ഒടുവില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ എത്തി; അവിടേയ്ക്ക് പോവുന്നില്ലേ എന്ന് ചോദിച്ചവരോട് ഡിംപിള്‍ റോസ്

യൂട്യൂബ് ചാനലില്‍ സജീവമായതോട് കൂടിയാണ് നടി ഡിംപിള്‍ റോസിന്റെ വിശേഷങ്ങള്‍ പുറംലോകം അറിയുന്നത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി ഒരു അമ്മയാവുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം കൊടുത്തെങ്കിലും അതില്‍ ഒരാളെ നഷ്ടപ്പെടുകയായിരുന്നു. പ്രസവത്തെ കുറിച്ചും അതിന് ശേഷം ഉണ്ടായ സംഭവങ്ങളെ കുറിച്ചുമൊക്കെ നടി തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. മകനെ ആദ്യമായി പുറംലോകത്തിന് പരിചയപ്പെടുത്തുക വരെ ചെയ്തിരുന്നു.

ഇപ്പോഴിതാ ഡിംപിളിന്റെ പിറന്നാള്‍ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ഭര്‍ത്താവിനും മകനുമൊപ്പം ഇത്തവണത്തെ പിറന്നാള്‍ ദിനം മനോഹരമാക്കാന്‍ പോയ കഥയാണ് യൂട്യുബ് ചാനലിലൂടെ പുറത്ത് വിട്ട പുതിയ വീഡിയോയിലൂടെ നടി വ്യക്തമാക്കുന്നത്. മാത്രമല്ല ഡിംപിളിന്റെ ഉള്ളിലെ നല്ല മനസിനെ കുറിച്ചും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു.

അമ്മയായതിന് ശേഷമുള്ള ആദ്യ ജന്മദിനമാണിത്

'എന്നെ സംബന്ധിച്ച് ഭയങ്കര സ്‌പെഷ്യലായിട്ടുള്ള ബെര്‍ത്ത് ഡേ ആണ്. അമ്മയായതിന് ശേഷവും പാച്ചുവിന്റെ കൂടെയുമുള്ള ആദ്യ ബെര്‍ത്ത് ഡേ ആണ്. കഴിഞ്ഞ വര്‍ഷം ഗര്‍ഭിണിയായി ഇരുന്ന സമയത്താണ്. എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരമായി ഞാന്‍ ഭര്‍ത്താവ് അന്‍സന്‍ ചേട്ടന്റെ വീട്ടിലേക്ക് എത്തി. അതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് ബെര്‍ത്ത് ഡേ. പിറന്നാള്‍ പ്രമാണിച്ച് ഇന്നലെ എന്നെ ആഘോഷപരമായി കൂട്ടികൊണ്ട് വരികയായിരുന്നു.

ഭര്‍ത്താവിനും മകനുമൊപ്പമാണ് പിറന്നാളോഘിഷിക്കാന്‍ ഡിംപിള്‍ എത്തിയത്

കിഡ്‌സ് എന്ന സ്ഥാപനത്തില്‍ ഭര്‍ത്താവിനും മകനുമൊപ്പമാണ് പിറന്നാളോഘിഷിക്കാന്‍ ഡിംപിള്‍ എത്തിയത്. അപ്പോള്‍ സ്വന്തം വീട്ടുകാരും ഭര്‍ത്താവിന്റെ വീട്ടുകാരും എവിടെ എന്ന ചോദ്യം വരും. മറ്റ് ചില അത്യാവശ്യങ്ങളുമായി പോയിരിക്കുകയാണ്. അതുകൊണ്ട് വൈകിട്ട് പപ്പയും മമ്മിയും സഹോദരനും കുടുംബവുമൊക്കെ പിറന്നാളാഘോഷത്തിനായി വീട്ടിലേക്ക് വരുമെന്നും ഡിംപിള്‍ വ്യക്തമാക്കുന്നു. അവിടെ വെച്ചാണ് പുതിയ ബെര്‍ത്ത് ഡേ ഡ്രസിലുള്ള ആഘോഷം നടക്കുക എന്നും ഡിംപിള്‍ വ്യക്തമാക്കുന്നു.

വീഡിയോ വൈറലായതോടെ ആശംസസകളുമായി ആരാധകരെത്ി

ഭിന്നശേഷിക്കാരായ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് സ്വയം തൊഴിലിനുള്ള പരിശീലനവും അതിനുള്ള സാഹചര്യങ്ങളും ഒരുക്കുന്ന സ്ഥാപനത്തിലേക്കാണ് ഡിംപിള്‍ പോയത്. എല്ലാവരോടും വിശേഷങ്ങള്‍ പങ്കുവെച്ചതിനൊപ്പം അവരുണ്ടാക്കുന്ന സാമഗ്രികള്‍ കാണിക്കുകയും ചെയ്തിരുന്നു. ഡിംപിളിന്റെ പുതിയ വീഡിയോ കുറഞ്ഞ സമയം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇതിന് താഴെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചതിനൊപ്പം നൂറ് കണക്കിന് കമന്റുകള്‍ വന്ന് നിറഞ്ഞിട്ടുണ്ട്.

എൻ്റെ ഭാഗ്യത്തിന് വായില്‍ തെറി വന്നില്ല, അല്ലായിരുന്നെങ്കില്‍ മമ്മൂട്ടിയെ തെറി വിളിച്ചേനെ എന്ന് തങ്കച്ചൻ വിതുര

Recommended Video

ധ്യാനിനെ നേരിട്ട് കണ്ടപ്പോൾ ഉണ്ടായ ട്വിസ്റ്റ്..| Navya Nair Reveals | Filmibeat Malayalam
 ഡിംപിളിന്റെ നല്ല മനസിന് എന്നും നന്മകള്‍ ഉണ്ടാവട്ടേ

നടിയുടെ വീഡിയോയ്ക്ക് താഴെ ജന്മദിന സന്ദേശങ്ങൾ വന്ന് നിറയുകയാണ്. മാത്രമല്ല എല്ലാ കാര്യത്തിലും മാതൃകാപരമായി ജീവിക്കാൻ ശ്രമിക്കുന്നതിനെ കുറിച്ചും ചിലർ പറയുന്നു. നല്ലൊരു കാര്യമാണ് ഡിംപിള്‍ ചെയ്തതെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ദൈവം എന്നും അനുഗ്രഹിക്കട്ടെ. ഡിംപിളും ആന്‍സന്‍ ചേട്ടനും ചേട്ടന്റെ പേരെന്റ്‌സും ഡിംപിളിന്റെ പേരന്റ്‌സിനും പാച്ചുനും തോമുനുും എല്ലാവര്‍ക്കും നല്ലത് വരട്ടെ. ഒരു നേരം അവരുടെ കൂടെ ചിലവഴിക്കാന്‍ കാണിച്ച മനസിനാണ് കൈയ്യടി ലഭിക്കേണ്ടത്. ഡിംപിളിന്റെ നല്ല മനസിന് എന്നും നന്മകള്‍ ഉണ്ടാവട്ടേ. ഹാപ്പി ആയിട്ട് ഇരിക്കു എന്നിങ്ങനെയാണ് കമന്റുകള്‍ വന്ന് നിറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X