അറിയില്ലാത്ത കാര്യം പറഞ്ഞ് എല്ലാവരും കളിയാക്കി! സീരിയല്‍ ലൊക്കേഷനിലെ റാഗിങ്ങിനെ പറ്റി നടി ദിവ്യ യശോധരന്‍
നായികയായിട്ടും വില്ലത്തിയായിട്ടുമൊക്കെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് ദിവ്യ യശോധരന്‍. താമരത്തുമ്പി എന്ന സീരിയലിലൂടെയാണ് നടി അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.
താന്‍ അഭിനയത്തിലേക്ക് വന്നതിനെ പറ്റിയും അതിന് ശേഷം സഹപ്രവര്‍ത്തകരില്‍ നിന്നും റാഗ് ചെയ്യപ്പെട്ടതിനെ പറ്റിയും ദിവ്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. സീരിയല്‍ ടുഡേ മാഗസിന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നടി.

രാജസേനന്‍ വഴിയാണ് താന്‍ ഇന്‍ഡസ്ട്രിയിലേക്ക് വരുന്നതെന്നാണ് ദിവ്യ പറയുന്നത്. ഇങ്ങനൊരു സീരിയലുണ്ടെന്ന് പറഞ്ഞ് അങ്കിളാണ് വിളിക്കുന്നത്. അദ്ദേഹം ചെയ്ത് കൊണ്ടിരുന്ന സീരിയലിലൊരു കഥാപാത്രം ഉണ്ടെന്ന് പറഞ്ഞിരുന്നു. അങ്ങനെ വീട്ടുകാരെയും കൂട്ടി ലൊക്കേഷനിലേക്ക് പോയി. അവിടെ ചെന്നപ്പോഴും അഭിനയത്തെ കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. ഡാന്‍സ് അറിയാം എന്നല്ലാതെ ബാക്കിയൊന്നിനെ പറ്റിയും ധാരണ ഇല്ലാത്ത കാലമാണ്.
ഭയങ്കര സ്റ്റൈലിഷ് ആയിട്ടുള്ള ഒരു നെഗറ്റീവ് കഥാപാത്രമാണ് എനിക്ക് കിട്ടിയത്. യാത്ര ചെയ്യുമ്പോഴല്ലാതെ അന്നൊക്കെ വളരെ ചുരുക്കമായിട്ടേ ഞാന്‍ ജീന്‍സൊക്കെ ധരിക്കാറുള്ളു. അങ്ങനെ തിരുവനന്തപുരത്ത് പോയി എല്ലാം കേട്ടതിന് ശേഷം തിരികെ വന്നു. പിന്നെ യാതൊരു അനക്കവും ഇല്ലാതെയായി.
സൂര്യ ടിവിയിലെ താമരത്തുമ്പി എന്നൊരു സീരിയലിലേക്ക് നായികയെ വേണമെന്ന് പറഞ്ഞാണ് പിന്നെ എന്നെ വിളിക്കുന്നത്. മൊബൈലിലൂടെ കുറച്ച് സീനുകള്‍ അഭിനയിച്ചിട്ട് അയച്ച് കൊടുക്കാന്‍ പറഞ്ഞിരുന്നു. അത് കൊടുത്തതിന് ശേഷം സീരിയലില്‍ കിട്ടി.
സാധാരണ സീരിയലിലെ നായിക എന്ന് പറയുമ്പോള്‍ കണ്ണീരും കിനാവുമൊക്കെയുള്ള കഥാപാത്രങ്ങളാണ്. പക്ഷേ എന്റെ ആദ്യ സീരിയലില്‍ വളരെ ബോള്‍ഡായിട്ടുള്ള റോളായിരുന്നു. എനിക്കത് താങ്ങാന്‍ പോലും പറ്റാതെയായി. കാരണം ആദ്യമായി അഭിനയിക്കുകയാണല്ലോ. ന്യൂഫേസ് ആയത് കൊണ്ട് റാഗിങ്ങ് പോലെയായിരുന്നു.
എന്തേലും തെറ്റി പോയാല്‍ കളിയാക്കുകയുമൊക്കെ ചെയ്യും. നമുക്ക് അറിയാത്ത കാര്യത്തെ കുറിച്ച് പറഞ്ഞ് കളിയാക്കിയാല്‍ പിന്നെ എല്ലാം കൈയ്യില്‍ നിന്നും പോകും. എങ്ങനെ ചെയ്യണം, എന്ത് ചെയ്യണമെന്ന് ഒക്കെ പറഞ്ഞ് തന്ന് ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ തന്നെ സഹായിച്ചിരുന്നെന്നും ദിവ്യ പറയുന്നു.

അതിന് ശേഷം സുമംഗലിഭവ എന്ന സീരിയലും ചെയ്തു. അതൊരു വലിയ റോളൊന്നും ആയിരുന്നില്ല. ആദ്യ സീരിയല്‍ കഴിഞ്ഞതിന് ശേഷം ചെറിയൊരു ഗ്യാപ്പ് വന്നു. ഇനിയെനിക്ക് സീരിയലൊന്നും കിട്ടില്ലേ എന്ന് പേടിച്ചിട്ടാണ് കഥാപാത്രമൊന്നും നോക്കാതെ ആ സീരിയലലില്‍ അഭിനയിച്ചത്. കിട്ടുന്നതെന്താണോ അതില്‍ അഭിനയിക്കാമെന്നേ അന്ന് ചിന്തിച്ചുള്ളു.
അരം+അരം= കിന്നരം എന്ന പരിപാടിയെ കുറിച്ചും ദിവ്യ സംസാരിച്ചു. പുറത്തൊക്കെ എല്ലാവരോടും സംസാരിക്കുമെങ്കിലും ഷോ തുടങ്ങി കഴിഞ്ഞാല്‍ പിന്നെ ഒന്നും മിണ്ടില്ല. എനിക്കൊരു പണി തരണമെന്ന് എല്ലാവരും കൂടി തീരുമാനിച്ചു. അങ്ങനെ സംവിധായകന്‍ ജിസ് ജോയ് വന്നപ്പോള്‍ എനിക്ക് പെട്ടെന്ന് ആളെ മനസിലായില്ല. ഇദ്ദേഹത്തെ മനസിലായില്ലേ എന്ന് ചോദിച്ച് ശ്വേത ചേച്ചി അടക്കമുള്ളവര്‍ സംസാരിച്ച് തുടങ്ങി.
പിന്നാലെ പ്രധാനമന്ത്രി ആരാണ്, മറ്റേത് ആരാണ് എന്നിങ്ങനെ പല ചോദ്യങ്ങളായി. ടെന്‍ഷന്‍ കാരണം ഒന്നും പറയാന്‍ പറ്റിയില്ല. അങ്ങനെ എല്ലാവരും കൂടി തന്നെ റാഗ് ചെയ്ത അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറയുന്നു.
ഭയങ്കര ടെന്‍ഷനുള്ള ആളാണ് ഞാന്‍. പെട്ടെന്ന് കരയുന്ന സ്വഭാവമാണ് എന്റേത്. ആരെങ്കിലും എടീ എന്ന് വിളിച്ചാല്‍ തന്നെ എനിക്ക് സങ്കടമാവും. എന്നോട് വല്ലോ ദേഷ്യവും ഉണ്ടാവുമോ, എന്നൊക്കെ വിചാരിക്കുന്ന സ്വഭാവമാണ് എന്റേത്.


Click it and Unblock the Notifications