For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞങ്ങളുടെ വീട്ടിലെ നിലവിളക്കാണ് ഡിവൈൻ, അവളാണ് ‍കുടുംബത്തിന്റെ ആ അവസ്ഥ മാറ്റിയത്'; ഡോണിന്റെ അമ്മ!

  |

  എല്ലാവർക്കും സുപരിചിതയായ നടിയാണ് ഡിംപിൾ റോസ്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ഡിംപിൾ വിവാഹത്തോടെയാണ് അഭിനയം അവസാനിപ്പിച്ചത്. പക്ഷെ വിവാഹ​ശേഷം തന്റെ വിശേഷങ്ങൾ പ്രേക്ഷകരെ അറിയിക്കുന്നതിനായി ഒരു യുട്യൂബ് ചാനൽ ഡിംപിൾ ആരംഭിച്ചിരുന്നു.

  ഡിംപിളിന്റെ ഈ ചാനൽ വഴിയാണ് താരത്തിന്റെ ആരാധകർക്ക് അവരുടെ കുടുംബവും സുപരിചിതമായത്. ഡിംപിളിന് മാത്രമല്ല വീട്ടിലെ മറ്റ് അം​ഗങ്ങൾക്കും യുട്യൂബ് ചാനലുകളുണ്ട്.

  Also Read: 'വാപ്പിച്ചിയുടെ മുന്നിൽ മൃണാൽ കഷ്ടപ്പെടുന്നത് ഞാൻ കണ്ടു, പേടിക്കേണ്ട പ്രശ്നമില്ലെന്ന് ഞാൻ പറഞ്ഞു'; ദുൽഖർ!

  ഡിംപിളിന്റെ സഹോദരൻ ഡോണും പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ്. ഡോൺ ആദ്യം വിവാഹം ചെയ്തത്. സീരിയൽ താരം മേഘ്ന വിൻസെന്റിനെയായിരുന്നു. ശേഷം ഇരുവരും വിവാ​ഹമോചിതരായി. പിന്നീട് ഡോൺ വീണ്ടും വിവാഹിതനായി.

  ഡിവൈനിനെയാണ് ഡോൺ വിവാഹം ചെയ്തത്. രണ്ടാം വിവാഹത്തിൽ ഒരു ആൺകുഞ്ഞും ഡോണിനുണ്ട്. ചേട്ടന്റെ വിവാ​ഹ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള കാര്യങ്ങളെ കുറിച്ചെല്ലാം മുമ്പ് ഡ‍ിംപിൾ സംസാരിച്ചിരുന്നു.

  Also Read: 'വേറെ മതം നോക്കുന്നുണ്ടോ എന്ന ചോദ്യങ്ങൾ, സിനിമാ നടിയെന്ന് പറഞ്ഞ് ആലോചനകൾ മുടങ്ങി'; ഷംന കാസിം

  ചേട്ടന്റെ രണ്ടാം ഭാര്യയായ ഡിവൈനുമായി വളരെ നല്ല ആത്മബന്ധം ഡിംപിളിനുണ്ട്. ഡിംപിളിന്റെ വീഡിയോകൾ തന്നെ അതിന് തെളിവാണ്. അതേസമയം ഇപ്പോഴിത തന്റെ നാത്തൂന്റെ പിറന്നാൾ ആഘോഷമാക്കിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഡിംപിൾ.

  ഒപ്പം നാത്തൂനെ കുറിച്ച് തനിക്കുള്ള അഭിപ്രായങ്ങളും ഡിംപിൾ വീഡിയോയിൽ പങ്കുവെച്ചു. കുടുംബസമേതമാണ് ഡിവൈനിന്റെ പിറന്നാൾ‌ ആഘോഷിച്ചത്. ഡിംപിളിന്റെ അമ്മയും ഡിവൈനുമെല്ലാം യുട്യൂബ് ചാനലുമായി സജീവമാണ്. നാത്തൂന്റെ ബര്‍ത്ത്‌ഡെ സെലിബ്രേഷന്‍ എന്ന ക്യാപ്ഷനോടെയായാണ് ഡിംപിള്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  'ജീവിതത്തിലെ ചെറിയ കാര്യമാണെങ്കിലും അത് ആഘോഷമാക്കുന്നവരാണ് ഞങ്ങള്‍. സ്‌പെഷലായി കൊണ്ടാടുകയാണെങ്കില്‍ അത് നമ്മളെപ്പോഴും ഓര്‍ത്തിരിക്കും. ജീവിതമൊരു ആഘോഷമാക്കി മാറ്റണമെന്നാഗ്രഹിക്കുന്നയാളാണ് ഞാന്‍', ഡിവൈൻ പറഞ്ഞു. നാത്തൂന് വേണ്ടി കിടിലൻ കേക്കാണ് ഡിംപിൾ ഓഡർ ചെയ്തത്.

  ഇത്രയും മനോഹരവും സ്വാദിഷ്ടവുമായ കേക്ക് ലഭിക്കുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പിറന്നാൾ കേക്ക് മുറിച്ച് കഴിഞ്ഞ ശേഷം ഡിംപിളും ഡിവൈനും പറഞ്ഞു. കേക്ക് കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിയെന്നായിരുന്നു ഡിവൈന്‍ പറഞ്ഞത്.

  ഡിംപിളാണ് ഈ പരിപാടിയെല്ലാം സംഘടിപ്പിച്ചത്. മേരി വന്നതില്‍പ്പിന്നെ ഇവിടെ എന്നും ആഘോഷമാണ്. മേരി ഭാഗ്യമുള്ള കുട്ടിയാണെന്നായിരുന്നു ഡിംപിളിന്റെ അമ്മയുടെ കമന്റ്. അടുത്തിടെയായിരുന്നു ഇവരുടെ വീട്ടിലേക്ക് മേരി എത്തിയത്. കേക്ക് മുറിച്ചതിന് ശേഷമായി ഭക്ഷണവും കഴിച്ചായിരുന്നു ഡിംപിളും കുടുംബവും മടങ്ങിയത്.

  നിങ്ങളുടെ വീടിന്റെ വിളക്കാണ് ഡിവൈന്‍ എന്നാണ് ഞങ്ങളുടെ വീഡിയോ കാണുന്നവരെല്ലാം പറയുന്നത്. 'ഡിവൈന്‍ വീട്ടിലേക്ക് വന്നിട്ട് മൂന്ന് വര്‍ഷമായി. പൊതുവെ സൈലന്റായിരുന്നു ഞങ്ങളുടെ വീട്. ഒരു ബഹളമോ ഒച്ചയോ ഒന്നും ഇല്ലായിരുന്നു. ഡോണിന് ഇപ്പോഴും വലിയ മാറ്റമില്ല. ഇപ്പോഴും സൈലന്റാണ്.'

  'ഞാനും ഡിംപിളുമൊക്കെ ഇപ്പോള്‍ നോണ്‍ സ്‌റ്റോപ്പായി. ഇഷ്ടമുള്ളവരെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് നൂറുനാവാണെന്നായിരുന്നു', ഡിംപിളിന്റെ അമ്മ പറഞ്ഞത്. 'ഡോണ്‍ ചേട്ടന്‍ പൊതുവെ മുരടനാണെന്നാണ് ആളുകള്‍ കരുതുന്നത്... അതിനാൽ എന്തേലും സംസാരിക്കെന്നായിരുന്നു' ഡിംപിള്‍ പിന്നീട് പറഞ്ഞത്. ഡിംപിള്‍ ഇപ്പോഴല്ലേ സംസാരിച്ച് തുടങ്ങിയത്.

  നേരത്തെ ഡോണിനെപ്പോലെ തന്നെ സൈലന്റായിരുന്നു. കുറ്റമായിട്ട് എനിക്കൊന്നും പറയാനില്ലെന്നായിരുന്നു ഡോണിന്റെ കമന്റ്. ആവശ്യത്തിന് മാത്രമായി സംസാരിക്കുന്ന സൈലന്റ് ഭര്‍ത്താവാണ് എന്റേതെന്നായിരുന്നു ഡിവൈന്‍ പറഞ്ഞത്.

  'അമ്മ വീടിന്റെ വിളക്കാണെങ്കിൽ ഡിവൈൻ നിലവിളക്കാണ്. ഡിവൈൻ നല്ലൊരു മനസിന്റെ ഉടമയാണ്. എപ്പോഴും രണ്ടുപേരും ഇതുപോലെ സ്നേഹമായിട്ടിരിക്കണം കേട്ടോ. നിങ്ങൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ. ഡിവൈൻൻ്റ ഭാഗ്യമാണ് നിങ്ങളെപ്പോലെ ഒരു കുടുംബം. അതുപോലെതന്നെ നിങ്ങളുടെ ഭാഗ്യമാണ് ഡിവൈനേപോലൊരു മരുമകൾ. എന്നും ഹാപ്പി ആയിരിക്കട്ടെ.'

  'നിങ്ങളുടെ ഈ സന്തോഷം ഒട്ടും കുറയാതെ മുന്നോട്ട് പോകട്ടെയെന്നുമായിരുന്നു', വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ. സിനിമയിലും സീരിയലുകളിലും ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും ഡിംപിള്‍ റോസിന്റെ നാത്തൂന്‍ ഡിവൈന്‍ ക്ലാരയും സോഷ്യല്‍ മീഡിയയില്‍ താരമാണ്. ഡിംപിളിന്റെ കുഞ്ഞിനെ കെട്ടിപ്പിടിച്ച് കിടക്കുന്ന ഫോട്ടോ ഡിവൈൻ പങ്കുവെച്ചപ്പോൾ അത് വൈറലായിരുന്നു.

  Read more about: dimple rose
  English summary
  Serial Actress Dimple Rose Celebrated Divine Clara Birthday, Latest Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X