ഞാന്‍ പ്രണയിച്ച് വിവാഹം കഴിച്ചതാണെന്നാണ് ചിലരുടെ വിശ്വാസം; രമേഷുമായിട്ടുള്ള വിവാഹത്തെ കുറിച്ച് ദിവ്യ വിശ്വനാഥ്
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നായികമാരില്‍ ഒരാള്‍ ദിവ്യ വിശ്വനാഥ് ആണ്. സ്ത്രീധനം എന്ന സീരിയലിലെ ദിവ്യ എന്ന കഥാപാത്രമാണ് നടിയ്ക്ക് ജനപ്രീതി നേടി കൊടുത്തത്. സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയുടെ വിവാഹ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ് സീരിയലിന്റെ ഇതിവൃത്തം. ദിവ്യ ഏറ്റവും മനോഹരമായി അഭിനയിച്ചതോടെ നിരവധി അവസരങ്ങള്‍ തേടി എത്തി. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.
വീണ്ടും തിരിച്ച് വരവിനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് നടിയിപ്പോള്‍. തമിഴിലെ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന പരമ്പരയിലൂടെ സുഭദ്ര എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. മൂന്ന് വര്‍ഷത്തെ അഭിനയ ജീവിതത്തെ കുറിച്ചും വിവാഹശേഷമുള്ള ജീവിതത്തെ പറ്റിയുമൊക്കെയാണ് ദിവ്യ ഇപ്പോള്‍ വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിച്ചിരിക്കുന്നത്. വിശദമായി വായിക്കാം..

ദിവ്യയെ കണ്ടിട്ട് കുറേ കാലമായെന്ന് പ്രേക്ഷകര്‍ക്ക് തോന്നുമെങ്കിലും മൂന്ന് വര്‍ഷമായിട്ടേ ഉള്ളു എന്നാണ് നടി പറയുന്നത്. 'വിവാഹം കഴിഞ്ഞ ശേഷവും ഞാന്‍ അഭിനയത്തില്‍ തുടരുന്നുണ്ടായിരുന്നു. ഗര്‍ഭിണിയായതോടെയാണ് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചത്. അതിന് ശേഷമുള്ള മൂന്ന് വര്‍ഷം ഞാന്‍ നല്ല തിരക്കിലായിരുന്നു. രതീഷും സിനിമകളുടെ വര്‍ക്കിലായതോടെ മോളുടെ കാര്യങ്ങളും മറ്റും ശ്രദ്ധിച്ച് മുന്നോട്ട് പോയി. ഇപ്പോള്‍ മോളെ പ്ലേ സ്‌കൂളില്‍ ചേര്‍ക്കാമെന്ന് ആയപ്പോഴാണ് തിരിച്ച് വരവിനെ കുറിച്ച് ചിന്തിച്ചത്. തമിഴില്‍ നിന്നാണ് ആദ്യം അവസരം വന്നതെന്നതിനാല്‍ ഓക്കെ പറയുകയായിരുന്നു എന്നും ദിവ്യ പറയുന്നു.

സംവിധായകന്‍ രമേഷുമായിട്ടുള്ള വിവാഹത്തെ കുറിച്ച് ദിവ്യ പറയുന്നതിങ്ങനെ..
പത്ത് വര്‍ഷം മുന്‍പ് സ്ത്രീധനത്തില്‍ അഭിനയിക്കുമ്പോഴാണ് വിവാഹം. വിവാഹം കഴിഞ്ഞെങ്കിലും അഭിനയിക്കുന്നുണ്ടായിരുന്നു. മാറി നിന്ന കാലം വളരെ പെട്ടെന്നാണ് പോയത്. ഇപ്പോള്‍ ചിന്തിക്കുമ്പോഴാണ് മൂന്ന് വര്‍ഷം മാറി നിന്നില്ലേ എന്ന് ചിന്തിക്കുന്നത്. ഇത്രയും ഗ്യാപ്പ് ഉണ്ടായെന്ന ഒരു തോന്നലുണ്ടാകുന്നില്ല. അതേ സമയം തന്റേത് പ്രണയ വിവാഹമാണോ എന്ന് ചോദിക്കുന്നവരോട് അത് പക്ക അറേഞ്ച്ഡ് ആണെന്നാണ് ദിവ്യ പറയുന്നത്.
'ഞാനും രമേഷും തമ്മിലുള്ള വിവാഹം പക്ക അറേഞ്ച്ഡ് ആണ്. പലരുടെയും വിശ്വാസം അങ്ങനെയല്ല. നിങ്ങള്‍ പ്രണയത്തിലായിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ആലോചന വരുന്നത്. അച്ഛനും അമ്മയും ചേര്‍ന്ന് ആലോചിച്ചാണ് വിവാഹം തീരുമാനിച്ചതെന്നും നടി സൂചിപ്പിച്ചു.

സീരിയലുകളിലൂടെ അഭിനയത്തില്‍ സജീവമാവുകയായിരുന്നെന്ന് ദിവ്യ
2007 ല്‍ ആണ് ആദ്യമായി ഞാന്‍ സീരിയലില്‍ അഭിനയിച്ച് തുടങ്ങുന്നത്. മനപ്പൊരുത്തം എന്ന സീരിയലായിരുന്നു. സ്ത്രീധനം സീരിയലില്‍ അഭിനയിച്ചതോടെയാണ് ആളുകള്‍ കൂടുതലും തിരിച്ചറിയാന്‍ തുടങ്ങിയത്. അത് ഹിറ്റായതിന് ശേഷമാണ് അമ്മത്തൊട്ടില്‍, സ്ത്രീ മനസ്, മാമാട്ടിക്കുട്ടിയമ്മ, വേളാങ്കണ്ണി മാതാവ്, മിഴി രണ്ടിലും തുടങ്ങി ഇരുപതോളം സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ചത്.
Recommended Video

പേരിന് പിന്നീലെ കഥകളെ കുറിച്ച് ദിവ്യയുടെ വാക്കുകള്‍
തന്റെ യഥാര്‍ഥ പേര് ദിവ്യ വിശ്വനാഥ് എന്ന് തന്നെയാണ്. തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ അവിടുന്നാണ് ദിവ്യ പത്മിനി എന്ന പേര് നിര്‍ദ്ദേശിച്ചത്. അങ്ങനെ താനത് പേരാക്കി മാറ്റി. ഇപ്പോഴും ദിവ്യ പത്മിനി എന്ന പേര് ഉപയോഗിക്കാറുണ്ടെന്നും നടി പറയുന്നു.


Click it and Unblock the Notifications