പ്രിയതമന് പിറന്നാളാശംസയുമായി ഡിംപിള്‍ റോസ്, ഇനിയും ഒരുപാട് കാലം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നു

അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളെത്താറുണ്ട്. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തുന്നവരും ഏറെയാണ്. ഒരുകാലത്ത് സ്‌ക്രീനില്‍ തിളങ്ങി നിന്നവരുടെ രണ്ടാംവരവിനായി പ്രേക്ഷകരും കാത്തിരിക്കാറുണ്ട്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തുന്നുണ്ട് ഡിംപിള്‍ റോസ്.

അടുത്തിടെയായിരുന്നു ഡിംപിള്‍ ചാനല്‍ തുടങ്ങിയത്. മേഘ്‌ന വിന്‍സെന്റിന് പിന്നാലെയായി ഡിംപിളും യൂട്യൂബില്‍ സജീവമാവുന്നുവെന്ന വാര്‍ത്ത വൈറലായി മാറിയിരുന്നു. യാത്ര, ഭക്ഷണം, ബ്യൂട്ടി ടിപ്‌സ്, പാചകം ഇവയെക്കുറിച്ചൊക്കെയുള്ള വ്‌ളോഗുമായാണ് ഡിംപിള്‍ എത്തിക്കൊണ്ടിരിക്കുന്നത്. താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങിയ താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തിലെ ആശംസ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആന്‍സണ്‍ ഫ്രാന്‍സിസായിരുന്നു ഡിംപിളിനെ വിവാഹം ചെയ്തത്.എല്ലാ കാര്യത്തിനും ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കുന്നതെന്ന് ഡിംപിള്‍ പറഞ്ഞിരുന്നു.

Dimple Rose

പ്രിയപ്പെട്ട ഭര്‍ത്താവിന് പിറന്നാളാശംസകള്‍, ഇനിയും ഒരുപാട് കാലം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഡിംപിള്‍ കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

അഭിനയ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഡിംപിള്‍. എന്നാണ് അഭിനയരംഗത്ത് സജീവമാവുന്നതെന്നാണ് ആരാധകര്‍ താരത്തോട് ചോദിക്കുന്നത്. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് മുന്‍പ് ഡിംപിള്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X