»   » അത് പീഡനമായിരുന്നില്ല, പക്ഷെ അന്ന് നടന്നത്! യഥാര്‍ത്ഥ സംഭവം വെളിപ്പെടുത്തി നടി!!!

അത് പീഡനമായിരുന്നില്ല, പക്ഷെ അന്ന് നടന്നത്! യഥാര്‍ത്ഥ സംഭവം വെളിപ്പെടുത്തി നടി!!!

By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമ ലോകത്തെ നടുക്കിയ സംഭവമായിരുന്നു കൊച്ചിയില്‍ യുവനടി ആക്രമണത്തിന് ഇരയായ സംഭവം. ഇത് കേസാകുയും പിന്നിലുണ്ടായിരുന്നവര്‍ പിടിയിലാകുകയും ചെയ്തതോടെ സിനിമ മേഖലയിലെ സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറയാന്‍ തയാറായി മുന്നോട്ട് വന്നു. മുമ്പ് മൗനം പാലിച്ചിരുന്നവര്‍ക്ക് ആക്രമിക്കപ്പെട്ട നടി സംഭവത്തോട് പ്രതികരിച്ച് രീതി തങ്ങളുടെ അനുഭവങ്ങള്‍ തുറന്ന് പറയാന്‍ പ്രചോദനമായി. 

പ്രണയം ആസ്വദിക്കാന്‍ എന്ത് ചെയ്യണമെന്ന് മമ്മൂട്ടിയുടെ നായിക!!! താരത്തിന്റെ പ്രണയം ഇങ്ങനെയാണ്...

സീരിയേല്‍ താരം ദിവ്യ വിശ്വനാഥും തനിക്ക് സിനിമ മേഖലയില്‍ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറയുകയുണ്ടായി. അത് വലിയ വാര്‍ത്തയാകുകയും ചെയ്തു. എന്നാല്‍ ആ വാര്‍ത്തകളില്‍ വസ്തുതാ വിരുദ്ധമായ പരാമര്‍ശങ്ങളുണ്ടെന്നും അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്നും വ്യക്തമാക്കി ദിവ്യ രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചു

തന്റെ വാക്കുകളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നാണ് ദിവ്യ പറയുന്നത്. സിനിമ മേഖലയില്‍ നിന്ന് തനിക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും അത് കൊച്ചിയില്‍ യുവനടിക്ക് ഉണ്ടായതിന് സമാനമായിരുന്നില്ല.

വ്യത്യസ്തമായ അനുഭവം

സിനിമ മേഖലയില്‍ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത് യുവനടിക്കുണ്ടായിതിന് സമാനമല്ല, വ്യത്യസ്തമായ അനുഭവമാണ് തനിക്കുണ്ടായത്. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റിദ്ധരിക്കുകയായിരുന്നു.

അഭിമുഖത്തില്‍ പറഞ്ഞത്

സിനിമ മേഖലയില്‍ നിന്ന് എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടായിട്ടുണ്ട് എന്ന് മാത്രമാണ് താന്‍ പറഞ്ഞത്. അല്ലാതെ അത് യുവനടി ആക്രമിക്കപ്പെട്ടതിന് സമാനമാണെന്ന് പറഞ്ഞിട്ടില്ല. താന്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും ദിവ്യ പറഞ്ഞു.

വാര്‍ത്ത വന്നതിന് ശേഷം

താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന തരത്തിലാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. അതിന് ശേഷം നിരവധി കോളുകളാണ് തനിക്ക് വന്നത്. സുഹൃത്തുക്കളോടും ബന്ധുക്കളോടും താന്‍ മറുപടി പറഞ്ഞ് മടുത്തെന്നും ദിവ്യ വിശ്വനാഥ് വ്യക്തമാക്കി.

താമസവുമായി ബന്ധപ്പെട്ട വിഷയം

താന്‍ പീഡനത്തിന് ഇരയായി എന്ന തരത്തില്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അക്കോമഡേഷനുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്ന് ദിവ്യ വിശ്വനാഥ് പറയുന്നു. അതിന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പീഡനമായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.

സംഭവം ഇങ്ങനെ

അന്ന് തനിക്ക് വൃത്തിയും വെടിപ്പുമുള്ള ഒരു മുറി ഒരുക്കിത്തരാന്‍ ആ പ്രോജക്ടിന്റെ പ്രൊഡക്ഷന്‍ ടീമിന് കഴിഞ്ഞില്ല. ലഭിച്ച മോശം ഹോട്ടല്‍ മാറ്റി തരാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയാറായില്ല. അവരുടെ നിലപാടില്‍ പന്തികേട് തോന്നിയതിനേത്തുടര്‍ന്ന് ആ റൂം ഒഴിവാക്കി മടങ്ങുകയായിരുന്നെന്നും ദിവ്യ പറഞ്ഞു.

ജനപ്രിയ നായിക

മലയാളി വീട്ടമ്മമാരുടെ ജനപ്രിയ നായകയാണ് ദിവ്യ. അമ്മത്തൊട്ടില്‍, സ്ത്രീമനസ് തുടങ്ങിയ സീരിയേലുകളില്‍ അഭിനയിട്ട ദിവ്യ ശ്രദ്ധിക്കപ്പെടുന്നത് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന സീരിയേലിലൂടെയായിരുന്നു. ഇപ്പോള്‍ മാമാട്ടിക്കുട്ടി എന്ന സീരിയേലില്‍ സാന്ദ്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ദിവ്യ.

English summary
Serial actress Divya Vishwanadh clarifies the abuse incident. And she also explains what exactly happens.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam