട്ടിൽ പോയി. ഹരി ചേട്ടനും വീനിഷ് ചേട്ടനും നേരെ പോയി അച്ഛനോട് സംസാരിച്ചു. ഞാൻ വണ്ടിയിൽ ഇരിക്കുകയാണ്. അവർ വിശ​ദമായി സംസാരിച്ച ശേഷമാണ് ഞാൻ ചെല്ലുന്നത്. അച്ഛനും അമ്മയും ചേച്ചിമാരും ചേച്ചിമാരുടെ മക്കളും ഉണ്ട്. അവർ ഹാപ്പിയായി സ്വീകരിച്ചു'

'പ്രോ​ഗ്രാമിൽ നിങ്ങളും വരണമെന്ന് ഹരി ചേട്ടൻ പറഞ്ഞു. തീരുവാണെങ്കിൽ തീരട്ടെ എന്ന് പറഞ്ഞാണ് അവർ ഷോയിൽ വരുന്നത്' ഹരി ചേട്ടൻ ചെയ്തത് വലിയ കാര്യമാണെന്നും തന്റെ അച്ഛനെ സമ്മതിപ്പിക്കുക എളുപ്പമല്ലെന്നും ദർശനയും പറഞ്ഞു. സീ മലയാളത്തോടാണ് പ്രതികരണം.

നാട്ടുകാരുടെ മുന്നിൽ ഞാൻ നാണം കെടില്ലായിരുന്നു

നേരത്തെ ദർശനയുടെ പിതാവ് ഷോയിൽ പറഞ്ഞ വാക്കുകൾ‌ ചർച്ചയായിരുന്നു. മകളുടെ ഇഷ്ടം പറഞ്ഞപ്പോൾ 20 ദിവസം തരണമെന്ന് ഞാൻ പറഞ്ഞതാണ്. അത് തന്നിരുന്നെങ്കിൽ നാട്ടുകാരുടെ മുന്നിൽ ഞാൻ നാണം കെടില്ലായിരുന്നു. അവരങ്ങനെ വാശി പിടിച്ചത് കൊണ്ട് എനിക്കും വാശി ആയി. അച്ഛന് മോശമുണ്ടാക്കുന്ന രീതിയിൽ ഞാൻ പെരുമാറില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ സംഭവിച്ചത് അങ്ങനെ അല്ല. പറഞ്ഞ വാക്ക് തെറ്റിച്ചെന്നും ദർശനയുടെ അച്ഛൻ പറഞ്ഞു.

ഗർഭിണി ആയപ്പോൾ മാതാപിതാക്കളുടെ സാമീപ്യം ലഭിക്കാത്തതിനെക്കുറിച്ച് ദർശന

വിവാഹ ശേഷം ​ഗർഭിണി ആയപ്പോൾ മാതാപിതാക്കളുടെ സാമീപ്യം ലഭിക്കാത്തതിനെക്കുറിച്ച് ദർശന ഷോയിൽ സംസാരിച്ചിരുന്നു, ഇന്ന് തന്റെ കുഞ്ഞിന് അവരുടെ സ്നേഹം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും ദർശനയും അനൂപും പറഞ്ഞു. സുമും​ഗലി ഭവ എന്ന സീരിയലിനിടെ ആണ് ദർശനയും അനൂപും പ്രണയത്തിൽ ആവുന്നത്.

More from Filmibeat

Read more about: darshana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X