എന്നെ മാത്രം തീര്‍ത്തും ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റി; അന്ന് സംഭവിച്ചതിനെ കുറിച്ച് ദിവ്യ വിശ്വനാഥ്
മൂന്ന് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ ഒരുങ്ങുകയാണ് നടി ദിവ്യ വിശ്വനാഥ്. സ്ത്രീധനം സീരിയലിലെ ഭാര്യ വേഷമായിരുന്നു ദിവ്യയ്ക്ക് ജനപ്രീതി നേടി കൊടുത്തത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി ഒട്ടനവധി സീരിയലുകളുലം കഥാപാത്രങ്ങളുമൊക്കെ ദിവ്യയെ തേടി എത്തി. വിവാഹം കഴിഞ്ഞിട്ടും നടി അഭിനയത്തില്‍ സജീവമായിരുന്നു. എന്നാല്‍ മകള്‍ക്ക് ജന്മം കൊടുത്തതോടെ ചെറിയൊരു ഇടവേള ആവശ്യമായി വരികയായിരുന്നു.
മകള്‍ പ്ലേ സ്‌കൂളില്‍ പോവാന്‍ തുടങ്ങിയതോടെയാണ് അഭിനയത്തിലേക്ക് തിരിച്ച് വരാന്‍ തീരുമാനിച്ചതെന്നാണ് ദിവ്യ പറയുന്നത്. തമിഴില്‍ ഒരുങ്ങുന്ന 'കന്നത്തില്‍ മുത്തമിട്ടാല്‍' എന്ന സീരിയലിലെ സുഭദ്ര എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. അതേ സമയം മുന്‍പ് അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് ദിവ്യ. വിശദമായി വായിക്കാം...

സീരിയല്‍ രംഗത്ത് എനിക്ക് മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഒരിക്കല്‍ ഭയാനകമായ ഒരു സാഹചര്യത്തെ അതിജീവിച്ചിട്ടുണ്ടെന്ന് പറയുകയാണ് ദിവ്യ വിശ്വനാഥ്. എന്നാല്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ അതേ കുറിച്ച് വന്നത് പോലെയായിരുന്നില്ല യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നാണ് നടി പറയുന്നത്. അന്ന് നടന്ന സംഭവങ്ങളെ കുറിച്ച് വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ ദിവ്യ വെളിപ്പെടുത്തി. നടിയുടെ വാക്കുകളിങ്ങനെയാണ്...

'ഒരു സീരിയലിന്റെ ചിത്രീകരണത്തിനിടെ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും അതിന്റെ നിര്‍മാതാവ് എന്നെ മാത്രം തീര്‍ത്തും ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് മാറ്റി. എന്തായിരുന്നു അവരുടെ ഉദ്ദേശം എന്ന് ഇപ്പോഴും എനിക്കറിയില്ല. മദ്യപിക്കാനൊക്കെ ആളുകള്‍ കൂടുന്ന ഒരു ക്ലബ്ബ് പോലെയുള്ള ഇടമായിരുന്നു അത്. ഒട്ടും സുരക്ഷിതമായിട്ടുള്ള സാഹചര്യമായി തോന്നിയില്ല. സെക്യൂരിറ്റിയോ റിസപ്ഷനോ ഒന്നുമില്ല. ഞാന്‍ തനിച്ചാണ് ഉണ്ടായിരുന്നത്.

അവിടെ മതിലോ ഗെയിറ്റോ ഇല്ലാതെ ഏക്കറ് കണക്കിനുള്ള സ്ഥലത്താണ് കെട്ടിടം. വരാന്തയുടെ വശങ്ങളില്‍ കുറേ മുറികളാണ്. ഭിത്തിയ്ക്ക് പകരം ഗ്ലാസ് കര്‍ട്ടന്‍ ഇട്ടാണ് അത് മറച്ചിരിക്കുന്നത്. അര്‍ദ്ധരാത്രിയില്‍ ആളുകള്‍ പുറത്തൂടെ നടക്കുന്നതിന്റെ ശബ്ദവും അവരുടെ സംസാരവും കേള്‍ക്കാം. വാതിലിന് പൂട്ടില്ല. ബാത്ത് റൂമിന്റെ ജനല്‍ ഓപ്പണ്‍ ആണ്. ആര്‍ക്ക് വേണമെങ്കിലും മുകളിലൂടെ ബാത്ത് റൂമിലേക്ക് ഇറങ്ങി വരാം' അങ്ങനെയുള്ള അവസ്ഥയാണെന്നാണ് ദിവ്യ പറയുന്നത്.
Recommended Video

'പേടിച്ച് വിറച്ചാണ് ഞാനവിടെ കഴിഞ്ഞ് കൂട്ടിയതെന്നും ദിവ്യ പറയുന്നു. അവിടുന്ന് മാറണമെന്ന് പറഞ്ഞപ്പോള്‍ ഹോട്ടലില്‍ വേറെ മുറിയില്ല എന്നായിരുന്നു മറുപടി. ഞാന്‍ തിരക്കിയപ്പോള്‍ അവിടെ മുറിയുണ്ട്. അത് ഞാന്‍ നിര്‍മാതാവിന്റെ മകനോട് പറഞ്ഞപ്പോള്‍ അവന്‍ ദേഷ്യത്തോടെ പോയി. ഹോട്ടലില്‍ തിരക്കിയപ്പോള്‍ അറിഞ്ഞത് ദിവ്യയ്ക്ക് റൂം കൊടുക്കണ്ടാന്ന് നിര്‍മാതാവ് പറഞ്ഞെന്നാണ്. അതോടെ ഞാന്‍ അവിടെ നിന്ന് തിരികെ വീട്ടിലേക്ക് പോയി. ഇതാണ് സത്യം. പക്ഷേ മീഡിയയില്‍ മറ്റെന്തൊക്കെയോ ആണ് വന്നതെന്നും നടി വ്യക്തമാക്കുന്നു.


Click it and Unblock the Notifications











